in

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് എത്തുന്നു – വിൻഡീസിനെതിരെ മൂന്നാം ടിട്വന്റി ഗ്രീൻഫീൽഡിൽ!

2022 ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ ആയി ആണ് പരമ്പര. മൂന്ന് ഏകദിനം, മൂന്ന് ടിട്വന്റി, രണ്ട് ടെസ്റ്റ് മത്സരങ്ങൾ എന്നിങ്ങനെ ആണ് മത്സര ക്രമം.

T20 in TVM

അടുത്ത വർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ ആയി നടക്കുന്ന ഇന്ത്യ – വിൻഡീസ് പരമ്പരയിലെ മൂന്നാം ടിട്വന്റി മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിലേക്ക് ഒരു ഇന്റർനാഷണൽ മത്സരം എത്തുന്നത്. 2019 ഡിസംബറിൽ ആണ് ഗ്രീൻഫീൽഡിൽ അവസാന മത്സരം നടന്നത്, അന്ന് വിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ പരാജയം വഴങ്ങേണ്ടി വന്നിരുന്നു.

ഈ വർഷം ആദ്യം ആർമി റാലി നടക്കുകയും അതിനെ തുടർന്ന് സ്റ്റേഡിയത്തിന്റെ അവസ്ഥ വളരെ മോശം ആയതും വാർത്താ ശ്രദ്ധ നേടിയിരുന്നു. ആ സമയം നടക്കേണ്ടി ഇരുന്ന ഇന്ത്യ വുമൺസ് മാച്ച് മാറ്റി വച്ചാണ് ആർമി റാലി നടത്തിയത്, ആ തീരുമാനവും വിവാദം ആയിരുന്നു. ഇനിയൊരു മത്സരത്തിന് വേദി ആവും എന്ന പ്രതീക്ഷ പോലും നഷ്ടമായിരുന്നു. അവിടെ നിന്നാണ് ഇങ്ങനൊരു മത്സരത്തിന് അവസരം ലഭിക്കുന്നത്, മാച്ചിന് മുന്നോടിയായി സ്റ്റേഡിയം നവീകരണത്തിന് വിധേയമാവും.

T20 in TVM

ഗ്രീൻഫീൽഡിൽ ഇത് നാലാം ഇന്റർനാഷണൽ മത്സരമാണ്. 2015 ൽ പണി പൂര്‍ത്തിയായ സ്റ്റേഡിയത്തിൽ 2017 നവംബര്‍ മാസം ഒന്നാം തീയതി ആണ് ആദ്യ മത്സരം നടന്നത്, ന്യൂസിലാന്റിനെതിരെ മഴ മൂലം എട്ടോവർ ആയി ചുരുക്കിയ ടിട്വന്റി മത്സരം ഇന്ത്യ ആറ് റൺസിന് വിജയിച്ചു. മഴമൂലം കളി തടസപ്പെട്ടിട്ടും നല്ല രീതിയിൽ പൂർത്തിയാക്കിയതിനെ ഇരു ക്യാപ്റ്റന്മാരും പ്രശംസിക്കുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം കാര്യവട്ടത്തേക്ക് വീണ്ടും കളി എത്തി, ഇത്തവണ ഏകദിന മത്സരം.

2018 നവംബര്‍ ഒന്നിന് വിൻഡീസിനെതിരെ ആണ് ഗ്രീൻഫീൽഡിലെ ഏക ഏകദിന മത്സരം നടന്നത്. ഏകദിനം ആയിരുന്നു എങ്കിലും മത്സരം പെട്ടെന്ന് തന്നെ തീർത്തു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 104 ന് ഓൾഔട്ട് ആക്കി 15 ഓവറിൽ ഇന്ത്യ ചേസ് ചെയ്തു. 2019 ലും വിൻഡീസ് തന്നെ വന്നു, ടിട്വന്റി മത്സരം എട്ട് വിക്കറ്റിന് വിൻഡീസ് ജയിച്ചു. അങ്ങനെ മൂന്നാം വട്ടവും വിൻഡീസ് തന്നെ എത്തുകയാണ് ഗ്രീൻഫീൽഡിലേക്ക്.

2022 ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ ആയി ആണ് പരമ്പര. മൂന്ന് ഏകദിനം, മൂന്ന് ടിട്വന്റി, രണ്ട് ടെസ്റ്റ് മത്സരങ്ങൾ എന്നിങ്ങനെ ആണ് മത്സര ക്രമം. എട്ട് മത്സരങ്ങളും എട്ട് വ്യത്യസ്ത വേദികളിലാണ് നടക്കുക. ഈ പരമ്പരക്ക് മുൻപ് ന്യൂസിലാന്റിനെതിരെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയും ശേഷം സൗത്ത് ആഫ്രിക്കയിൽ മൂന്ന് ഫോർമാറ്റിലും പരമ്പരകളുമുണ്ട്.

യുണൈറ്റഡിലെ ക്രിസ്ത്യാനോയുടെ പ്രകടനത്തെപ്പറ്റി ലയണൽ മെസ്സി മനസു തുറന്നു പറയുന്നു…

സിറ്റി തകർക്കാൻ PSG ടീമിൽ സെർജിയോ റാമോസ് ഉണ്ടെന്ന് റിപ്പോർട്ട്‌ ??