in

LOVELOVE

വെറുതെ വന്നത് ആയിരുന്നില്ല അയാൾ ഹൈദരാബാദിലേക്ക്, അയാളിലെ ഐ പി ൽ താരം -ഭാഗം 2

ഒടുവിൽ മുംബൈയിൽ വെച്ച് തന്നെ അയാൾ ഐ പി ൽ കരിയർ അവസാനിപിച്ചു. തന്റെ ഐ പി ൽ കരിയർ അയാൾ ആഗ്രഹിച്ചത് പോലെ അവസാനിപ്പിക്കാൻ സാധിച്ചു ഇല്ലെങ്കിലും അദ്ദേഹം നൽകിയ ഒട്ടേറെ നല്ല ഐ പി ൽ ഓർമ്മകൾ മാത്രം മതി അയാളിലെ ഐ പി ൽ താരത്തെ ഞങ്ങൾ ആരാധകർക്ക് എന്നും ഓർത്തുവെക്കാൻ

yuvi came with huge expectations

Form is temporary, Class is permanent’ എന്നാ ക്ളിഷേ വാചകം ഓർമിപ്പിക്കുന്ന തരത്തിൽ ഒള്ള ഒറ്റപെട്ട പ്രകടനങ്ങളായിരുന്നു ആയിരുന്നു യുവി ബാംഗ്ലൂറിൽ കാഴ്ച വെച്ചത്. രാജസ്ഥാൻ എതിരെ നേടിയ 38 പന്തിൽ 83 റൺസും അതെ മത്സരത്തിൽ തന്നെ നേടിയ നാലു വിക്കറ്റ് പ്രകടനവും ഐ പി ൽ ചരിത്രത്തിൽ ഏറ്റവും മികച്ച ഓൾ റൗണ്ട് പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ്.ഡൽഹിക്ക് എതിരെ അവസാന ഓവറുകളിൽ നേടിയ ഫിഫ്റ്റി തന്റെ ക്ലാസ്സ്‌ എങ്ങും പോയിട്ടില്ല എന്നതിന്റെ തെളിവായിരുന്നു . തൊട്ടു അടുത്ത സീസണിൽ ബാംഗ്ലൂർ റിലീസ് ചെയ്ത അയാളെ 16 കോടിക്ക് ഡൽഹി തങ്ങളുടെ കൂടാരത്തിൽ എത്തിച്ചു .പക്ഷെ 16 കോടി എന്നാ പ്രൈസ് ടാഗിനോട് കൂറ് പുലർത്തുന്ന പ്രകടനം അദ്ദേഹത്തിൽ നിന്ന് ഉണ്ടാകാതെ വന്നപ്പോൾ ഒരു തവണ കൂടി ലേലപട്ടികയിലേക്ക്.

സൺ റൈസെർസ് ഹൈദരാബാദ് യുവിയെ 2016 ലേക്കുള്ള തങ്ങളുടെ ടീമിലേക്ക് തിരെഞ്ഞെടുക്കുമ്പോൾ അയാളിൽ നിന്ന് മികച്ച പ്രകടനങൾ ഒന്നും ആരാധകർ പ്രതീക്ഷിച്ചരുന്നില്ല. പക്ഷെ ലോകകപ്പിന് ഇടയിൽ പരിക്ക് പറ്റി ഐ പി ൽ തുടങ്ങി ഒരു മാസത്തിന് ശേഷം ടീമിലേക്ക് തിരകെ വരുമ്പോൾ ഒറ്റപെട്ട കുറച്ചു നല്ല നിമിഷങ്ങൾ മാത്രം നൽകി സീസൺ അവസാനിപ്പിക്കുന്ന യുവിയെ അല്ല കണ്ടത്. മറിച്ചു വാർണർ നൽകുന്ന തകർപ്പൻ തുടക്കം മുതലാക്കി ടീമിന്റെ മധ്യനിരയിൽ അതിമനോഹരമായ പ്രകടനം കാഴ്ച വെക്കുന്ന യുവിയെ ആയിരുന്നു .2007 t20 ലോകകപ്പിൽ ലോകം കണ്ട യുവി എവിടെയൊക്കെയോ തന്നിൽ ബാക്കി ഉണ്ടെന്ന് അയാൾ തെളിയിക്കുകയായിരുന്നു പിന്നീടങ്ങോട്ട്.

yuvi came with huge expectations

വാർണറിന്റെ ബാറ്റ് ശബ്ദിക്കാതെ ഇരുന്ന മൽസരങ്ങളിൽ തന്റെ എക്സ്പീരിയൻസ് കൊണ്ട് അയാൾ ഹൈദരാബാദിനേ വിജയത്തിലേക്ക് എത്തിച്ച മൽസരങ്ങളും സീസണിൽ ഉണ്ടായി .കൊൽക്കത്ത ക്ക് എതിരെയുള്ള എലിമിനേറ്റർ തന്നെയായിരുന്നു അതിന് ഉള്ള ഏറ്റവും നല്ല ഉദാഹരണവും. ഫൈനലിൽ ബാംഗ്ലൂറിൻ എതിരെ തകർപ്പന് തുടക്കം ലഭിച്ചതു മുതലാക്കി കട്ടിങ് ന്ന് അവസാന ഓവറുകളിൽ കൂറ്റൻ അടികൾക്ക് ഒള്ള അടിത്തറ നൽകിയത് യുവി നേടിയ ആ 30 തന്നെയായിരുന്നു. ഒടുവിൽ ഹൈദരാബാദ് കിരീടം ചുംബിച്ചപ്പോൾ ആ പഴയ ചുറുചുറുക്കൊള്ള യുവിയെ കണ്ട് ആരാധകാർ ആനന്ദാശ്രുക്കൾ പൊഴിഞ്ഞു കാണണം. തുടർന്ന് വന്ന സീസണിലും അതി ഗംഭീരമായി തന്നെ യുവി ബാറ്റ് വീശി. ബാംഗ്ലൂറിന് എതിരെ നേടിയ ഫിഫ്റ്റിയും കൊൽക്കത്തക്ക് എതിരെ ഉമേഷ് യാഥാവിനെ അദ്ദേഹത്തിന്റെ തലക്ക് മീതെ പറത്തിയ സ്ട്രൈറ്റ് ഡ്രൈവും ഓരോ ആരാധകനെയും ഹരം കൊള്ളിക്കുന്ന ഓർമ്മകളാണ്.പക്ഷെ പിന്നീടങ്ങോട്ട് അയാളുടെ ഐ പി ൽ കരിയർ അത്ര മികച്ചതായിരുന്നില്ല .

മെഗാ ലേലത്തിൽ പഞ്ചാബിൽ എത്തിയ യുവിയെ ക്യാപ്റ്റൻ ആക്കും എന്ന് കരുതിയേടത് നിന്ന് അശ്വിൻ ക്യാപ്റ്റനായി. യുവിയെ ബാറ്റിംഗ് പൊസിഷനിൽ താഴത്തെക്ക് ഇറക്കിയതും ഒടുവിൽ അദ്ദേഹത്തെ ആദ്യ ഇലവനിൽ നിന്ന് പുറത്തുയാക്കിയതും വിങ്ങലോടെയാണ് ഓരോ ആരാധകരും കണ്ടത്.തൊട്ട് അടുത്ത സീസണിൽ മുംബൈയിലേക്ക് ചേക്കേറിയ യുവിക്ക് അവിടെയും സമാന സാഹചര്യം നേരിടേണ്ടി വന്നെങ്കിലും ഡൽഹിക്ക് എതിരെ നേടിയ ഫിഫ്റ്റിയും ചഹാലിനെ തുടരെ നാലു പന്തുകളിൽ നിലം തൊടാതെ ഗാലറിയിയിലേക്ക് എത്തിച്ചതും മനകുളിർക്കുന്ന ഓർമ്മകൾ തന്നെയായിരുന്നു .

ഒടുവിൽ മുംബൈയിൽ വെച്ച് തന്നെ അയാൾ ഐ പി ൽ കരിയർ അവസാനിപിച്ചു. തന്റെ ഐ പി ൽ കരിയർ അയാൾ ആഗ്രഹിച്ചത് പോലെ അവസാനിപ്പിക്കാൻ സാധിച്ചു ഇല്ലെങ്കിലും അദ്ദേഹം നൽകിയ ഒട്ടേറെ നല്ല ഐ പി ൽ ഓർമ്മകൾ മാത്രം മതി അയാളിലെ ഐ പി ൽ താരത്തെ ഞങ്ങൾ ആരാധകർക്ക് എന്നും ഓർത്തുവെക്കാൻ

Advance happy birthday ?
9 Days to go?

ഏൽപ്പിച്ച പണി വെടിപ്പായി ചെയ്ത് കാരിക്ക്, യുണൈറ്റഡ് വീണ്ടും വിജയ വഴിയിൽ, റോണോക്ക് ഡബിൾ…

‘ഫാക്ടോസ്’; റൊണാൾഡോ നടത്തിയത് പരിഹാസമോ പ്രതിഷേധമോ? ആരാധകർ പറയുന്നത് ഇങ്ങനെ