in

സിറ്റി തകർക്കാൻ PSG ടീമിൽ സെർജിയോ റാമോസ് ഉണ്ടെന്ന് റിപ്പോർട്ട്‌ ??

റിയൽ മാഡ്രിഡ്‌ എന്ന വമ്പൻ ക്ലബ്ബിനൊപ്പം നിരവധി തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിട്ടുള്ള സ്പാനിഷ് ഇതിഹാസം സെർജിയോ റാമോസ് കൂടി PSG-ക്ക് വേണ്ടി മൈതാനത്തു ബൂട്ടണിയുകയാണെങ്കിൽ അത് PSG ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല

PSG terminating Sergio Ramos

നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുമായി അവരുടെ ഹോം സ്റ്റേഡിയമായ ഇതിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള പാരീസ് സെന്റ് ജെർമെയ്‌ന്റെ യാത്രാ ടീമിൽ സൂപ്പർ താരം സെർജിയോ റാമോസിനെ ഉൾപ്പെടുത്തിയതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ സ്പാനിഷ് ക്ലബ്‌ റിയൽ മാഡ്രിഡ് വിട്ട് ഫ്രഞ്ച് വമ്പന്മാരായ PSG-യിലേക്ക് ചേക്കേറിയ സ്പാനിഷ് ഇതിഹാസം സെർജിയോ റാമോസ് ഇതുവരെയും പരുക്കുകളാൽ വലയുകയായിരുന്നു. ഇതുവരെ PSG ടീമിനായി അരങ്ങേറ്റം പോലും അദ്ദേഹം കുറിച്ചിട്ടില്ല.

PSG terminating Sergio Ramos

ഈയിടെയാണ് പരിക്കിൽ നിന്നും മുക്തനാകുന്ന സെർജിയോ റാമോസ് PSG ടീമിനൊപ്പം പരിശീലനം നടത്തുന്നത്. നാന്റസിനെതിരായ കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ സെർജിയോ റാമോസ് PSG ടീമിൽ ഇടം നേടിയേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, റാമോസ് ടീമിൽ ഉൾപ്പെട്ടില്ല. എന്നാൽ, മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നടക്കുന്ന പ്രധാനപ്പെട്ട മത്സരത്തിനുള്ള PSG ടീമിൽ സെർജിയോ റാമോസ് ഉണ്ടെന്ന് ആർഎംസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ഈ സീസണിൽ പിഎസ്ജിയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം നടത്തിയെങ്കിലും, യൂറോപ്പിന്റെ ചാമ്പ്യൻമാരാകാൻ ഇതുവരെ PSG-ക്ക് കഴിഞ്ഞിട്ടില്ല. 2019/20 സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്താൻ PSG- കഴിഞ്ഞിട്ടുണ്ട്.

അവസാനമായി സെർജിയോ റാമോസ് ഒരു മത്സരം കളിക്കുന്നത് നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ ചെൽസിക്കെതിരെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിലാണ്. എന്തായാലും, സെർജിയോ റാമോസ് എന്ന സൂപ്പർ താരത്തിന്റെ സാന്നിധ്യം PSG-ക്ക് വലിയൊരു മുതൽക്കൂട്ടാണ്.

റിയൽ മാഡ്രിഡ്‌ എന്ന വമ്പൻ ക്ലബ്ബിനൊപ്പം നിരവധി തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിട്ടുള്ള സ്പാനിഷ് ഇതിഹാസം സെർജിയോ റാമോസ് കൂടി PSG-ക്ക് വേണ്ടി മൈതാനത്തു ബൂട്ടണിയുകയാണെങ്കിൽ അത് PSG ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് എത്തുന്നു – വിൻഡീസിനെതിരെ മൂന്നാം ടിട്വന്റി ഗ്രീൻഫീൽഡിൽ!

ഫിഫ ദി ബെസ്റ്റ് ഗോൾകീപ്പർ – നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രസിദ്ധീകരിച്ചു.??