in ,

കോവിഡ് മുക്തനായ ലിയോ മെസ്സി ഫ്രാൻസിലേക്ക്, അടുത്ത മത്സരം കളിക്കുമോ?

ഇനി പാരിസ് സെന്റ് ജർമയിന്റെ അടുത്ത മത്സരം ഈ മാസം 9-ന് ഫ്രഞ്ച് ലീഗിൽ ഒളിമ്പിക് ലിയോണിനെതിരെയാണ് നടക്കുന്നത്. ആ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Messi UCL record for PSG

പാരിസ് സെന്റ് ജർമയിന്റെ സൂപ്പർ താരവും അർജന്റീന നായകനുമായ ലയണൽ മെസ്സിക്ക് കോവിഡ്-19 നെഗറ്റീവ് ആയതായി റിപ്പോർട്ട്‌. അർജന്റീന മാധ്യമമായ ടി.വൈ.സി സ്‌പോർട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്യുന്നത്, തുടർന്ന് അർജന്റീനയിൽ നിന്ന് താരം ഫ്രാൻസിലേക്ക് പുറപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Messi in PSG and Argentina

കഴിഞ്ഞ ഡിസംബർ മാസത്തിലെ ക്രിസ്തുമസ്-ന്യൂ ഇയർ അവധി ആഘോഷിക്കുന്നതിനിടെയാണ് ലയണൽ മെസ്സിക്ക് കോവിഡ്-19 ബാധിക്കുന്നത്. അവധിക്കാലം കഴിഞ്ഞതിനു ശേഷമാണ് പാരിസ് സെന്റ് ജർമയിൻ ഔദ്യോഗികമായി ലയണൽ മെസ്സിക്ക് കോവിഡ്-19 വൈറസ് ബാധിച്ച വാർത്ത പുറത്തുവിട്ടത്.

2022 പുതുവർഷത്തിലെ ആദ്യ മത്സരമായ, ഫ്രഞ്ച് കപ്പ്‌ ടൂർണമെന്റിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ വെന്നേസിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പിസ്ജി പരാജയപ്പെടുത്തിയിരുന്നു, ഈ മത്സരത്തിൽ കോവിഡ്-19 ബാധിച്ചത് കാരണം മെസ്സി കളിച്ചിരുന്നില്ല, എങ്കിലും ഫ്രഞ്ച് യുവതാരം എംബാപ്പെ നേടുന്ന ഹാട്രിക് ഗോളുകൾ പിസ്ജിക്ക് മികച്ച വിജയം നേടികൊടുത്തു.

Lionel Messi

ഇനി പാരിസ് സെന്റ് ജർമയിന്റെ അടുത്ത മത്സരം ഈ മാസം 9-ന് ഫ്രഞ്ച് ലീഗിൽ ഒളിമ്പിക് ലിയോണിനെതിരെയാണ് നടക്കുന്നത്. ആ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ന്യൂ കാസിലിന് പിന്നാലെ സൗതാംപ്റ്റണും പുതിയ ഉടമകൾ, ഇനി കളി മാറും!

ആദ്യ 15-ൽ ഇടം നേടി മെസ്സിയും റൊണാൾഡോയും, ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ഫോബ്സ്…