in ,

CryCry

സുരേഷ് റൈന IPL ലേക്ക് തിരിച്ചെത്തുന്നു, പുതിയ റോളിൽ!

മിസ്റ്റർ IPL തിരികെ എത്തുന്നു, കളിക്കാരൻ ആയോ പരിശീലകനായോ അല്ല, കമന്റേറ്ററായി! IPL താരലേലത്തിൽ അൺസോൾഡ് ആയ മുൻ ഇന്ത്യൻ താരത്തെ ഹിന്ദി കമന്ററി ടീമിന്റെ ഭാഗമായി കാണാം എന്ന് റിപ്പോർട്ട് ചെയ്യുന്നത് ഒരു പ്രമുഖ വാർത്താ മാധ്യമം ആണ്! സംഭവം ശരി ആണെങ്കിൽ മിസ്റ്റർ IPL നെ ഇനി കമന്ററി ബോക്സിൽ കാണാം!

IPL ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ക്രിക്കറ്റ്  ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകളിലൊന്നാണ് ഇന്ന് ‘ദൈനിക് ജാഗരൺ’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്! മിസ്റ്റർ IPL എന്ന വിളിപ്പേരുള്ള സുരേഷ് റൈന ഇത്തവണ സ്റ്റാർ സ്പോർട്സിന്റെ ഹിന്ദി കമന്ററി ടീമിന്റെ ഭാഗമാവും എന്നതാണ് ഈ റിപ്പോർട്ട്. സുരേഷ് റൈനയെ കൂടാതെ മുൻ ഇന്ത്യൻ കോച്ചും ക്രിക്കറ്റ് കമന്റേറ്ററും ആയിരുന്ന രവി ശാസ്ത്രിയും ഹിന്ദി കമന്ററിയിലൂടെ തിരിച്ച് വരവ് നടത്തും എന്നും ദൈനിക് ജാഗരൺ പറയുന്നു.

IPL ന്റെ എക്കാലത്തെയും മികച്ച പ്ലയേസിൽ ഒരാളാണ് സുരേഷ് റൈന. എന്നാൽ ഇത്തവണ ലേലത്തിൽ ആവശ്യക്കാര്‍ ആരുമില്ലാതെ അൺസോൾഡ് ആവുന്ന കാഴ്ചയാണ് കണ്ടത്, സുരേഷ് റൈനക്ക് ഒപ്പം വളർന്ന ചെന്നെ സൂപ്പർ കിങ്സ് പോലും അയാളെ ഒഴിവാക്കിയ വാർത്ത ക്രിക്കറ്റ് ലോകത്തിൽ വലിയ ചർച്ച ആയിരുന്നു. ശേഷം ജേസൻ റോയുടെ പകരക്കാരൻ ആയി ഗുജറാത്ത് ടൈറ്റൻസ് ടീമിലേക്ക് എത്തും എന്നും അഭ്യൂഹങ്ങൾ പരന്നു, അതും നടന്നില്ല.

ചെന്നൈ സൂപ്പര്‍ കിങ്സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടായാണ് റൈന IPL കളിച്ചിട്ടുള്ളത്. 2008 മുതൽ ധോനിക്ക് ഒപ്പം തന്നെ ടീമിന്റെ അഭിവാജ്യ ഘടകം ആയിരുന്നു മിസ്റ്റർ IPL. 2016-17 വർഷങ്ങളിൽ ഗുജറാത്ത് ലയൺസ് ടീമിന്റെ ക്യാപ്റ്റന്‍ ആയി എത്തി റൈന – തിരിച്ച് വരവിൽ CSK യുടെ രണ്ടാമൻ ആയി തന്നെ തിരിച്ചെത്തി. 2020 ലെ IPL ലൂടെയാണ് ടീമുമായി ഇടയുന്നത് – ആ സീസണിൽ നിന്ന് വിട്ടുനിന്ന റൈന ഒരുപക്ഷേ മാനേജ്മെന്റിനെ ചൊടിപ്പിച്ചിരിക്കാം.

എന്തായാലും ഫോമും മെയ് വഴക്കവും ഒക്കെ ഓർമകളായ റൈനയും കളിക്കളത്തിലെ ‘നല്ല കാലം’ അവസാനിച്ചു എന്ന് തന്നെ കരുതാം. ഇനി പുത്തൻ വേഷത്തിൽ പുതിയൊരു ഇന്നിങ്സ്! അതിന്റെ തുടക്കമായി IPL ന് വേണ്ടി കമന്ററിയും! ഇർഫാൻ പത്താൻ, ആകാശ് ചോപ്ര തുടങ്ങിയ പ്രമുഖർക്കൊപ്പം ആവും റൈന കമന്ററി ബോക്സ് പങ്കിടുക. ഹിന്ദി കമന്ററി ടീമിന്റെ സ്ഥിര ഭാഗമായിരുന്ന ഗൗതം ഗംഭീർ ഇത്തവണ ലക്നൗ ടീമിന്റെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായതാവാം പുതിയ കമന്റേറ്റർമാർക്ക് വഴി തുറന്നത്!

സഹലിന്റെ പരിക്ക് ഗുരുതരമോ…

റഫറി മാമൻ പരമാവധി നോക്കിയെങ്കിലും അങ്ങോട്ട് ഒത്തില്ല, റഫറിയെ കൂടിയാണ് കൊമ്പന്മാർ ചവിട്ടിയരച്ചത്