ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് അഭിമാനമായി ഇന്ത്യയുടെ ചുണക്കുട്ടികൾ ഖത്തറിൽ നടന്ന പോരാട്ടത്തിൽ ഇന്ത്യയുടെ ഇതിഹാസതാരം സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്കുവേണ്ടി ബംഗ്ലാദേശിന്റെ വല രണ്ടുവട്ടവും കുലുക്കിയത്.
ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീന താരം ലയണൽ മെസ്സിയുടെ റെക്കോർഡ് തകർത്തു ഇന്ത്യൻ നായകൻ സുനിൽ ചേത്രി. 74 അന്താരാഷ്ട്ര ഗോളുകൾ ആണ് ഇന്ത്യൻ നായകൻ നേടിയത്.
ആദ്യ ഗോളിന് വഴിയൊരുക്കി മലയാളി താരം ആഷിക് കുരുണിയനും മികച്ച പ്രകടനം കാഴ്ചവച്ചു. ഏഷ്യ കപ്പ് പ്രതീക്ഷകൾ സജീവമായി നിലനിർത്തി. ലോകകപ്പ് യോഗ്യത എന്നത് അതി വിദൂര സാധ്യത എന്നു പോലും പറയാൻ കഴിയില്ല.
മുഴുവൻ സമയവും ഒരേ വേഗതയിൽ കളിച്ചതിന്റെ ഫലം എന്ന് വേണമെങ്കിൽ ഈ വിജയത്തിനെ വിശേഷിപ്പിക്കാം. മനോഹരമായ രണ്ട് ഗോളുകൾ അർദ്ധാവസരങ്ങൾ മുതലെടുക്കുവാനുള്ള ഛേത്രിയുടെ മിടുക്ക് ലോകനിലവാരത്തിലുള്ള താരങ്ങൾക്കൊപ്പം നിൽകുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്. .
മത്സരത്തിന്റെ രത്ന ചുരുക്കത്തിനെ വേണമെങ്കിൽ ഇങ്ങനെ വിശേഷിപ്പിക്കുവാൻ കഴിയും. ആശിക്കിന്റെ വേൾഡ് ക്ലാസ്സ് ക്രോസ്സിൽ സുനി ചെത്രിയുടെ വേൾഡ് ക്ലാസ്സ് ഹെഡ്ർ പിന്നെ അതിനേക്കാൾ മികച്ച പ്ലസ് മെന്റ് ഗോൾ.
ഫിനിഷിങ്ങിൽ അൽപ്പം പോരായ്മ ഉണ്ടായിരുന്നാലും നന്നായി തന്നെ കളിച്ച ബ്രാൻഡൺ ഫെർണാണ്ടസ് നയിച്ച മിഡ്ഫീൽഡ് ഉണർന്നു കളിച്ചു. അനവധി അവസരങ്ങൾ കളഞ്ഞു കുളിച്ചെങ്കിലും അനാവശ്യ ഹൈ ബോൾ ഒഴിച്ചു നിർത്തിയാൽ വൺ ടച്ച് പാസ്സുകളും നല്ല ത്രൂ പാസ്സുകളും കാണാനായി പ്രധിരോധവും മികച്ചു നിന്നു.
ബംഗ്ലാദേശ് റാങ്കിങ് കൊണ്ട് ഇന്ത്യക്ക് പിന്നിൽ ആണേലും അവളുടെ കളിയും എഴുതി തള്ളാൻ പറ്റാത്ത വിധം അവരും കുഴപ്പമില്ലാത്ത പ്രകടനം ആയിരുന്നു അഫ്ഗാനിസ്ഥനോട് ഇതിനേക്കാൾ മികച്ച കളി കാഴ്ച വെച്ച് ഏഷ്യൻ കപ്പ് യോഗ്യത എളുപ്പമാകട്ടെ ഇന്ത്യക്ക് എന്ന് പ്രതീക്ഷിക്കാം