in ,

CryCry LOVELOVE OMGOMG

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിലേക്കോ,മാർക്കസിന്റെ റിപ്പോർട്ട്‌ ഇതാ ..

10.42 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.2023 വരെ താരത്തിന് ജംഷഡ്പൂരിൽ കരാറുണ്ട്. കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിനെ ഷിൽഡ് ജേതാക്കളാക്കിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഇഷാൻ പണ്ഡിത.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ കറങ്ങി നടക്കുന്ന വാർത്ത ഇഷാൻ പണ്ഡിതയെ പറ്റിയാണ് . ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിലേക്ക് എന്നതായിരുന്നു ആ വാർത്ത. ഇപ്പോൾ ഇതിനെ പറ്റി ഒരു പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ

മാർക്കസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം താരം ജംഷഡ്പൂരിൽ തന്നെ തുടരും. താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് പരക്കെ റൂമറുകൾ പരന്ന സാഹചര്യത്തിലാണ് അദ്ദേഹം റിപ്പോർട്ടുമായി രംഗത്ത് വന്നത്. പ്രമുഖ മാധ്യമ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ പുറത്ത് അറിയാൻ കഴിയാത്ത ട്രാൻസ്ഫർ ഫീയിൽ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്നായിരുന്നു . എന്തായാലും ഇപ്പോൾ ഈ വാർത്തക്ക് ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് അദ്ദേഹം. നിലവിൽ താരം ജംഷഡ്പൂർ എഫ് സി യുടെ താരമാണ്.

10.42 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.2023 വരെ താരത്തിന് ജംഷഡ്പൂരിൽ കരാറുണ്ട്. കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിനെ ഷിൽഡ് ജേതാക്കളാക്കിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഇഷാൻ പണ്ഡിത.

ടെൻ ഹാഗ് ആദ്യം ടീമിലെത്തിക്കുക രണ്ട് പ്രതിരോധ നിര താരങ്ങളെ..

ഇന്ന് തോറ്റാൽ കൊഹ്‌ലിക്കും ബാംഗ്ലൂരിനും ഇനി അടുത്ത സാല കപ്പ്‌ നോക്കേണ്ടി വരും..