in ,

LOVELOVE

അയാളെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാക്കു -ഷെയിൻ വാട്സൻ

ഇന്ത്യൻ ക്രിക്കറ്റിന്റെ മറ്റൊരു ക്യാപ്റ്റൻസി മെറ്റീരിയലാണ് അദ്ദേഹം. ഐ പി എല്ലിൽ അദ്ദേഹം വളരെ മികച്ച രീതിയിൽ ടീമിനെ നയിച്ചു. ഒരു ടീമിനെ ഒന്നിച്ചു കൊണ്ട് വരുക എന്നത് ഒരു നായകന്റെ ജോലിയാണ്. അത് അദ്ദേഹം വളരെ ഭംഗിയായി നിർവഹിച്ചു.

നിലവിൽ നടക്കുന്ന ദക്ഷിണ ആഫ്രിക്ക ഇന്ത്യ ട്വന്റി ട്വന്റി പരമ്പരയിൽ ഇന്ത്യ 2 -1 ന്ന് പിറകിലാണ്. ഈ ഒരു സാഹചര്യത്തിൽ റിഷബ് പന്തിന്റെ ക്യാപ്റ്റൻസിയെ ഒരുപാട് പേർ ചോദ്യം ചെയ്തിരുന്നു. അത് കൊണ്ട് ഒരു ആഴ്ച മുന്നേ മുൻ ഓസ്ട്രേലിയ താരം ഷെയിൻ വാട്സണ് നടത്തിയ പ്രസ്താവന ചർച്ച ചെയ്യപ്പെടേണ്ടതാണ്.

റിഷബ്‍ പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ടീമിലെ സഹ പരിശീലകനായിരുന്നു ഷെയിൻ വാട്സൺ.ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി പന്തിന് പകരം മറ്റൊരു താരത്തെയാണ് വാട്സൻ ചൂണ്ടി കാണിച്ചത്. ഐസി സി റിവ്യൂന്ന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഗുജറാത്ത്‌ ടൈറ്റാൻസിന് ഐ പി എൽ കിരീടം നേടി കൊടുത്ത ഹാർദിക് പാന്ധ്യയെയാണ് ഇന്ത്യൻ ടീമിന്റെ ഭാവി ക്യാപ്റ്റനായി വാട്സൺ നിർദേശിച്ചിരിക്കുന്നത്. അദ്ദേഹം ശാന്തനായിരുന്നു. അദ്ദേഹം ഫീൽഡിൽ ചെയ്തത് എല്ലാം വളരെ മികച്ചതായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിന്റെ മറ്റൊരു ക്യാപ്റ്റൻസി മെറ്റീരിയലാണ് അദ്ദേഹം. ഐ പി എല്ലിൽ അദ്ദേഹം വളരെ മികച്ച രീതിയിൽ ടീമിനെ നയിച്ചു. ഒരു ടീമിനെ ഒന്നിച്ചു കൊണ്ട് വരുക എന്നത് ഒരു നായകന്റെ ജോലിയാണ്. അത് അദ്ദേഹം വളരെ ഭംഗിയായി നിർവഹിച്ചു.

ക്യാപ്റ്റൻസിയുടെ അമിത സമ്മർദ്ദങ്ങൾ ഒന്നും അദ്ദേഹത്തെ ബാധിച്ചില്ല. എന്നാൽ ഇന്ത്യ ടീമിന്റെ ക്യാപ്റ്റനവാനുള്ള പക്വത ഇപ്പോളും ഹാർദിക്കിനായിട്ടില്ല. എന്നാൽ ഭാവിയിൽ ഇന്ത്യയെ വിജയങ്ങളിലേക് നയിക്കാൻ കഴിയുന്ന ക്യാപ്റ്റൻ തന്നെയാണ് ഹാർദിക് എന്നും വാട്സൺ കൂട്ടിച്ചേർത്തു.

ഡി ജോങ് യുണൈറ്റഡിലേക്ക് -കഥ ഇത് വരെ..

ഔദ്യോഗിക പ്രഖ്യാപനം എത്തി,സീസണിലെ ആദ്യ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്…