in , ,

LOVELOVE LOLLOL AngryAngry

താൻ കണ്ട ഏറ്റവും തീവ്രമായ ആരാധകർ അൻഫീൽഡിലേതല്ല മറിച്ചു കൊച്ചിയിലേത് എന്ന് മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..

കൊച്ചിയിൽ കളിക്കുക എന്നത് ഓരോ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെയും ആഗ്രഹവും ആവേശവുമാണ്.പല മുൻ താരങ്ങളും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെയെത്തണം എന്ന് ആഗ്രഹിക്കുന്നത് തന്നെ കൊച്ചിയിലെ ആരാധക കൂട്ടത്തിന് മുന്നിൽ ബൂട്ട് കെട്ടാനാണ്. പല പ്രമുഖ താരങ്ങളും കൊച്ചിയിലെ ആരാധക കൂട്ടത്തെ പറ്റി വാ തോരാതെ പ്രശംസിച്ചിട്ടുമുണ്ട്.

David James
ഡേവിഡ് ജെയിംസ്. (ISL)

കൊച്ചിയിൽ കളിക്കുക എന്നത് ഓരോ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെയും ആഗ്രഹവും ആവേശവുമാണ്.പല മുൻ താരങ്ങളും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെയെത്തണം എന്ന് ആഗ്രഹിക്കുന്നത് തന്നെ കൊച്ചിയിലെ ആരാധക കൂട്ടത്തിന് മുന്നിൽ ബൂട്ട് കെട്ടാനാണ്. പല പ്രമുഖ താരങ്ങളും കൊച്ചിയിലെ ആരാധക കൂട്ടത്തെ പറ്റി വാ തോരാതെ പ്രശംസിച്ചിട്ടുമുണ്ട്.

ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പരിശീലകൻ ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയമായ അൻഫീൽഡിൽ ആരാധകർക്ക് മുന്നിൽ കളിച്ച താരമാണ് അദ്ദേഹം.അൻഫീൽഡിനേക്കാൾ തീവ്രമായ സ്റ്റേഡിയം കൊച്ചിയിലേതാണ് എന്ന് അദ്ദേഹം പറയുന്നുണ്ടെകിൽ ഊഹിക്കാമല്ലോ കൊച്ചിയുടെ റേഞ്ച്.

ഗോൾ. കോമിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.”simply the best ” എന്നാ ഗോൾ. കോമിന്റെ പരുപാടിയിലാണ് ഡേവിഡ് ജെയിംസ് മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ സീസണിൽ തന്നെ കളിച്ച താരമാണ് താൻ. ഞാൻ ഗ്രൗണ്ടിലെത്തിയപ്പോൾ ഏകദേശം 60000 ത്തിലേറെ കാണികൾ ഉണ്ടായിരുന്നു. അവർ മത്സരത്തിന് മുമ്പ് പിമ്പും ഇടയിലും ടീമിനെ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു. അത് തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും തീവ്രമായ അനുഭവമായിരുന്നുവെന്നും ഡേവിഡ് ജെയിംസ് കൂട്ടിച്ചേർത്തു.

സീസണിൽ- പ്രീമിയർ ലീഗിൽ 56 ഗോളുകൾ വഴങ്ങി യുണൈറ്റഡ്

സഞ്ജുവിന് തിരച്ചടി സൂപ്പർ താരം ക്യാമ്പ് വിട്ടു..