in

OMGOMG

ന്യൂ കാസിലിന് പിന്നാലെ സൗതാംപ്റ്റണും പുതിയ ഉടമകൾ, ഇനി കളി മാറും!

മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളെപ്പോലെ ലോകത്തിന്റെ പല ഭാഗത്തുമുള്ള വിവിധ ഫുട്ബോൾ ക്ലബുകളെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന സ്‌പോർട് റിപ്പബ്ലിക്ക് ഗ്രൂപ്പിനു കീഴിൽ അവർ വാരി വീശുന്ന പണത്തിന് ബലത്തിൽ ക്ലബ്ബ് അഭിവൃദ്ധി നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പ്രീമിയർലീഗിൽ കളി മാറുകയാണ് പരമ്പരാഗത ശക്തികൾ ഇനി സൈഡ് റോഡിലേക്ക് മാറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പണം ഒഴുകാൻ തുടങ്ങുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്. ന്യൂകാസിൽ യുണൈറ്റഡിനെ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബെന്ന പേര് നേടിയതിന് പിന്നാലെ ആണ് അടുത്ത മാറ്റം.

പ്രീമിയർ ലീഗ് ക്ലബായ സൗത്താംപ്ടണു കൂടി പുതിയ ഉടമകൾ വന്നിരിക്കുകയാണ്. സെർബിയൻ മീഡിയ ടൈക്കൂണായ ഡ്രാഗൺ സൊളാക്കാണ് സൗത്താംപ്ടണിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. നൂറു മില്യൺ പൗണ്ടാണ് ഇതിനായി അവർ മുടക്കിയത്. ഗവോ ജിഷെങിൽ നിന്നും എൺപതു ശതമാനം ഓഹരികളാണ് സോളാക്കിന്റെ കീഴിലുള്ള സ്‌പോർട് റിപ്പബ്ലിക്ക് ഗ്രൂപ്പ് വാങ്ങിയത്.

ഉടമയായ ഗാവോ ക്ലബിൽ പണം ഇറക്കാൻ മടിക്കുന്നതിനാൽ ആരാധകരുടെ രോഷവും ഉണ്ടായിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളെപ്പോലെ ലോകത്തിന്റെ പല ഭാഗത്തുമുള്ള വിവിധ ഫുട്ബോൾ ക്ലബുകളെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന സ്‌പോർട് റിപ്പബ്ലിക്ക് ഗ്രൂപ്പിനു കീഴിൽ അവർ വാരി വീശുന്ന പണത്തിന് ബലത്തിൽ ക്ലബ്ബ് അഭിവൃദ്ധി നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

തെക്കു കിഴക്കൻ യൂറോപ്പിലെ യൂറോപ്പിലെ നിരവധി ടെലികമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമുകളും മാസ്സ് മീഡിയ ഔട്ട്ലെറ്റുകളും സോളാക്കിന്റെ യുണൈറ്റഡ് ഗ്രൂപ്പിനു കീഴിലാണുള്ളത്. സോളാക്കിനു പുറമെ ലണ്ടൻ അടിസ്ഥാനമാക്കിയുള്ള ഇൻവെസ്റ്ററായ ഹെൻറിക്ക് ക്രാഫ്റ്റ്, ബ്രെന്റഫോഡിന്റെ മുൻ ഉടമയായ റാംസസ് അങ്കേഴ്‌സൺ എന്നിവർക്കും പുതിയ ഉടമസ്ഥതയിൽ പങ്കുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

ട്രാൻസ്ഫർ വിപണിയെ ഞെട്ടിക്കുന്ന വമ്പൻ ട്വിസ്റ്റ്: ഹാലണ്ടിനെ ബാഴ്‍സ പൊക്കി…

കോവിഡ് മുക്തനായ ലിയോ മെസ്സി ഫ്രാൻസിലേക്ക്, അടുത്ത മത്സരം കളിക്കുമോ?