in , , ,

LOVELOVE

ടെൻ ഹാഗ് ആദ്യം ടീമിലെത്തിക്കുക രണ്ട് പ്രതിരോധ നിര താരങ്ങളെ..

എറിക് ടെൻ ഹാഗ് ആദ്യം അടക്കുക പ്രതിരോധത്തിലെ വിള്ളൽ.ഒന്നല്ല രണ്ട് പ്രതിരോധ നിര താരങ്ങളെ ടീമിലെത്തിക്കാൻ എറിക് ടെൻ ഹാഗ്.പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.

എറിക് ടെൻ ഹാഗ് ആദ്യം അടക്കുക പ്രതിരോധത്തിലെ വിള്ളൽ.ഒന്നല്ല രണ്ട് പ്രതിരോധ നിര താരങ്ങളെ ടീമിലെത്തിക്കാൻ എറിക് ടെൻ ഹാഗ്.പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.

അജാക്സിന്റെ യുവ താരം ടിബറിലും വിയ്യ റയലിന്റെ പൗ ടോറസിലുമാണ് നിലവിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് താല്പര്യം കാണിച്ചിരിക്കുന്നത്.കഴിഞ്ഞ 48 മണിക്കൂറായി ഇരുവരുമായി മാഞ്ചേസ്റ്റർ യുണൈറ്റഡ് ചർച്ച നടത്തി കൊണ്ടിരിക്കുകയാണ്.ഇരു താരങ്ങളെയും ടീമിലെത്തിക്കണമെന്ന് യുണൈറ്റഡുമായിയുള്ള ആദ്യത്തെ മീറ്റിങ്ങിൽ തന്നെ ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു.

നിലവിൽ 20 വയസുള്ള ടിബറിന്റെ മാർക്കറ്റ് വാല്യൂ 2.50 ബില്യൺ ഇന്ത്യൻ രൂപയാണ്.2024 വരെ നിലവിൽ താരത്തിന് അജാക്സിൽ കരാറുണ്ട്. കഴിഞ്ഞ സീസണിൽ കളിച്ച 30 മത്സരങ്ങളിൽ 3 ഗോളും റണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. സെന്റർ ബാക്ക്, റൈറ്റ് ബാക്ക്, ലെഫ്റ്റ് ബാക്ക് എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരമാണ് അദ്ദേഹം.

വിയ്യ റയലിന്റെ അവസ്മരിണീയ ചാമ്പ്യൻസ് ലീഗ് യാത്രക്ക് ചുക്കാൻ പിടിച്ച താരമാണ് പൗ ടോറസ്. കഴിഞ്ഞ സീസണിൽ വിയ്യറയലിന് വേണ്ടി അഞ്ചു ഗോളുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. നിലവിൽ 4.17 ബില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.2024 വരെ ക്ലബ്ബിൽ ഈ സെന്റർ ബാക്കിന് കരാറുണ്ട്.

ISL കാണികളെ ആകർഷിക്കാൻ പുതിയ രീതികൾ പരീക്ഷിക്കുന്നു

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിലേക്കോ,മാർക്കസിന്റെ റിപ്പോർട്ട്‌ ഇതാ ..