in

LOVELOVE LOLLOL AngryAngry OMGOMG CryCry

‘ഫാക്ടോസ്’; റൊണാൾഡോ നടത്തിയത് പരിഹാസമോ പ്രതിഷേധമോ? ആരാധകർ പറയുന്നത് ഇങ്ങനെ

ക്രിസ്റ്റിയാനോ റൊണാൾഡോയെ അനുകൂലിക്കുന്ന ഒരു സോഷ്യൽ മീഡിയ പേജിൽ മെസ്സിയല്ല ബാലൺ ഡി ഒറിന് അർഹൻ അത് റൊണാൾഡോയാണ് എന്ന് ചൂണ്ടിക്കാട്ടി ഒരു പോസ്റ്റ്‌ പ്രത്യക്ഷപെട്ടിരുന്നു. ആ പോസ്റ്റിന് ഫാക്ടോസ് അതായത് സത്യാവസ്ഥ എന്ന കമന്റ് റൊണാൾഡോ തന്നെ കമന്റ്‌ ഇട്ടത്തോടെയാണ് ഫാക്ടോസ് എന്ന വാക്ക് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.എന്നാൽ റൊണാൾഡോയുടെ ഈ സമീപനത്തോട് ആരാധകർക്ക് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്.

ലയണൽ മെസ്സിക്ക് ബാലൺ ഡി ഓർ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പദമാണ് ‘ഫാക്ടോസ്’. മെസ്സിക്ക് ബാലൺ ഡി ഓർ ലഭിച്ചതിന് പിന്നാലെ ക്രിസ്റ്റിയാനോ റൊണാൾഡോയെ അനുകൂലിക്കുന്ന ഒരു സോഷ്യൽ മീഡിയ പേജിൽ മെസ്സിയല്ല ബാലൺ ഡി ഒറിന് അർഹൻ അത് റൊണാൾഡോയാണ് എന്ന് ചൂണ്ടിക്കാട്ടി ഒരു പോസ്റ്റ്‌ പ്രത്യക്ഷപെട്ടിരുന്നു. ആ പോസ്റ്റിന് ഫാക്ടോസ് അതായത് സത്യാവസ്ഥ എന്ന കമന്റ് റൊണാൾഡോ തന്നെ കമന്റ്‌ ഇട്ടത്തോടെയാണ് ഫാക്ടോസ് എന്ന വാക്ക് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ബാലൻസ് ഡി ഓർ ലഭിക്കാത്തതിൽ റൊണാൾഡോയുടെ അമർഷം വ്യക്തമാക്കുന്നതാണ് ഫാക്ടോസ് എന്ന താരത്തിന്റെ കമന്റ് എന്ന പരിഹാസം ഇതോടെ ഉയർന്ന് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുകയാണ് റൊണാൾഡോയുടെ ഈ ഫാക്ടോസ്.

എന്നാൽ റൊണാൾഡോയുടെ ഈ സമീപനത്തോട് ആരാധകർക്ക് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ നടക്കുന്ന വാദപ്രതിവാദങ്ങളിൽ താരം ഇടപെടേണ്ട ആവശ്യമില്ല എന്നാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം. താരം കൂടുതൽ സമയം കളിയിൽ ശ്രദ്ധിച്ച് തങ്ങളെ കൂടുതൽ സന്തോഷവാനാക്കണം എന്നാണ് ഈ വിഭാഗം ആരാധകർ പറയുന്നത്.

കൂടാതെ റൊണാൾഡോ മികച്ച താരമാണെന്നും എന്നാൽ ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരത്തിന് അർഹനാവുന്ന പ്രകടനം താരത്തിൽ നിന്നും ഉണ്ടായിട്ടില്ല എന്നും അതിനാൽ റോണോൾഡോയ്ക്ക് ബാലൻ ഡി ഓർ നൽകണമെന്ന ഫാൻ പേജിന്റെ ആവശ്യത്തിന് റൊണാൾഡോ കമന്റ്‌ ചെയ്തത് അനുചിതമല്ല എന്നുമാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം.

എന്നാൽ അത് പോലെ താരത്തിന്റ ഫാക്ടോസ് കമന്റിനോട് അനുകൂലിക്കുന്ന ആരാധകരുമുണ്ട്. ബാലൻ ഡി ഓർ കേവലം ഒരു മാർക്കറ്റിംഗ് സ്ട്രാറ്റജിയുള്ള ഒരു പുരസ്‌കാരമായി മാറി എന്നതിൽ താരത്തിന്റെ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലെ താരത്തിന്റെ ഈ കമന്റ് എന്നാണ് അനുകൂലിക്കുന്നവരുടെ വാദം. കൂടാതെ ഇത്തരം കമന്റുകൾ പോലും റൊണാൾഡോയുടെ കളിയോടുള്ള സമീപനത്തെയും സ്പിരിറ്റ്നെയും ചൂണ്ടിക്കാട്ടുന്നു എന്നാണ് ഈ ആരാധകരുടെ വാദം. കൂടാതെ സോഷ്യൽ മെഡിയയിൽ പോലും ആരാധകരോട് ചേർന്ന് നിൽക്കുന്ന താരമാണ് റോണോ എന്ന് ഈ കമന്റ് വ്യക്തമാക്കുന്നു എന്നും ചിലർ വാദിക്കുന്നുണ്ട്

വെറുതെ വന്നത് ആയിരുന്നില്ല അയാൾ ഹൈദരാബാദിലേക്ക്, അയാളിലെ ഐ പി ൽ താരം -ഭാഗം 2

മെസ്സി ഗോൾഡൻ ബോൾ നേടിയത് അനീതി, ലെവന്റോസ്കിക്ക് ‘ഉപ്പ് ബോൾ’ നൽകുമെന്ന് വൈലിസ്‌കയിലെ സിറ്റി കൗൺസിലർ