ബാറ്റിംഗ് പ്രതിഭയെന്നതിലുപരി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയു പലരുടെയും സ്റ്റൈൽ ഐക്കണാണ്. ഇംഗ്ലീഷ് ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമിനെ പോലെ ഒരു ഒരു സ്റ്റൈലിഷ് ഐക്കൺ സ്പോർട്സ് താരം ആണ് വിരാട് കോഹ്ലി.
ട്രെൻഡായി മാറിയ നിരവധി രൂപങ്ങൾ സ്വീകരിച്ചു അദ്ദേഹം സ്റ്റൈലിഷ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു സ്പൈക്കി ഹെയർസ്റ്റൈൽ മുതൽ ക്ലാസിക് അണ്ടർകട്ട് ലുക്ക് വരെ, വ്യത്യസ്ത രൂപങ്ങൾ പരീക്ഷിക്കുന്നതിൽ നിന്ന് കോഹ്‌ലി ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല.
എന്നിരുന്നാലും, കാഴ്ചയിൽ ഭൂരിഭാഗവും ചെറിയ മുടിയും മൂർച്ചയുള്ള താടിയും ഉൾക്കൊള്ളുന്ന ലുക്ക് ആണ് എല്ലാവരുടെയും മനസിൽ പതിഞ്ഞമുഖം. കൊഹ്‌ലിയുടെ ഏറ്റവും പുതിയ വൈറൽ ചിത്രത്തിൽ അങ്ങനെയല്ല അദേഹത്തിന്റെ ലുക്ക്.
തിങ്കളാഴ്ച കോഹ്‌ലിയുടെ താടിയുള്ള ഒരു രൂപം സോഷ്യൽ മീഡിയയിൽ വൈറലായി. സ്നാപ്പിൽ, നീളമുള്ള മുടിയും വലിയ താടിയുമുള്ള മഞ്ഞ ടി-ഷർട്ട് ധരിച്ച കോഹ്‌ലിയെ കാണാം. ഇന്ത്യൻ നായകൻ അത്തരമൊരു രൂപം മുമ്പ് പരീക്ഷിച്ചിട്ടില്ല. തുടർന്ന് ചിത്രം ആരാധകകർക്കിടയിൽ സംസാര വിഷയമായി മാറി.
പലരും അദ്ദേഹത്തെ പ്രശസ്ത വെബ് സീരീസായ മണി ഹെയ്സ്റ്റിലെ ‘പ്രൊഫസറുമായി’ താരതമ്യപ്പെടുത്തിയപ്പോൾ പലരും പ്രശസ്ത ബോളിവുഡ് ചിത്രമായ കബീർ സിങ്ങിന്റെ ഷാഹിദ് കപൂറിന്റെ കഥാപാത്രത്തെ ഓർമ്മിപ്പിച്ചു എന്നാണ് പറഞ്ഞത്. സ്പാനിഷ് സീരീസ് ആയ മണി ഹെയ്സ്റ്റിലെ പ്രൊഫസർ ഗെറ്റപ്പ്ചിത്രം അദ്ദേഹത്തിന്റെ ഒരു ഫാൻ പേജിൽ എഡിറ്റുചെയ്തത് ഇപ്പോൾ തരംഗം ആയി മറുകയാണ്.
മണിഹെയ്സ്റ്റ് സീരീസിനെ പറ്റി അറിയാൻ ഈ വീഡിയോകൾ സഹായിക്കും….
സീരിസിന്റെ അവസാന സീസണിന്റെ ഷൂട്ടിങ് പൂർത്തിയായികഴിഞ്ഞു നെറ്റ്ഫ്ലിക്സ് റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്.
കൊഹ്‌ലിയുടെ സ്റ്റൈലിഷ് ലുക്കിനെ കുറിച്ചും അദ്ദേഹത്തെ പറ്റിയുമുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റ് ചെയ്യൂ….
CONTENT SUMMARY: Virat Kohli’s photoshopped picture goes viral on social media