in ,

ഫിഫ ദി ബെസ്റ്റ് ഗോൾകീപ്പർ – നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രസിദ്ധീകരിച്ചു.??

ആരാകും 2021-ലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ ദി ബെസ്റ്റ് അവാർഡ് നേടുക എന്ന് കാത്തിരുന്നു കാണാം….

fifa best goal keeper

2021 വർഷത്തെ ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റ് ഫിഫ പുറത്തു വിട്ടു. അതേസമയം, ഏറ്റവും മികച്ച ഗോളിന് ഫിഫ നൽകുന്ന പുസ്കാസ് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രസിദ്ധീകരിച്ചിട്ടില്ല. ഉടൻ തന്നെ ഫിഫ പുസ്കാസ് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചേക്കും.

ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള വോട്ടിംഗ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്, 2021 ഡിസംബർ 10 വെള്ളിയാഴ്ചയാണ് വോട്ടിങ് അവസാനിക്കുക. ഫിഫയുടെ ഒഫീഷ്യൽ വെബ്സൈറ്റായ FIFA. Com ൽ ആണ് വോട്ട് ചെയ്യേണ്ടത്. 2022 ജനുവരി 17-നാണ് ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് വിജയികളെ ഫിഫ പ്രഖ്യാപിക്കുക.

fifa best goal keeper

2021 ഫിഫ ദി ബെസ്റ്റ് ഗോൾകീപ്പർ അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റിൽ സൂപ്പർ താരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള 2021-ലെ മികച്ച ഗോൾകീപ്പർമാരുടെ ഫിഫ പുറത്തു വിട്ട നോമിനേഷൻ ലിസ്റ്റ് ഇങ്ങനെയാണ്…

– അലിസൺ ബെക്കർ (ബ്രസീൽ / ലിവർപൂൾ)

– ജിയാൻലൂജി ഡോണാരുമ്മ (ഇറ്റലി / പാരീസ് സെന്റ് ജെർമെയ്ൻ)

– എഡ്വാർഡ് മെൻഡി (സെനഗൽ / ചെൽസി )

– മാനുവൽ ന്യൂയർ (ജർമ്മനി / ബയേൺ മ്യൂണിക്ക് )

– കാസ്‌പർ ഷ്‌മൈക്കൽ (ഡെൻമാർക്ക് / ലെസ്റ്റർ സിറ്റി )

ആരാകും 2021-ലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഫിഫ ദി ബെസ്റ്റ് അവാർഡ് നേടുക എന്ന് കാത്തിരുന്നു കാണാം….

സിറ്റി തകർക്കാൻ PSG ടീമിൽ സെർജിയോ റാമോസ് ഉണ്ടെന്ന് റിപ്പോർട്ട്‌ ??

പരിക്ക്, ആദ്യ ടെസ്റ്റിൽ Kl രാഹുലും പുറത്ത്, സൂര്യകുമാർ പകരക്കാരൻ??