in , ,

OMGOMG LOVELOVE LOLLOL

ഒരേ പന്തിൽ രണ്ട് തവണ ഔട്ടായി; എന്നിട്ടും ബാറ്ററെ തിരിച്ച് വിളിച്ച് അമ്പയർ; കാരണം അപൂർവ നിയമം

മസൂദിനെ ഹിറ്റ് വിക്കറ്റിൽ നിന്ന് രക്ഷിച്ചത് നോ ബോളാണ്. അതായത് മസൂദ് ഹിറ്റ് വിക്കറ്റ് ആയ പന്ത് നോ ബോളാണ്. എന്നാൽ നോ ബോളിൽ റൺഔട്ടിന് ഇളവില്ല. എന്നിട്ടും ഈ റൺഔട്ടിൽ നിന്നും മസൂദ് രക്ഷപെട്ടത് എംസിസിയുടെ ക്രിക്കറ്റ് നിയമം 31.7 ആണ്.

ഒരു പന്തിൽ ബാറ്റർ ഹിറ്റ് വിക്കറ്റ് ആവുകയും റണ്ണൗട്ട് ആവുകയും ചെയ്‌താൽ സ്വാഭാവികമായും ബാറ്റർ കളം വിടേണ്ടി വരും. എന്നാൽ ഇംഗ്ലീഷ് ടി20 ബ്ലാസ്റ്റിലെ യോർക്ക്ഷെയറും ലങ്കാഷെയറും തമ്മിലുള്ള നോർത്ത് ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ യോർക്ക്ഷെയർ നായകൻ ഷാൻ മസൂദ് ഒരേ പന്തിൽ ഹിറ്റ് വിക്കറ്റ് ആയിട്ടും റണൗട്ട് ആയിട്ടും അദ്ദേഹം പുറത്തായില്ല. അതിനുള്ള കാരണം എംസിസിയുടെ ഒരു അപൂർവ നിയമമാണ്.

ALSO READ: സഞ്ജുവിന് പുതിയ എതിരാളി; വിക്കറ്റ് കീപ്പർ റോളിലേക്ക് ബിസിസിഐയുടെ പ്രിയപുത്രനെത്തുന്നു

മല്സരത്തിന്റെ 15 ആം ഓവറിലാണ് സംഭവം. ബൗളർ ജാക്ക് എറിഞ്ഞ പന്ത് നേരിട്ട ഷാൻ മസൂദിന് ടൈമിംഗ് പിഴക്കുകയും ബോഡി ബാലൻസ് നഷ്ടമാവുകയും ചെയ്തു. ബോഡി ബാലൻസ് നഷ്‌ടമായ മസൂദിന്റെ കാൽ കൊണ്ട് സ്റ്റമ്പ് വീഴുകയും താരം ഹിറ്റ് വിക്കറ്റ് ആവുകയും ചെയ്തു.എന്നാൽ ഹിറ്റ് വിക്കറ്റ് ആയത് അറിഞ്ഞ താരം റൺസിന് വേണ്ടിയുള്ള ഓട്ടം പകുതി വഴിയിൽ ഉപേക്ഷിക്കുകയും റൺ ഔട്ട് ആവുകയും ചെയ്തു.

ALSO READ: ഋതുരാജ് നായകൻ; 3 താരങ്ങൾക്ക് അരങ്ങേറ്റം; 2 പേർ തിരിച്ചെത്തും; സിംബാവെ പര്യടനത്തിന്റെ സ്‌ക്വാഡിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

എന്നാൽ ഹിറ്റ് വിക്കറ്റ് ആയിട്ടും റൺഔട്ട് ആയിട്ടും ഷാൻ മസൂദ് പുറത്തായില്ല. കാരണം എംസിസിയുടെ ക്രിക്കറ്റ് നിയമം 31.7 ആണ് മസൂദിനെ പുറത്ത് പോകാതെ രക്ഷിച്ചത്.

ALSO READ: ഗംഭീറിന്റെ പ്ലാനിൽ സഞ്ജുവിന് ഇടംലഭിക്കുമോ? പരിശോധിക്കാം…

മസൂദിനെ ഹിറ്റ് വിക്കറ്റിൽ നിന്ന് രക്ഷിച്ചത് നോ ബോളാണ്. അതായത് മസൂദ് ഹിറ്റ് വിക്കറ്റ് ആയ പന്ത് നോ ബോളാണ്. എന്നാൽ നോ ബോളിൽ റൺഔട്ടിന് ഇളവില്ല. എന്നിട്ടും ഈ റൺഔട്ടിൽ നിന്നും മസൂദ് രക്ഷപെട്ടത് എംസിസിയുടെ ക്രിക്കറ്റ് നിയമം 31.7 ആണ്.

ALSO READ: ഇന്ത്യയിൽ കോപ്പയില്ല; പക്ഷെ ബ്രസീലിൽ ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണം വിറ്റഴിഞ്ഞു

എന്താണ് എംസിസിയുടെ 31.7 എന്ന നിയമം എന്ന കാര്യത്തിൽ പലർക്കും സംശയം ഉണ്ടാവും. നിയമം 31.7 അനുസരിച്ച്, ‘ഔട്ടാകാതെ ഒരു ബാറ്റർ ഔട്ടായി എന്ന തെറ്റിദ്ധാരണയിൽ വിക്കറ്റ് ഉപേക്ഷിച്ചുവെന്ന് ബോധ്യപ്പെട്ടാൽ ഒരു അമ്പയർക്ക് ഇടപെട്ട് ബാറ്ററെ തിരികെ വിളിക്കാൻ കഴിയുന്ന നിയമമാണ് 31.7. അതായത് മസൂദ് ഹിറ്റ് വിക്കറ്റ് ആയ പന്ത് നോ ബോൾ ആയതിനാൽ താരം ഹിറ്റ് വിക്കറ്റിലൂടെ ഔട്ട് ആകില്ല. എന്നാൽ നോ ബോൾ അറിയാതെ താരം ഔട്ട് ആയി എന്ന് കരുതി റൺസിന് വേണ്ടിയുള്ള ഓട്ടം ഉപേക്ഷിച്ചതാണ് ഈ നിയമം അമ്പയർമാർ ഇവിടെ കൊണ്ട് വന്നത്.

2 ബ്ലാസ്റ്റേഴ്‌സ് നായകന്മാർക്ക് പ്രശംസ; ഐഎം വിജയനോട് പക; പൊട്ടിത്തെറിച്ച് സ്റ്റിമാച്ച്; വാക്കുകൾ ഇങ്ങനെ..

ആരാധകരുടെ കണ്ണുകൾ ഇനി നിറയരുത്; ആരാധകർക്ക് വേണ്ടി മാത്രം ഒരു കിടിലൻ നീക്കം നടത്തി ബ്ലാസ്റ്റേഴ്‌സ് 🤐