in

പുതിയ സൈങ്ങിനെ ചൊല്ലി യുണൈറ്റഡിൽ അഭിപ്രായ ഭിന്നത

Bruno and Ole

പുതിയ ഒരു ആക്രമണകാരിയായ മിഡ്‌ഫീൽഡറെ കൂട്ടിച്ചേർക്കാൻ ഉള്ള തിരച്ചിലിനിടെ തിരയലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് ഓലെ ഗുന്നാർ സോൽസ്‌ജെയർ ഡ്രസ്സിംഗ് റൂമിലെ പൊതുവെ ഉള്ള അഭിപ്രായത്തിനെതിരെ ഉള്ള നിലപാട് എടുക്കുകയാണ്.

ബോറുസിയ ഡോർട്മുണ്ട് വിംഗർ ജോർദാൻ സാഞ്ചോയെ ചെകുത്താൻ കോട്ടയിൽ എത്തിക്കാൻ ആണ് സോൽ‌സ്‌ജെയർ ആഗ്രഹിക്കുന്നത്. എന്നാൽ ഡ്രെസ്സിങ് റൂം താൽപ്പര്യം മറ്റൊരു താരത്തിന് ആണ്.

21 വയസുകാരൻ ആ താരം ഈ വേനൽക്കാലത്ത് 75 മില്യൺ ഡോളറിന് ലഭ്യമാകുമെന്ന് പറയപ്പെടുന്നു, ഒരു വർഷം മുമ്പ് യുണൈറ്റഡിന് താരത്തിനെ റാഞ്ചാൻ അവസരം ഉണ്ടായിരുന്നു. അന്ന് ആ അവസരം നഷ്ടമാക്കിയത്തിൽ അവർ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകാം.

ഓൾഡ് ട്രാഫോർഡിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന മറ്റൊരു പേരാണ് ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ്ന്റേത്

അദ്ദേഹത്തിനും സമാനമായ ഫീസ് ചിലവാകുമെന്ന് ആണ് അറിയാൻ സാധിക്കുന്നത്, തീർച്ചയായും പ്രീമിയർ ലീഗ് അനുഭവത്തിന്റെ ബലം അദേഹത്തിന് മുൻഗണന നൽകുന്നു.

യുണൈറ്റഡ് ഡ്രസ്സിംഗ് റൂം ഗ്രീലിഷിന്റെ വലിയ ആരാധകരാണ്, പക്ഷേ പകരം സാഞ്ചോയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സോൽസ്‌ജെയർ ആഗ്രഹിക്കുന്നത്.

ആരായിരുക്കും യുണൈറ്റഡിന് ഏറ്റവും യോജിച്ച സൈനിങ് ഗ്രീലിഷ് ആണോ സാഞ്ചോ ആണോ അതോ നിങ്ങളുടെ അഭിപ്രായത്തിൽ വേറെ ആരെങ്കിലും ആണോ, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ….. ഒപ്പം ഏത് തരം സേവനം ആണ് ഞങ്ങളിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്നും പറയൂ….

CONTENT HILIGHTS :- Man Utd dressing room wants Grealish, but Solskjaer favours…

PSG പരിശീലകനെ പൊക്കാൻ ഇംഗ്ളണ്ടിൽ ലോബിയിങ് നടക്കുന്നു

സോഷ്യൽ മീഡിയയിൽ തരംഗമായി കോഹ്‌ലിയുടെ മണിഹെയ്സ്റ്റ് പ്രൊഫസർ ഗെറ്റപ്പ്