in ,

കമന്റേറ്റർ ശാസ്ത്രി തിരിച്ചെത്തുന്നു! IPL 2022 ലെ ഹിന്ദി കമന്ററി ടീമിന്റെ ഭാഗം!

ക്രിക്കറ്റ് ആരാധകർക്ക് പ്രിയപ്പെട്ടതായി ഒരുപാട് കമന്ററ്റേറ്റർമാർ ഉണ്ടാവാം, പക്ഷെ ഇന്ത്യൻ ക്രിക്കറ്റിലെ പല ഐകോണിക് മൊമന്റുകളും ആരാധകർ ഓർത്തിരിക്കുന്ന് രവി ശാസ്ത്രിയുടെ ശബ്ദത്തിലൂടെ ആണ്, കോച്ചിങ് റോളിന് താത്കാലിക ഇടവേള നൽകി രവി ശാസ്ത്രി ‘ദ കമന്റേറ്റർ’ തിരികെ എത്തുന്നു എന്നതാണ് ക്രിക്കറ്റ് ആരാധകർക്കുള്ള ഏറ്റവും പുതിയ വാർത്ത!

ധോനീ ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ” ,
“ശ്രീശാന്ത് ടേക്സ് ഇറ്റ്!”
“ഫസ്റ്റ് മാൻ ഓൺ ദ പ്ലാനറ്റ് റ്റു റീച്ച് ടൂ ഹണ്ട്രഡ്, ആന്റ് ഇറ്റ്സ് ദ സൂപ്പർ മാൻ ഫ്രം ഇന്ത്യ!”

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഐകോണിക് ആയ പല മുഹൂര്‍ത്തങ്ങളും രവി ശാസ്ത്രിയുടെ ശബ്ദമില്ലാതെ അപൂർണമാണ്! അതിൽ പ്രമുഖമായതാണ് മുകളിൽ ചേർത്തത്. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ കമന്ററിക്ക് ബ്രേക്ക് നൽകി പരിശീകല കുപ്പായമണിഞ്ഞ രവി ഇപ്പോൾ വീണ്ടും തിരികെ എത്തുകയാണ്, കമന്ററി ബോസക്സിലേക്ക്! IPL 2022 യുടെ ഹിന്ദി കമന്ററി ടീമിന്റെ ഭാഗമാണ് ഇന്ത്യയുടെ മുൻ കോച്ച്!

കഴിഞ്ഞ പതിറ്റാണ്ടിലെ നല്ലൊരു ഭാഗവും ഇന്ത്യന്‍ ടീമിനൊപ്പം ആയിരുന്നു രവി. ആദ്യം മാനേജര്‍ റോളിലും, പിന്നെ എടക്കാല കോച്ച് ആയും, ശേഷം സ്ഥിര കോച്ച് ആയും സ്ഥാനമേറ്റു. വിരാട് കോലിക്കൊപ്പം മികച്ച ക്യാപ്റ്റന്‍ – കോച്ച് ബന്ധവും വളരെ മികച്ച റെക്കോഡും നേടാൻ കോച്ച് ശാസ്ത്രിക്ക് കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ ടീം നേടിയ ഉയരങ്ങളിൽ ഒരു പങ്ക് ശാസ്ത്രിക്കും അവകാശപ്പെട്ടതാണ്.

ഏറ്റവും മികച്ച കമന്റേറ്റർ പട്ടം ഒന്നുമില്ല എങ്കിലും ഒരുപാട് നല്ല നിമിഷങ്ങള്‍ക്ക് ശബ്ദം നൽകാൻ കഴിഞ്ഞതാണ് രവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങൾ, സച്ചിൻ ടെൻഡുൽക്കറുടെ ആദ്യ ഏകദിന 200 നേട്ടം, യുവരാജ് സിങിന്റെ സിക്സർ മഴ എന്നിങ്ങനെ നീളുന്നു ആ ഭാഗ്യ നിമിഷങ്ങൾ.

ഈ മാസം 26 നാണ് IPL 2022 ആരംഭിക്കുക. മഹാരാഷ്ട്രയിലെ അഞ്ച് സ്റ്റേഡിയങ്ങളിലായി ആണ് മത്സരങ്ങൾ. പുതിയ രണ്ട് ടീമുകൾ കൂടി വന്നതിലാൽ പുതിയ ഫോർമാറ്റിലാണ് മത്സരക്രമം. രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരങ്ങൾ. എം എസ് ധോനി, രോഹിത് ശർമ, സഞ്ചു സാംസൺ, ഫാഫ് ഡുപ്ലെസിസ്, മയാങ്ക് അഗർവാൾ തുടങ്ങിയ ക്യാപ്റ്റന്മാർ ടീമുകളുടെ ക്യാമ്പുളിൽ ജോയിൻ ചെയ്തിട്ടുണ്ട്.

ആദ്യപകുതിയിൽ കൊമ്പൻമാരുടെ പടയോട്ടം ലൂണയുടെ തകർപ്പൻ ഗോൾ, ജംഷെഡ് പൂർ ഗോളിൽ ഓഫ് സൈഡ് വിവാദം…

മഞ്ഞപ്പടയുടെ കളികൾ ഇനി അങ്ങ് ഫൈനലിൽ