സഹൽ അബ്ദുൽ സമദിന്റെ പരിക്ക് ഗുരുതരമോ??. സഹലിന് ഫൈനൽ നഷ്ടമാകുമോ?? സഹലിന് ഇന്ത്യൻ ക്യാമ്പ് നഷ്ടമാകുമോ??.
ഇന്ന് നടന്ന ജംഷഡ്പൂർ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മത്സരത്തിൽ സഹൽ കളിച്ചിരുന്നില്ല.മത്സരത്തിൻ മുന്നോടിയായി നടന്ന പരിശീലനത്തിലാണ് സഹലിന് പരിക്കേറ്റത്.
ഹാമസ്റ്ററിങ്ങനാണ് താരത്തിന് പരിക്കേറ്റത്.സ്കാനിങ് ശേഷമെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയൊള്ളു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 21 മത്സരങ്ങൾ കളിച്ച സഹൽ 6 ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.
ഇന്ന് നടന്ന സെമി ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരും ഒന്നും വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞെങ്കിലും ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിന് മറികടന്നു ഫൈനലിലേക്ക് മുന്നേറി.