in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൽ കളിക്കണമെന്ന് OCI പൗരത്വമുള്ള സ്വാൻസി സിറ്റി താരം…

ഇന്ത്യ എൻറെ രക്തത്തിൽ ഉണ്ട്, ഇന്ത്യൻ ഫുട്ബോൾ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് എന്നെക്കൊണ്ട് സഹായിക്കാൻ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഞാൻ, അദ്ദേഹം പറഞ്ഞു

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കുറച്ചുകാലങ്ങളായി ഗതികിട്ടാതെ പ്രേതത്തിനെ പോലെ അലയുകയാണ്. പുതിയ പരിശീലകന് കീഴിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഒന്നുകൂടി പച്ച പിടിക്കും എന്ന് ആരെങ്കിലുമൊക്കെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മറിച്ചായിരുന്നു സംഭവിച്ചത് റാങ്കിംഗിൽ ആദ്യ 100 സ്ഥാനങ്ങളിൽ നിന്നും പിന്നോട്ട് ഇറങ്ങി.

വളരെ മികവുള്ള ഇന്ത്യൻ വംശജർ മറ്റു യൂറോപ്യൻ കൊമ്പുകളിൽ ഒക്കെ ഇറങ്ങി കളിക്കുമ്പോൾ എന്തുകൊണ്ട് അവരെ ദേശീയ ടീമിലേക്ക് പരിഗണിച്ചു കൂടാ എന്ന ചോദ്യം ആരായാത്ത ഫുട്ബോൾ പ്രേമികൾ ഇല്ല. കൃത്യമായ പൗരത്വം നിബന്ധനകൾ മൂലമാണ് അവർക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയാത്തത്.

എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിൽ അനുചേദം 5 മുതൽ 10 വരെയുള്ള ഭാഗത്ത് പൗരത്വത്തെ പറ്റി പ്രതിപാദിക്കുന്ന സ്ഥലത്ത് ഉള്ള ഇന്ത്യൻ ഓവർസീസ് പൗരത്വമുള്ള സ്വാൻസി സിറ്റി താരം യാൻ ദണ്ടെ ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കാൻ ഉള്ള താല്പര്യം അറിയിച്ചിരിക്കുകയാണ്.

ഇന്ത്യ എൻറെ രക്തത്തിൽ ഉണ്ട്, ഇന്ത്യൻ ഫുട്ബോൾ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് എന്നെക്കൊണ്ട് സഹായിക്കാൻ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഞാൻ, അദ്ദേഹം പറഞ്ഞു

ഇന്ത്യയും പാകിസ്ഥാൻ അടങ്ങുന്ന നാല് ടീം t20 പരമ്പരക്ക്‌ പച്ചകൊടി കാണിക്കാതെ ഐ സി സി

ഡെവലപ്പ്മെന്റ് ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കാത്തിരിക്കുന്നത് പ്രീമിയർ ലീഗ് വമ്പന്മാർ ..