in , ,

CryCry LOLLOL LOVELOVE OMGOMG AngryAngry

നന്ദി ഡയസ് ?

ഒടുവിൽ നിങ്ങളും പടിയിറങ്ങിയിരിക്കുന്നു. നിങ്ങൾ നൽകിയ ഓർമ്മകൾ സുന്ദരമായിരുന്നു. കമ്മൽ ഇട്ടവൻ പോയാൽ കടുക്കൻ ഇട്ടവൻ വരും. അത് ഉറപ്പാണ്, എന്നാലും നിങ്ങൾ ഇല്ലാത്തത് ഞങ്ങൾക്ക് വേദന തന്നെയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകർത്തു കൊണ്ട് അവനും പടിയിറങ്ങി. മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ റൂണി റൊണാൾഡോ കൂട്ടുകെട്ട് പോലെയായിരുന്നു എനിക്ക് അൽവരോയും ഡയസും. മഞ്ഞപ്പടാ ആരാധകരെ ഇത്ര സന്തോഷിപ്പിക്കുന്ന ഈ ഒരു കൂട്ടുകെട്ട് ഇനി ഇല്ല എന്നറിയമ്പോൾ മനസിന് ഒരു വിങ്ങലാണ്.

പറയാൻ വാക്കുകളില്ല. ആദ്യം വിഷമിപ്പിച്ചു കൊണ്ട് അൽവരോ പോയി. അന്നൊക്കെ നിങ്ങൾ തിരകെ വരുമെന്ന് പ്രതീക്ഷയിൽ ഞങ്ങൾ ആരാധകർ കാത്തിരുന്നു. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടത്തെ ഓർത്തു നിങ്ങൾ ആ എയർപോർട്ടിൽ ഇരിക്കുമ്പോൾ ഞങ്ങൾ കൊച്ചിയിൽ ഈ വരുന്ന സീസണിൽ കിരീടമായി ആരാധകർക്ക് മുന്നിലേക്ക് വരുന്ന നിങ്ങളെ തന്നെയാണ് പ്രതീക്ഷച്ചത്.

എന്നാൽ പ്രതീക്ഷച്ചത് അല്ലാലോ സംഭവിച്ചത്. നിങ്ങളുടെ തിരിച്ചു വരവ് കാത്തിരുന്ന ആരാധകർക്ക് മുന്നിലേക്ക് നിങ്ങൾ ടീമിലേക്ക് എത്തില്ല എന്ന് വാർത്ത പുറത്ത് വന്നപ്പോൾ അത് വ്യാജമാണെന്ന് വിശ്വസിക്കാൻ ആഗ്രഹിച്ച ഒരു ബ്ലാസ്റ്റേഴ്സ് ആരാധകനാണ് ഞാനും.എന്നാൽ ആഗ്രഹിക്കുന്നത് എല്ലാം അങ്ങനെ നടക്കില്ലലോ.

ഒടുവിൽ നിങ്ങളും പടിയിറങ്ങിയിരിക്കുന്നു. നിങ്ങൾ നൽകിയ ഓർമ്മകൾ സുന്ദരമായിരുന്നു. കമ്മൽ ഇട്ടവൻ പോയാൽ കടുക്കൻ ഇട്ടവൻ വരും. അത് ഉറപ്പാണ്, എന്നാലും നിങ്ങൾ ഇല്ലാത്തത് ഞങ്ങൾക്ക് വേദന തന്നെയാണ്.

കരോലിസ് സ്കിൻകിസ്ന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഇങ്ങനെയാണ്

മലപ്പുറം പൊളിയല്ലേ? ISL ലെ മലയാളി താരമായ വി.പി സുഹൈർ സംസാരിക്കുന്നു..