അഡ്രിയാൻ ലൂണ യുടെ മറ്റൊരു കിടിലൻ ഗോളിലൂടെ മുന്നിലെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലേക്ക് തന്നെ നടന്നു നീങ്ങും എന്ന് ആദ്യ പകുതി മുതൽ പ്രതീതി ജനിപ്പിച്ചിരുന്നു. ജാംഷെഡ്പൂർ രണ്ടാം പകുതിയിൽ Pronay Halder റുടെ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചു വന്നപ്പോൾ ഒരപകടം മണത്തിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ. പക്ഷെ അപ്പോഴും ആദ്യ ലെഗിൽ സഹലിന്റെ ഗോളിലൂടെ നേടിയ ലീഡ് തകർക്കാൻ മാത്രം ജാംഷെഡ്പൂരിനു കരുത്തുണ്ടായിരുന്നില്ല.
സെറ്റ് പീസുകൾ വരുമ്പോൾ ബ്ലാസ്റ്റേഴ്‌സ് പതറുന്നുണ്ടെങ്കിലും മറ്റൊരു പ്രഹരം മഞ്ഞപ്പടക്ക് മേൽ വീഴ്ത്താൻ ജാംഷെഡ്പൂരിനു ആയില്ല.
മുൻപ് രണ്ടു തവണ ഫൈനലിൽ കാലിടെറിയതുപോലെ ഇത്തവണ ഉണ്ടാകരുതേ എന്ന് നമുക്ക് പ്രത്യാശിക്കാം, മറ്റൊരു മഞ്ഞക്കടലിരമ്പം ഫൈനലിൽ ഉണ്ടാകട്ടെ.