in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഡെവലപ്പ്മെന്റ് ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കാത്തിരിക്കുന്നത് പ്രീമിയർ ലീഗ് വമ്പന്മാർ ..

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്ബോളിനെ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ലീഗാണ്. ഇപ്പോൾ യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിന് വേണ്ടി മറ്റൊരു ലീഗ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഐ എസ് എൽ

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്ബോളിനെ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ലീഗാണ്. ഇപ്പോൾ യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിന് വേണ്ടി മറ്റൊരു ലീഗ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഐ എസ് എൽ.

ഇന്ത്യൻ സൂപ്പർ ലീഗ് പുതുതായി അവതരിപ്പിച്ച ഡെവലപ്പ്മെന്റ് ലീഗിന്റെ ആദ്യ രണ്ട് സ്ഥാനകാർക്ക്‌ പ്രീമിയർ ലീഗ് അവതരിപ്പിക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ പങ്ക് എടുക്കാൻ സുവർണ അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.

ഈ വർഷം നടക്കാനിരിക്കുന്ന കപ്പിൽ പ്രീമിയർ ലീഗിന്റെ യൂത്ത് ടീമുകളുടെ ഒപ്പമാകും ഡെവലപ്പ്മെന്റ് ലീഗിലെ ആദ്യ രണ്ട് സ്ഥാനകാർ മത്സരിക്കുക.

സൗത്ത് ഗോവയിലാണ് ഡെവലപ്പ്മെന്റ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.ഏപ്രിൽ 15 ന്ന് ആരംഭിച്ചു മെയ്‌ 20 ന്ന് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമപെടുത്തിയിരിക്കുന്നത്.

2001 ജനുവരി 1 ന്നോ അതിന് ശേഷമോ ജനിച്ച താരങ്ങൾക്ക് ലീഗിൽ പങ്ക് എടുക്കാം.1999 ജനുവരി 1 ന്നോ അതിന് ശേഷമോ ജനിച്ച അഞ്ചു താരങ്ങൾക്ക് ഓരോ ടീമിൽ പങ്ക് എടുക്കാൻ സാധിക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന്റെ ആദ്യ മത്സരം ഏപ്രിൽ 16 ന്നാണ്. അവസാന മത്സരം മെയ്‌ 12 ന്നും

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൽ കളിക്കണമെന്ന് OCI പൗരത്വമുള്ള സ്വാൻസി സിറ്റി താരം…

മെസ്സി-നെയ്മർ എന്നിവരുടെ കാര്യത്തിൽ നിരാശപ്പെടാനുണ്ടായ കാരണം എംബപ്പേ വെളിപ്പെടുത്തി…