in ,

പരിക്ക്, ആദ്യ ടെസ്റ്റിൽ Kl രാഹുലും പുറത്ത്, സൂര്യകുമാർ പകരക്കാരൻ??

ഈ മാസം 25 ന് കാൻപൂരിൽ ആണ് ആദ്യ ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് അടുത്ത മാസം മൂന്നിന് മുംബെയിൽ നടക്കും.

Rahul and SKY

ന്യൂസിലാന്റിനെതിയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നിന്നും Kl രാഹുൽ പുറത്ത്. പരിക്കേറ്റ താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടമാവും എന്ന് PTI റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഹിത്, കോലി, ബുംറ, റിഷഭ് പന്ത് എന്നിവർക്ക് ഒപ്പം രാഹുലും ഇല്ലാതെ ഇന്ത്യ പരമ്പര തുടങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു.

മയാങ്ക് അഗർവാൾ – ലോകേഷ് രാഹുൽ ജോഡി ഓപൺ ചെയ്യും എന്നാണ് പ്രതീക്ഷക്കപ്പെട്ടിരുന്നത്. രാഹുൽ പുറത്തായ സാഹചര്യത്തില്‍ ശുഭ്മൻ ഗിൽ ഓപണർ സ്ഥാനത്തേക്ക് എത്തും. ഇത് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് എത്തിയ ശ്രേയസ് അയ്യർക്ക് അരങ്ങേറ്റത്തിനും വഴിയൊരുക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വൻ മികവ് തുടരുന്ന ഹനുമ വിഹാരിയെ പിന്തള്ളി ആണ് ശ്രേയസ് അയ്യർ ടീമിൽ എത്തിയത്. 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 52 ആവറേജിൽ 4592 റൺസ് നേടിയിട്ടുള്ള ശ്രേയസ് ടെസ്റ്റ് ടീമിന്റെ മധ്യനിരയിലേക്കും ഭാവി ആയി ആണ് കണക്കാക്കപ്പെടുന്നത്.

Rahul and SKY

ടെസ്റ്റ് സ്ക്വാഡിലേക്ക് സൂര്യ കുമാർ യാദവിനെ ഉൾപെടുത്തുന്നു എന്ന് ഇന്നലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. അത് രാഹുലിന് പകരക്കാരൻ ആയി ആവും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ശ്രേയസിനെ പിന്തള്ളി സൂര്യകുമാർ ഇലവനിൽ എത്തുന്ന കാര്യവും തള്ളിക്കളയാൻ ആവാത്ത സാധ്യത ആണ്. 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 5326 റൺസ് നേടിയിട്ടുള്ള സൂര്യയും കഴിവ് തെളിയിച്ച പ്ലയർ ആണ്. ആര് കളിക്കും എന്ന തീരുമാനം ക്യാപ്റ്റന്‍ രാഹാനെയുടേത് ആവും.

ഫോം ഔട്ട് തുടരുന്ന ഇന്ത്യൻ ടീമിന്റെ മധ്യനിരയിലേക്ക് ബാക്കപ്പ് ഓപ്ഷനുകൾ ആണ് സൂര്യയും ശ്രയസും. ഈ സീരിസിൽ ക്യാപ്റ്റന്‍ – വൈസ് ക്യാപ്റ്റന്‍ ചുമതലകൾ വഹിക്കുന്ന അജിൻക്യ രഹാനെ – ചേതശ്വർ പുജാര സഖ്യം അധിക നാൾ ടീമിനൊപ്പം തുടരുന്നത് സംശയമാണ്. ഇവർ ഒഴിച്ചിടുന്ന വിടവിലേക്ക് എത്തുന്നത് ആവും ശ്രേയസിന്റെയും സൂര്യകുമാർ യാദവിന്റെയും ശ്രമം. അതെ സമയം ടീമിൽ മറ്റാരേക്കാളും സ്ഥാനം അർഹിക്കുന്ന ഹനുമ വിഹാരി ഇന്ത്യ എ ടീമിനൊപ്പം സൗത്ത് ആഫ്രിക്കയിലാണ്.

25 ന് കാൻപൂരിൽ ആണ് ആദ്യ ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് അടുത്ത മാസം മൂന്നിന് മുംബെയിൽ നടക്കും. പരമ്പരക്ക് ശേഷം ഇന്ത്യക്ക് സൗത്ത് ആഫ്രിക്കയിൽ മൂന്ന് ഫോർമാറ്റിലും പരമ്പരകളുമുണ്ട്. തിരക്കുള്ള മത്സര ക്രമങ്ങളും ബയോ ബബിൾ പ്രശ്നങ്ങളും നേരിടുന്നത് കൊണ്ടാണ് പ്രധാനികളായ താരങ്ങൾക്ക് വിശ്രമം അനുവദിച്ചത്. മുൻനിര താരങ്ങളിൽ വിശ്രമം അനുവദിക്കാതെ പോയത് രാഹുലിന് മാത്രമാണ്. മൂന്നാം ടിട്വന്റിയിൽ വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുൽ വിട്ടുനിന്നിരുന്നു. രണ്ടാം ടെസ്റ്റിലേക്ക് രാഹുൽ തിരികെ എത്തും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഫിഫ ദി ബെസ്റ്റ് ഗോൾകീപ്പർ – നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രസിദ്ധീകരിച്ചു.??

ഫിഫ ദി ബെസ്റ്റ് മെൻസ് അവാർഡ് 2021- നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രസിദ്ധീകരിച്ചു…??