in

ബാഴ്‌സലോണയുടെ ലെഫ്റ്റ് വിങ് ബാക്കിനായി മിലാനും സതാംപ്ടണും തമ്മിൽ മത്സരം

ബാഴ്‌സലോണയുടെ പ്രതിരോധം ഇളക്കി ആടുന്നു എന്ന ശ്രുതിക്ക് ഒപ്പം തന്നെ ഇറ്റാലിയൻ ക്ലബ്ബ് എസി മിലാനും ഇഗ്ലീഷ് ക്ലബ്ബ് സതാംപ്ടണും ബാഴ്സലോണയുടെ ഇടത് വിങ് ബാക്ക് ജൂനിയോ ഫിർപോയെ വാങ്ങാൻ തയ്യാറെടുക്കുന്നു.

പുതിയ ചില സൈനിങ്ങുകൾക്കായി സ്പിനിഷ് ക്ലബ് ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കുന്നതിനാൽ ഈ വേനൽക്കാലത്ത് നിരവധി താരങ്ങളെ ഓഫ് ലോഡ് ചെയ്യാൻ തീരുമാനം എടുത്തിരുന്നു. ആ കൂട്ടത്തിൽ ബാഴ്സലോണവിറ്റഴിക്കാൻ താൽപ്പര്യപ്പെടുന്ന കളിക്കാരുടെ പട്ടികയിൽ ഈ 24 കാരനും ഉൾപ്പെടുന്നു.

ഇഎസ്പിഎൻ റിപ്പോർട്ട് പ്രകാരം ബാർസലോണ ഫിർപൊ വിൽക്കാൻ വേണ്ടി ഇറ്റാലിയൻ ക്ലബ്ബ് എസി മിലാനും ഇഗ്ലീഷ് ക്ലബ്ബ് സതാംപ്ടണും ആയി ചർച്ചകൾ തുടങ്ങി കഴിഞ്ഞു.

വിന്റർ സീസണിൽ ഫിർപോയെ സൈൻ ചെയ്യാൻ ഒപ്പിടാൻ മിലാൻ ശ്രമിച്ചത് ആണ്, അടുത്ത സീസണിൽ അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ ഉള്ള അവസരം ആണ് ഇറ്റാലിയൻ ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നത്.

എന്നാൽ പ്രീമിയർ ലീഗ് ക്ലബിനൊപ്പം കൂടുതൽ ഗെയിം സമയം നേടാനാകുമെന്ന് ഫിർപോ വിശ്വസിക്കുന്നുവെങ്കിൽ സതാംപ്ടൺ അവരുടെ മിലാന്റെ പ്രതീക്ഷകൾ ഇല്ലാതാക്കും.

ബാഴ്‍സയുടെ ഇടത് വിങ്ങിൽ ഇനി ആരു വരാൻ ആണ് സാധ്യത?
എവിടേക്ക് പോകുന്നത് ആണ് ഫിർപോയ്ക്ക് നല്ലത്?
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ…

CONTENT HIGHLIGHT:- ​Southampton challenged by AC Milan for Barcelona left-back Junior Firpo

സോഷ്യൽ മീഡിയയിൽ തരംഗമായി കോഹ്‌ലിയുടെ മണിഹെയ്സ്റ്റ് പ്രൊഫസർ ഗെറ്റപ്പ്

ലിവർപൂളിന്റെ YWNWA പിന്നിലെ കരളലിയിക്കുന്ന കഥ