in

LOLLOL LOVELOVE OMGOMG CryCry

ആദ്യമത്സരം 5-0 ത്തിന് തൂക്കി അടിച്ചു കേരളം സന്തോഷ് ട്രോഫിക്ക് കിടിലൻ തുടക്കം കുറിച്ചു…

കേരളം സന്തോഷ് ട്രോഫി ടൂർണ്ണമെൻറ് വിജയിക്കുകയാണെങ്കിൽ അതിന് അടുത്തദിവസം കേരളത്തിന് പൊതു അവധി കൊടുക്കുന്ന തലത്തിലേക്ക് വരെ കേരള ഗവൺമെൻറ് ഈയൊരു ടൂർണമെൻറ് അഭിമാനസ്തംഭം പോലെ ഉയർത്തി പിടിച്ചിരുന്നു. ഒരിക്കൽ കേരളം പ്രബല ടീമായിരുന്നു സന്തോഷ് ട്രോഫിയിൽ, പിന്നീട് ആ ശക്തി ചോർന്നു.

ഇന്ത്യൻ ഫുട്ബോൾ പാരമ്പര്യത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ടൂർണ്ണമെൻറ് ആണ് സന്തോഷ് ട്രോഫി ടൂർണ്ണമെൻറ്. ചരിത്രത്തിലാദ്യമായി കേരളം സന്തോഷ് ട്രോഫി നേടിയ കാലം മുതൽതന്നെ കേരളം വളരെ വലിയ പ്രാധാന്യത്തോടെ തന്നെയാണ് ഈയൊരു ദേശീയ ടൂർണമെൻറ് നോക്കിക്കാണുന്നത്.

കേരളം സന്തോഷ് ട്രോഫി ടൂർണ്ണമെൻറ് വിജയിക്കുകയാണെങ്കിൽ അതിന് അടുത്തദിവസം കേരളത്തിന് പൊതു അവധി കൊടുക്കുന്ന തലത്തിലേക്ക് വരെ കേരള ഗവൺമെൻറ് ഈയൊരു ടൂർണമെൻറ് അഭിമാനസ്തംഭം പോലെ ഉയർത്തി പിടിച്ചിരുന്നു. ഒരിക്കൽ കേരളം പ്രബല ടീമായിരുന്നു സന്തോഷ് ട്രോഫിയിൽ, പിന്നീട് ആ ശക്തി ചോർന്നു.

കഴിഞ്ഞ ആഴ്ച കേരളം സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏറെ ആവേശത്തോടെയാണ് കേരളത്തിലെ പരമ്പരാഗത ഫുട്ബോൾ പ്രേമികൾ ഒരു വാർത്തയെ വരവേറ്റത്. പതിവുപോലെ ഇത്തവണയും കേരളം സന്തോഷ് ട്രോഫിക്ക് വളരെ മനോഹരമായ ഒരു തുടക്കം തന്നെയാണ് കുറിച്ചിരിക്കുന്നത്.

ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണു കേരളം തകർത്തു വിട്ടത് സ്കോർബോർഡ് നോക്കുമ്പോൾ ഇതൊരു വളരെ വലിയ വ്യത്യാസം തന്നെയാണ് പക്ഷേ ഇതിൽ മറ്റൊരു വസ്തുത കൂടിയുണ്ട് വർഷങ്ങളായി കേരളത്തിലെ വേട്ടമൃഗം ആണ് ലക്ഷദ്വീപ് താരതമ്യേന സന്തോഷ് ട്രോഫി കളിക്കുന്ന ടീമുകളിലെ ദുർബല ടീമുകളിൽ ഒന്നാണ് ലക്ഷദ്വീപ്.

അതുകൊണ്ട് ഇതിനെ വളരെ വലിയ ഒരു ആഘോഷമായി കാണേണ്ട കാര്യവുമില്ല കേരളത്തിനായി ലക്ഷദ്വീപ് വലയിൽ ഗോളുകൾ നിക്ഷേപിച്ച താരങ്ങൾ ഇവരൊക്കെയാണ്. നിജോ ഗിൽബർ 4′ (PEN), ജെസിൻ 12′ തൻവീർ 36′ (OG), രാജേഷ് 82′. അർജുൻ 90+2.

മെസ്സിക്ക് അസുഖം ബാധിച്ചെന്ന് റിപ്പോർട്ട്‌, അടുത്ത മത്സരം കളിക്കുമോയെന്നത് സംശയത്തിൽ…

ബ്രസീലുകാരുടെ സ്വപ്നം ഇതാണ് റയൽ മാഡ്രിഡിനൊപ്പം ചരിത്രം സൃഷ്ടിക്കുമെന്ന് വിനീഷ്യസ് ജൂനിയർ…