in

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നേരിടുന്ന തിരിച്ചടികൾക്ക് പിന്നിൽ ഒരേയൊരു കാരണം മാത്രം…

എൽക്കോ ഷട്ടോറിക്ക് കീഴിൽ കളിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നിരവധി ഗോളുകൾ അടിച്ച സീസൺ ആയിരുന്നു. അതിന് കാരണം അന്ന് മികച്ച രീതിയിൽ ക്രോസുകളും മറ്റും കൃത്യമായി ഓഗ്ബച്ച, മെസ്സി എന്നിവർക്ക് ലഭിച്ചിരുന്നു. മാത്രമല്ല മിഡിലിൽ അന്ന് സിഡോ കളി കണ്ട്രോൾ ചെയ്യാൻ ഉണ്ടായിരുന്നു. ഒരു അറ്റാക്കിങ് മിഡ് ഫീൽഡർ ഇല്ലാത്തത് ഒരിക്കലും അന്ന് ഫീൽ ചെയ്തിരുന്നില്ല കാരണം അന്ന് 4-4-2 രീതിയിൽ ആയിരുന്നു കളിച്ചത്.

KBFC Training

ബ്ലാസ്റ്റേഴ്‌സിന്റെ പ്രശ്നം നല്ലൊരു സ്ട്രൈക്കർ ഇല്ലാത്തതാണ്. ജനുവരിയിൽ നല്ലൊരു സ്‌ട്രൈക്കറെ കൊണ്ടു വരണം എന്നൊക്കെ ആണ് ഇപ്പോ പലരും മുറ വിളി കൂട്ടുന്നത്, ശരിക്കും അതാണോ പ്രശ്നം?
കഴിഞ്ഞ മൂന്നു കളി വിശദമായി കണ്ടവർക്ക് മനസിലാവും അതല്ല പ്രശ്നം യഥാർത്ഥത്തിൽ പന്ത് ഹോൾഡ് ചെയ്ത് മിഡിൽ കളിക്കാൻ പറ്റുന്നില്ല എന്നതാണ്!! കാരണം നല്ലൊരു ഹോൾഡിങ് മിഡ് ഫീൽഡർ ഇല്ല എന്ന സത്യം.

എൽക്കോ ഷട്ടോറിക്ക് കീഴിൽ കളിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നിരവധി ഗോളുകൾ അടിച്ച സീസൺ ആയിരുന്നു. അതിന് കാരണം അന്ന് മികച്ച രീതിയിൽ ക്രോസുകളും മറ്റും കൃത്യമായി ഓഗ്ബച്ച, മെസ്സി എന്നിവർക്ക് ലഭിച്ചിരുന്നു. മാത്രമല്ല മിഡിലിൽ അന്ന് സിഡോ കളി കണ്ട്രോൾ ചെയ്യാൻ ഉണ്ടായിരുന്നു. ഒരു അറ്റാക്കിങ് മിഡ് ഫീൽഡർ ഇല്ലാത്തത് ഒരിക്കലും അന്ന് ഫീൽ ചെയ്തിരുന്നില്ല കാരണം അന്ന് 4-4-2 രീതിയിൽ ആയിരുന്നു കളിച്ചത്.

KBFC is set to go

ഇവാൻ ഇപ്പോൾ ടീമിനെ കളിപ്പിക്കുന്നതും അതെ ഫോർമാറ്റിൽ, പക്ഷെ അതിനൊത്ത താരങ്ങൾ ഇല്ല താനും. ഓർക്കുക അന്ന് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ട്രൈക്കർമാർ മാത്രം അടിച്ചത് 23 ഓളം ഗോളുകൾ ആണ്. ഇപ്പോൾ അൽവാരോ, ഡയസ് എന്നിവർക്ക് പ്രതിഫലനം ഉണ്ടാക്കാൻ പറ്റാത്തത് അതുപോലെ ക്രോസുകളും മറ്റു പാസുകളും വരാത്തത് കൊണ്ടല്ലേ? AFC താരമായി ഒരു നല്ല CMF നെ കൊണ്ടുവരാഞ്ഞത് എന്താണെന്ന് മനസിലായില്ല അല്ലെങ്കിൽ അതിനൊത്ത ഇന്ത്യൻ താരങ്ങൾ വേണം പക്ഷെ അതും ഇല്ല.

ചെഞ്ചോക്ക് പകരം ISL എക്സ്പീരിയൻസ് ഉള്ള പാർത്താലൂ, ഡിമാസ് പോലെ ഉള്ളവരെ എത്തിക്കുന്നതായിരുന്നു കൂടുതൽ നല്ലത്, അല്ലെങ്കിൽ ചെയ്യാൻ പറ്റുന്നത് ടീം ഫോർമേഷൻ മാറ്റുക എന്നതാണ്. 4-2-3-1, 4-3-3, 4-3-1-2, 3-4-3 പോലത്തെ പരീക്ഷിക്കുക. ലൂണയെ ഫ്രീ ആയി മിഡിൽ കളിപ്പിക്കുക. മാറ്റങ്ങൾ ഉറപ്പായും വരും. മിഡ് റെഡി ആവാതെ ഈ കാണുന്ന ഫോർവേഡ് ഒന്നും ഗോൾ അധികം അടിക്കാൻ പോണില്ല.

മുകളിൽ പറഞ്ഞതെല്ലാം തീർച്ചയായും ആരാധകരുടെ വീക്ഷണകോണുകൾ കൂടിയുള്ള അഭിപ്രായം മാത്രമാണ്. എന്നിരുന്നാലും അവയൊന്നും പൂർണ്ണമായി തള്ളിക്കളയാൻ കഴിയുകയില്ല. ടീം തിരഞ്ഞെടുത്തപ്പോൾ തന്നെ പരിഹരിക്കേണ്ട പോരായ്മകൾ ഒന്നും തന്നെ ഇത്തവണയും ബ്ലാസ്റ്റേഴ്സ് പരിഹരിച്ചിട്ടില്ല അതുകൊണ്ടുതന്നെ പുരോഗമനാത്മകമായ ഒരു ഫലം ഈ ടീമിൽ നിന്ന് അടുത്തെങ്ങും പ്രതീക്ഷിക്കേണ്ട കാര്യമില്ല.

ഏഴ് ബാലൻ ഡി ഓർ നേടുന്നത് ഭ്രാന്ത്, ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് സൂപ്പർ താരം..

ഇന്ത്യൻ t20 ക്രിക്കറ്റിന്റെ യുവരാജാവ് ഭാഗം -2