in

LOVELOVE AngryAngry LOLLOL CryCry

ആദ്യ 15-ൽ ഇടം നേടി മെസ്സിയും റൊണാൾഡോയും, ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ഫോബ്സ്…

ഈ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടിയ ഒരേയൊരു ഫുട്ബോൾ താരം പാരിസ് സെന്റ് ജർമയിന്റെ അർജന്റീന സൂപ്പർ താരമായ ലയണൽ മെസ്സിയാണ്. 600 മില്യൺ ഡോളറിന്റെ ആസ്തിയുള്ള 34 വയസ്സുകാരനായ ലയണൽ മെസ്സി ഈ ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ് ഇടം നേടിയിട്ടുള്ളത്. ഫോബ്സ് പുറത്തുവിട്ട 2022-ലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ താരങ്ങൾ ഇവരാണ്…

Lionel Messi & Cristiano Ronaldo [SportBible]

ലോകത്തിലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ 2022-ലെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് അമേരിക്കൻ മാഗസിനായ ഫോബ്സ്. ബാസ്കറ്റ് ബോൾ ഇതിഹാസമായ മൈക്കൽ ജോർദാനാണ് ഈ പട്ടികയിൽ ഒന്നാമതുള്ള താരം, 2.2 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ജോർദാനുള്ളത്.

ബാസ്കറ്റ് ബോൾ ഗെയിമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മൈക്കൽ ജോർദാൻ 2003-ലാണ് വിരമിക്കുന്നത്. നിലവിൽ 58 വയസ്സുകാരനായ ജോര്‍ദാനുമായി നൈക്കി, മക്‌ഡൊണാള്‍ഡ്, കൊക്കക്കോള, ഗറ്റോറേസ്, ഷവര്‍ലെ തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം കരാറിലെത്തിയിട്ടിട്ടുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ താരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മുൻ ചിക്കാഗോ ബുൾസ് താരം കൂടിയായ മൈക്കൽ ജോർദാൻ.

Lionel Messi & Cristiano Ronaldo [SportBible]

ഈ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടിയ ഒരേയൊരു ഫുട്ബോൾ താരം പാരിസ് സെന്റ് ജർമയിന്റെ അർജന്റീന സൂപ്പർ താരമായ ലയണൽ മെസ്സിയാണ്. 600 മില്യൺ ഡോളറിന്റെ ആസ്തിയുള്ള 34 വയസ്സുകാരനായ ലയണൽ മെസ്സി ഈ ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ് ഇടം നേടിയിട്ടുള്ളത്.

അതേസമയം, ഫുട്ബോളിലെ മറ്റു സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം എന്നിവർ ആദ്യ 15-നുള്ളിൽ ഇടം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 500 മില്യന്‍ ഡോളറിന്റെ ആസ്തിയുമായി പട്ടികയില്‍ 12-ആം സ്ഥാനത്താണുള്ളത്. ഇംഗ്ലണ്ട് ഫുട്‌ബോള്‍ ഇതിഹാസമായ ഡേവിഡ് ബെക്കാം 450 മില്യന്‍ ഡോളറിന്റെ ആസ്തിയുമായി 14ാം സ്ഥാനത്തുമാണുള്ളത്.

ഫോബ്സ് പുറത്തുവിട്ട 2022-ലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ താരങ്ങൾ ഇവരാണ്…

1. മൈക്കല്‍ ജോര്‍ദാന്‍ (ബാസ്‌കറ്റ്‌ബോള്‍) 2.2 ബില്യന്‍ ഡോളര്‍

2. വിന്‍സ് മിക്ക്മാൻ (ഗുസ്തി) 1.6 ബില്യന്‍ ഡോളര്‍

3. ഇയോണ്‍ ടിരിയക് (ടെന്നീസ്, ഐസ് ഹോക്കി) 1.4 ബില്യന്‍ ഡോളര്‍

4. അന്ന കസ്പ്രസ്‌ക് (കുതിര സവാരി) 1 ബില്യന്‍ ഡോളര്‍

5. ടൈഗര്‍ വുഡ്‌സ് (ഗോള്‍ഫ്) 800 മില്യന്‍ ഡോളര്‍

6. എഡി ജോര്‍ദാന്‍ (കാര്‍ റേസര്‍) 600 മില്യന്‍ ഡോളര്‍

7. ജൂനിയര്‍ ബ്രിഡ്ജ്മാന്‍ (ബാസ്‌കറ്റ്‌ബോള്‍)600 മില്യന്‍ ഡോളര്‍

8. ലയണല്‍ മെസ്സി (ഫുട്‌ബോള്‍) 600 മില്യന്‍ ഡോളര്‍

9. മാജിക് ജോണ്‍സണ്‍ (ബാസ്‌കറ്റ്‌ബോള്‍) 600 മില്യന്‍ ഡോളര്‍

10. മൈക്കല്‍ ഷുമാക്കര്‍ (കാര്‍ റേസര്‍) 600 മില്യന്‍ ഡോളര്‍

കോവിഡ് മുക്തനായ ലിയോ മെസ്സി ഫ്രാൻസിലേക്ക്, അടുത്ത മത്സരം കളിക്കുമോ?

പരിക്ക് മാറി ബേയ്ലി ആഫ്രിക്കൻ നേഷൻസ് കപ്പിലേക്ക്…