in

LOVELOVE CryCry LOLLOL OMGOMG

മെസ്സി ഗോൾഡൻ ബോൾ നേടിയത് അനീതി, ലെവന്റോസ്കിക്ക് ‘ഉപ്പ് ബോൾ’ നൽകുമെന്ന് വൈലിസ്‌കയിലെ സിറ്റി കൗൺസിലർ

“എന്റെ ആശയം വിപുലീകരിക്കാനുള്ള ചില നിർദ്ദേശങ്ങളും ഇതിനകം ഉയർന്നിട്ടുണ്ട്, ഞങ്ങളുടെ പോളണ്ട് ടീമിന്റെ ക്യാപ്റ്റന് ഒരു ‘ഉപ്പ് ബോൾ’ നൽകണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്. പണ്ട് ഉപ്പിനെ ‘വെളുത്ത സ്വർണ്ണം’ എന്നാണ് വിളിച്ചിരുന്നത്, അതിനാൽ ഇതിന് ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ അടിത്തറയുമുണ്ട്. പണപ്പെരുപ്പവും പൊതു പ്രതിസന്ധിയും ഉണ്ടെങ്കിലും, വൈലിസ്‌കക്ക് ഇതിന് വേണ്ടി ആവശ്യത്തിന് ഉപ്പ് ലഭിക്കും.”

Ballon d'Or Cristiano Ronaldo, Lewandowski, Messi and Benzema

2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരം നഷ്‌ടമായതിന്റെ ആശ്വാസമെന്ന നിലയിൽ പോളണ്ട് പട്ടണമായ വൈലിസ്‌ക ബാലൺ ഡി ഓർ അവാർഡിന് പകരമായി ബയേൺ മ്യൂണികിന്റെ പോളണ്ട് നായകനായ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് ഒരു ‘ ഉപ്പ് ബോൾ ‘നൽകുമെന്ന് വൈലിസ്‌കയിലെ സിറ്റി കൗൺസിലർ കാമിൽ ജസ്ട്രെബ്സ്കി അഭിപ്രായപ്പെട്ടിരിക്കുകയാണ് .

ചരിത്രപരമായി ഉപ്പ് ഖനനത്തിന് പേരുകേട്ട പോളണ്ടിലെ വൈലിസ്‌കയിലെ ഒരു സിറ്റി കൗൺസിലറായ കാമിൽ ജസ്ട്രെബ്സ്കി, 2021 ബാലൺ ഡി ഓർ അവാർഡ് ലെവന്റോസ്കിക്ക് നൽകാതെ ലയണൽ മെസ്സിക്ക് നൽകിയതിനെ “വലിയ അനീതി” എന്ന് വിളിക്കുകയും കാര്യങ്ങൾ ശരിയാക്കാൻ പരമാവധി ശ്രമിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

Ballon d’Or Cristiano Ronaldo, Lewandowski, Messi and Benzema

“ഒരു വലിയ അനീതി ഉണ്ടായിട്ടുണ്ട്, റോബർട്ട് ലെവന്റോസ്കി അതിന്റെ ഇരയായിത്തീർന്നു. അതിനാൽ വൈലിസ്‌കയിലെ ഒരു അംഗമെന്ന നിലയിൽ ലെവന്റോസ്കി ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനാണെന്ന് വൈലിസ്‌ക നഗരം പ്രതീകാത്മകമായി പ്രഖ്യാപിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു.”

“എന്റെ ആശയം വിപുലീകരിക്കാനുള്ള ചില നിർദ്ദേശങ്ങളും ഇതിനകം ഉയർന്നിട്ടുണ്ട്, ഞങ്ങളുടെ പോളണ്ട് ടീമിന്റെ ക്യാപ്റ്റന് ഒരു ‘ഉപ്പ് ബോൾ’ നൽകണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ട്. പണ്ട് ഉപ്പിനെ ‘വെളുത്ത സ്വർണ്ണം’ എന്നാണ് വിളിച്ചിരുന്നത്, അതിനാൽ ഇതിന് ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ അടിത്തറയുമുണ്ട്. പണപ്പെരുപ്പവും പൊതു പ്രതിസന്ധിയും ഉണ്ടെങ്കിലും, വൈലിസ്‌കക്ക് ഇതിന് വേണ്ടി ആവശ്യത്തിന് ഉപ്പ് ലഭിക്കും.” – വൈലിസ്‌കയിലെ സിറ്റി കൗൺസിലർ കാമിൽ ജസ്ട്രെബ്സ്കി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു വെച്ച വാക്കുകളാണിത്.

ഈ അവാർഡ്, തുടക്കത്തിൽ ഒരു തമാശയായി നിർദ്ദേശിച്ചെങ്കിലും നിലവിൽ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്, ബാലൺ ഡി ഓർ വോട്ടിംഗിൽ ലയണൽ മെസ്സിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ ലെവന്റോസ്കിയെ ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി അംഗീകരിക്കുന്നതിനാണ് ഈ അവാർഡ്.

അതേസമയം ഈ വർഷത്തെ ബാലൻ ഡി ഓർ അവാർഡ് അർജന്റീന നായകനായ ലയണൽ മെസ്സിക്ക് നൽകിയതിനെതിരെ വ്യാപകമായ പ്രതികരണങ്ങളാണ് ഉയരുന്നത്. പല പ്രമുഖരും ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും, ലയണൽ മെസ്സിയേക്കാൾ മികച്ച പ്രകടനം നടത്തിയ താരങ്ങൾ വേറെയുണ്ടെന്നുമാണ് അഭിപ്രായപ്പെടുന്നത്.

‘ഫാക്ടോസ്’; റൊണാൾഡോ നടത്തിയത് പരിഹാസമോ പ്രതിഷേധമോ? ആരാധകർ പറയുന്നത് ഇങ്ങനെ

ടോണി ക്രൂസിന്റെ റയൽ മാഡ്രിഡ്‌ ഫൈവ്സ് ടീമിൽ ഇടമില്ലാതെ CR7, റാമോസ് ഉൾപ്പെടെ സൂപ്പർ താരങ്ങൾ..