in , ,

സീസണിൽ- പ്രീമിയർ ലീഗിൽ 56 ഗോളുകൾ വഴങ്ങി യുണൈറ്റഡ്

2018-19 സീസണിൽ 54 ഗോൾ വഴങ്ങിയതായിരുന്നു ഇതുവരെയുള്ള നാണക്കേട്. ബ്രൈറ്റനെതിരെ 4 ഗോൾ വഴങ്ങി അത് 56 ആക്കി ഉയർത്തി മനോഹരമാക്കി മാഞ്ചെസ്റ്റെർ യുണൈറ്റഡ് സീസണോട് വിടപറയുന്നു.

Cristiano Ronaldo

ബ്രൈറ്റൻ സ്വന്തം മൈതാനത്തു അക്ഷരാർഥത്തിൽ നിഷ്പ്രഭമാക്കി ചെകുത്താൻമ്മാരെ ആദ്യ മിനുട്ട് മുതൽ. അപ്രതീക്ഷിതമായി 15ആം മിനുട്ടിൽ യുണൈറ്റഡ് പ്രതിരോധം ഭേദിച്ചു ആദ്യ ഗോൾ കൂടി ആയപ്പോൾ ബ്രൈറ്റൻറെ കോൺഫിഡൻസ് കൂടി വർധിച്ചു.

യുണൈറ്റഡിനെ ശ്വാസം മുട്ടിച്ചു കളഞ്ഞു ബ്രൈറ്റൻ. ഒരു ഷോട്ട് പോലും ഓർ ടാർഗെറ്റിൽ എത്തിക്കാൻ യുണൈറ്റഡിനെ സമ്മതിച്ചില്ല, മാത്രവുള്ള യുണൈറ്റഡ് അറ്റാക്കിങ്ങുളുടെ മുന അതി സമർഥമായി ഓടിക്കുക കൂടി ആയപ്പോൾ, ചിത്രത്തിലെ ഇല്ലായിരുന്നു ചെകുത്താൻമ്മാർ ആദ്യ പകുതിയിൽ. ബ്രെന്റ്ഫോഡ് മാച്ചിലെ വൻ മുഖങ്ങൾ ഒക്കെ ഇവിടെ നോക്ക് കുത്തിയായി. റാഫേൽ വരാൻ വരുത്തിയ പിഴവ് ഗോളാക്കി മാറ്റാൻ വെൽബെക്കിന് പിഴച്ചത് കൊണ്ട് ആദ്യ പകുതിയിൽ കാര്യം അത്രകണ്ട് വഷളാക്കി ഇല്ല.

രണ്ടാം പകുതിയിൽ കാര്യങ്ങൾ യുണൈറ്റഡിന്റെ വരുതിയിൽ ആകും എന്ന് കരുതിയതും അസ്ഥാനത്താകുന്ന കാഴചയാണ്‌ കാണാനായത്. 11 മിനിറ്റുകൾക്കുള്ളിൽ മൂന്നു ഗോളുകൾ അടിച്ചു ബ്രൈറ്റൻ വീണ്ടും യുണൈറ്റഡിനെ ഞെട്ടിച്ചു. ക്കുക്കുരെല്ല, ഗ്രോബ്, ട്രോസ്‌സാർഡ് എന്നിവർ ലക്‌ഷ്യം കാണുമ്പോൾ യുണൈറ്റഡ് ഡിഫൻസ് ഉറക്കം തൂങ്ങൽ ആയിരുന്നു. അനായാസം മിഡ്‌ഫീൽഡും അറ്റാക്കിങ്ങും ബ്രൈറ്റൻ കയ്യടക്കുന്നതു യുണൈറ്റഡ് വെറുതെ നോക്കി നിൽക്കൽ ആയിരുന്നു.

ഗോൾ വഴങ്ങിയപ്പോൾ അറ്റാക്കിങ്ങിൽ കൂടുതൽ മേധവിത്യം പുലർത്താൻ യുണൈറ്റഡ് ശ്രമിച്ചെങ്കിലും പല ഷോട്ടുകളും ഗോളിയെ പരീക്ഷിക്കാൻ മാത്രം പോന്നതായിരുന്നില്ല.

വീണ്ടും ഒരു ക്ലീൻ ഷീറ്റ് കിട്ടി ഇത്തവണ പക്ഷെ അവൻമ്മാരുടെ അക്കൗണ്ടിൽ ആണെന്ന് മാത്രം.

ഇതിലും വലിയ പ്രതിസന്ധികൾ തരണം ചെയ്താണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് വളർന്നത്, അവർ തിരിച്ചു വരിക തന്നെ ചെയ്യും…

David James

താൻ കണ്ട ഏറ്റവും തീവ്രമായ ആരാധകർ അൻഫീൽഡിലേതല്ല മറിച്ചു കൊച്ചിയിലേത് എന്ന് മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..