ആരാധകർ കാത്തിരുന്ന ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നീ നാല് രാജ്യങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പര ഇനി ഒരിക്കലും ഉണ്ടാകില്ല എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്നലെ നടന്ന ഐ സി സി ബോർഡ് മീറ്റിങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയാണ് നാല് ടീം അടങ്ങിയ t20 പരമ്പരയുടെ ആശയം മുന്നോട്ട് വെച്ച്. പക്ഷെ വേറെ ഒരു ടീം ഇത് അനുകൂലിച്ചില്ല. അത് കൊണ്ട് തന്നെ ഈ ആശയം ഐ സി സി തള്ളികളഞ്ഞു.
രമിസ് രാജ ഇതിനെപറ്റിയുള്ള പ്രതികരണവുമായി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ഐസിസി മീറ്റിൽ ഇന്ന് 4 രാജ്യങ്ങളുടെ പരമ്പരയുമായി ബന്ധപ്പെട്ട് വലിയ ചർച്ച നടന്നു . ഒരു ആശയമെന്ന നിലയിൽ അത് സ്വാഗതം ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്തു,നാളെ താൻ ഓഫീസിൽ വരുമ്പോൾ കൂടുതൽ കാര്യങ്ങൾ വെളുപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.