in

AngryAngry LOLLOL OMGOMG LOVELOVE CryCry

റഫറി മാമൻ പരമാവധി നോക്കിയെങ്കിലും അങ്ങോട്ട് ഒത്തില്ല, റഫറിയെ കൂടിയാണ് കൊമ്പന്മാർ ചവിട്ടിയരച്ചത്

ബോളും കൊണ്ടു വരുന്നവനേ തട്ടി മറിക്കുക, വെറുതെ നിൽക്കുന്നവന്റെ തോളത്ത് കേറുക, ആവശ്യമില്ലാതെ ഫൗൾ ചെയ്യുക, ഇവയൊക്കെ ആയിരുന്നു റഫറിയുടെ അളിയൻ പീറ്റർ ഹാർഡ്ലി കളിക്കളത്തിൽ കാഴ്ചവച്ച തമാശകൾ ഇതിനെല്ലാം ഗ്രീൻ സിഗ്നൽ ഇടാൻ റഫറി മാമനും.

ഭയന്നതുപോലെ തന്നെ സംഭവിച്ചു ഇന്നും ബ്ലാസ്റ്റേഴ്സിന്റെ പാലം വലിക്കാൻ റഫറി മാമൻ തയ്യാറായിരുന്നു. അത് തന്നെ ആണ് ഇന്ന് ജംഷദ്പൂരിനെതിരായ സെമി ഫൈനലിൽ കാണാനായതും. ഒരു തെറ്റായ തീരുമാനം ആണ് ഇന്ന് ജംഷദ്പൂരിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്.

ഒരു മാറ്റവുമില്ലാതെ ജംഷഡ്പൂർ പ്രതിരോധത്തിലെ ഗുണ്ട പീറ്റർ ഹാർഡ്ലി ഒക്കെ അക്ഷരാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ നെഞ്ചത്ത് അഴിഞ്ഞാടുമ്പോൾ കണ്ണും പൂട്ടി നിൽക്കുകയായിരുന്നു റഫറി. അതേപോലെതന്നെ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ചെറിയ പിഴവുകൾ എങ്ങുമില്ലാത്ത കുറ്റങ്ങൾ ആരോപിച്ച് മഞ്ഞ കാർഡുകൾ യഥേഷ്ടം നൽകുവാൻ താല്പര്യം കാണിച്ചുകൊണ്ട് ഇരുന്നത് ആരാധകരെ രോഷാകുലരാക്കി എന്നു പറഞ്ഞാൽ തെറ്റാവില്ല.

ബോളും കൊണ്ടു വരുന്നവനേ തട്ടി മറിക്കുക, വെറുതെ നിൽക്കുന്നവന്റെ തോളത്ത് കേറുക, ആവശ്യമില്ലാതെ ഫൗൾ ചെയ്യുക, ഇവയൊക്കെ ആയിരുന്നു റഫറിയുടെ അളിയൻ പീറ്റർ ഹാർഡ്ലി കളിക്കളത്തിൽ കാഴ്ചവച്ച തമാശകൾ ഇതിനെല്ലാം ഗ്രീൻ സിഗ്നൽ ഇടാൻ റഫറി മാമനും.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരനോയ്യ് ഹാൽദർ നേടിയ ഗോൾ ക്ലിയർ ഹാൻഡ് ബോൾ ആയിരുന്നു. പെനാൾട്ടി ബോക്സിൽ വെച്ച് കൈ കൊണ്ടാണ് പ്രണോയ് പന്ത് നിയന്ത്രിച്ചത്. എന്നിട്ടാണ് ഗോളടിച്ചതും. എന്നിട്ടും റഫറി ഹാൻഡ് ബോൾ വിളിച്ചില്ല.

ഇത് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതി വലിയ സമ്മർദ്ദം ആണ് നൽകിയത്. എളുപ്പത്തിൽ ജയിച്ചു ഫൈനലിൽ കയറേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സിനെ ആണ് റഫറി ഒരു തെറ്റായ തീരുമാനത്താൽ വലച്ചത്

സുരേഷ് റൈന IPL ലേക്ക് തിരിച്ചെത്തുന്നു, പുതിയ റോളിൽ!

പരിഹാസങ്ങളാലും കളിയാക്കലുകളാലും കുനിഞ്ഞു പോയ ശിരസ് ഇങ്ങനെ ഉയർത്തിപ്പിടിക്കാൻ വന്നവനെ നന്ദി