in ,

ഇന്ത്യൻ T20 ക്രിക്കറ്റിന്റെ യുവരാജാവ്…

യുവരാജ് സിംഗ് എന്ന എന്റെ ആരാധനപാത്രത്തിന്റെ ക്രിക്കറ്റ്‌ ജീവിതകഥയിലെ രണ്ടാം അദ്ധ്യയാം ആരംഭിക്കാം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ട്വന്റി 20 താരമായ യുവിയുടെ ട്വന്റി ട്വന്റി കരിയറിലേക്കാണ് നാം ഇന്ന് തിരിഞ്ഞു നോക്കുന്നത്.2007 t20 ലോകകപ്പിലെ യുവിയുടെ പ്രകടനങ്ങളെ പറ്റി മറ്റൊരു ലേഖനം വരും ദിവസങ്ങളിൽ എഴുതാൻ ആഗ്രഹിക്കുന്നത് കൊണ്ട് ലോകകപ്പിനെ പറ്റി ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നില്ല.യുവിയിലെ t20 താരം നൽകിയ മനോഹരമായ ഓർമ്മകളിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം.

Yuvi king of Indian T20

യുവരാജ് സിംഗ് എന്ന എന്റെ ആരാധനപാത്രത്തിന്റെ ക്രിക്കറ്റ്‌ ജീവിതകഥയിലെ രണ്ടാം അദ്ധ്യയാം ആരംഭിക്കാം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ട്വന്റി 20 താരമായ യുവിയുടെ ട്വന്റി ട്വന്റി കരിയറിലേക്കാണ് നാം ഇന്ന് തിരിഞ്ഞു നോക്കുന്നത്.2007 t20 ലോകകപ്പിലെ യുവിയുടെ പ്രകടനങ്ങളെ പറ്റി മറ്റൊരു ലേഖനം വരും ദിവസങ്ങളിൽ എഴുതാൻ ആഗ്രഹിക്കുന്നത് കൊണ്ട് ലോകകപ്പിനെ പറ്റി ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നില്ല. യുവിയിലെ t20 താരം നൽകിയ മനോഹരമായ ഓർമ്മകളിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം.

.അയാളിലെ ഐ പി ൽ താരം- ഭാഗം 1

2007 t20 ലോകകപ്പിൽ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ച സ്കോട്ട്ലാൻഡിനെതിരെയുള്ള മത്സരത്തിലായിരുന്നു യുവി ആദ്യമായി അന്താരാഷ്ട്ര t20 ക്രിക്കറ്റിൽ അരങ്ങേറിയത് .അവിടെ നിന്ന് യുവി എന്ന താരം മുന്നേറുകയായിരുന്നു.ഇന്ത്യ വിജയിച്ച ലോകകപ്പിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. തന്റെ പിറന്നാൾ ദിവസം അന്നത്തെ ലങ്ക നേടിയ 206 റൺസ് മറികടക്കാൻ അയാൾ കളിച്ച ആ ഇന്നിങ്സ് ഓർക്കുന്നില്ലേ.

Yuvi king of Indian T20

വെറും 25 ബോളിൽ നേടിയ 60 റൺസ് എത്ര മനോഹരമായിരുന്നു. കൂടാതെ 3 വിക്കറ്റും കൂടി സ്വന്തമാക്കികൊണ്ട് കളിയിലെ താരമായി മാറിയത് മറ്റാരും ആയിരുന്നില്ലലോ.2009 t20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ യുവിയെ പിന്നീട് കാൻസർ എന്ന മഹാമാരി തളർത്തുകയിരുന്നു. പക്ഷെ ക്യാൻസറിനെ തോൽപിച്ചു വന്ന യുവി അത്രമേൽ അപകടകാരിയായി മാറുന്നതാണ് പിന്നീട് ക്രിക്കറ്റ്‌ ലോകം കണ്ടതു .

.വെറുതെ വന്നത് ആയിരുന്നില്ല അയാൾ ഹൈദരാബാദിലേക്ക്, അയാളിലെ ഐ പി ൽ താരം -ഭാഗം 2

അർബുദ്ധം എന്ന മഹാമാരിയെ തോൽപിച്ച ശേഷം കിവിസിനെതിരെ നേടിയ കൂറ്റൻ അടികൾ കൊണ്ട് സമ്പന്നമായ 30 റൺസ് ഓരോ യുവി ആരാധകനെയും ആവേശത്തിന്റെ കൊടിമുടിയിലെത്തിച്ച ഒന്നാണ്.പാകിസ്ഥാനെതിരെ ഉള്ള പരമ്പരയിൽ അജ്മലിനെ തുടരെ പറത്തിയ സിക്സറുകൾ എങ്ങനെ മറക്കാൻ കഴിയും.2012 ലോകകപ്പിൽ ബോതയുടെ ഓഫ് സ്പിൻ ഡെലിവറി കവറിന് മുകളിലൂടെ അയാൾ പറത്തിയ സിക്സർ രോമാഞ്ചം കൊള്ളിക്കുന്നതായിരുന്നു.

.ആ വെടിക്കെട്ടുകൾ വീണ്ടും; ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ച് യുവരാജ് സിംഗ്…

തുടർന്ന് വന്ന ഓസ്ട്രേലിയൻ പരമ്പര ഓർമയില്ലേ.200 ന്ന് മുകളിൽ ഒരു വിജയലക്ഷ്യം ഇന്ത്യക്ക് മുന്നിൽ വെച്ചിട്ട് ധൈര്യം ഉണ്ടേൽ ജയിക്കാൻ നോക്ക് എന്ന ഭാവനെ ഫീൽഡിങ്ങിന് ഇറങ്ങിയ കങ്കാരൂകളെ പണ്ട് ലീയും ജോൺസനെയും എല്ലാം സ്റ്റേഡിയത്തിന് അപ്പുറത്തേക്ക് പറഞ്ഞയച്ച യുവി എങ്ങും പോയിട്ടില്ല എന്ന് പഠിപ്പിച്ച വെറും 35 ബോളിൽ നേടിയ 77 എത്ര മനോഹരമായ കാഴ്ചയായിരുന്നു.

ലിയോ മെസ്സിയുടെ വിജയം ഫുട്ബോളിന്റെ നീതി, ഒടുവിൽ സാവിയും രംഗത്തെത്തി…

ഏഴ് ബാലൻ ഡി ഓർ നേടുന്നത് ഭ്രാന്ത്, ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് സൂപ്പർ താരം..