in

ഇന്ത്യൻ t20 ക്രിക്കറ്റിന്റെ യുവരാജാവ് ഭാഗം -2

ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ ആദ്യമായി ഓസ്ട്രേലിയയിൽ ചെന്ന് ഒരു t20 പരമ്പര തൂത്തുവാരിയത് ഓർക്കുന്നില്ലേ. അവസാന മത്സരത്തിൽ റൈന ക്ക് വേണ്ട പിന്തുണ നൽകി അവസാന ഓവറിൽ ആഞ്ഞടിച്ച് വിജയതീരത്തിൽ ഇന്ത്യ എന്ന കപ്പൽ യുവി എത്തിച്ചത് മറക്കാൻ ആഗ്രഹിക്കാത്ത മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു.

Yuvi king of Indian T20

കാൻസർ അയാളിൽ നിന്ന് എന്തോ ഒന്ന് നഷ്ടപ്പെട്ടിത്തിയിരുന്നു. ഫോം ഇല്ലാതെ ടീമിൽ നിന്ന് പുറത്തേക്ക്. പക്ഷെ അർബുദത്തെ തോൽപിച്ച പോരാളി അതിശക്തമായി തിരിച്ചു വന്നു.2014 ലോകകപ്പിലേക്കുള്ള ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു. കോഹ്ലി നിറഞ്ഞാടിയ ലോകകപ്പിൽ കോഹ്ലിക്ക് പിഴച്ച ഓസ്ട്രേലിയക്ക് എതിരെയുള്ള മത്സരത്തിൽ 60 റൺസ് നേടി കളിയിലെ താരമായതും യുവരാജ് സിംഗിന്റെ ഇതിഹാസ യാത്രയിലെ ചില ഏടുകൾ മാത്രമാണ്. പക്ഷെ തന്റെ ജീവിതത്തിൽ എന്നും മറക്കാൻ ആഗ്രഹിക്കുന്ന ആ നശിച്ച രാത്രിയിൽ ഓരോ ഇന്ത്യക്കാരനും തന്റെ വിക്കറ്റ് നഷ്ടപെടാൻ ആഗ്രഹിച്ച ആ രാത്രിയിൽ കരിയർ അവസാനപ്പിക്കാം എന്ന് കരുതിയിടത്തു നിന്ന് അയാൾ പിന്നെയും ഉയർത്തെഴുന്നേറ്റു

ഇന്ത്യൻ T20 ക്രിക്കറ്റിന്റെ യുവരാജാവ്…

ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ ആദ്യമായി ഓസ്ട്രേലിയയിൽ ചെന്ന് ഒരു t20 പരമ്പര തൂത്തുവാരിയത് ഓർക്കുന്നില്ലേ. അവസാന മത്സരത്തിൽ റൈന ക്ക് വേണ്ട പിന്തുണ നൽകി അവസാന ഓവറിൽ ആഞ്ഞടിച്ച് വിജയതീരത്തിൽ ഇന്ത്യ എന്ന കപ്പൽ യുവി എത്തിച്ചത് മറക്കാൻ ആഗ്രഹിക്കാത്ത മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് വന്ന 2016 ലോകകപ്പിലും മികച്ച പ്രകടനങൾ അയാളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുനിന്നെകിലും പരിക്കിന്റെ പിടിയിൽ പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി.

Yuvi king of Indian T20

2017 ഇംഗ്ലണ്ട് സീരീസിലെ അവസാന മത്സരത്തിൽ ചഹാൽ ന്റെ ഇന്ത്യ വിജയിച്ചപ്പോൾ 10 പന്തിൽ 27 റൺസ് നേടി കൊണ്ട് ഇന്നിങ്സ് അതിമനോഹരമായി ഫിനിഷ് ചെയ്ത യുവിയുടെ അന്താരാഷ്ട്ര t20i കരിയർ അവിടെ അവസാനിക്കുകയിരുന്നു എന്ന ഞെട്ടിപിക്കുന്ന സത്യം കാലങ്ങൾക്കിപ്പുറം നടന്ന ഒരു വാർത്ത സമ്മേളനത്തിലായിരുന്നു ഓരോ ആരാധകനും

58 അന്താരാഷ്ട്ര t20 മൽസരങ്ങളിൽ നിന്നും
8 ഫിഫ്റ്റി അടങ്ങിയ 1177 റൺസും 28 വിക്കറ്റും. ഈ ഒരു സ്റ്റാറ്റ് അളന്നു അയാളിലെ താരത്തെ വിമർശിക്കാൻ നിൽക്കുന്നവരോട് ഈ കഴിഞ്ഞ t20 ലോകകപ്പിൽ ഇദ്ദേഹത്തെ പോലെ ഒരു താരം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു ആരാധകൻ പോലും ഉണ്ടായിരുന്നു ഇല്ല എന്നത് തന്നെയാണ് സത്യം.നന്ദി യുവി

Advance Happy Birthday ?
8 days to go?

ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നേരിടുന്ന തിരിച്ചടികൾക്ക് പിന്നിൽ ഒരേയൊരു കാരണം മാത്രം…

PSG യിൽ മെസ്സി അനുഭവിക്കുന്ന പ്രശ്നം തന്നോട് തുറന്നു പറഞ്ഞെന്നു സുവാരസിന്റെ വെളിപ്പെടുത്തൽ…