in

LOVELOVE

ആ വെടിക്കെട്ടുകൾ വീണ്ടും; ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ച് യുവരാജ് സിംഗ്…

ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ആരാധകരുടെ സ്വന്തം യൂവി. ആരാധകരുടെ അഭ്യര്‍ഥന പ്രകാരം ഫെബ്രുവരിയില്‍ പിച്ചില്‍ തിരിച്ചെത്താനാകും എന്നാണ് പ്രതീക്ഷയെന്ന് മുപ്പത്തിയൊമ്പതുകാരനായ യുവി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

yuvi

ക്രിക്കറ്റിൽ നിന്ന് വിരമിച്ചു എങ്കിലും ഇന്നും ആരാധകരുടെ കാര്യത്തിൽ വലിയ പിന്തുണയുള്ള താരമാണ് യുവരാജ് സിങ്. അദ്ദേഹം ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് അദ്ദേഹം നടത്തിയ പ്രകടനങ്ങൾ തന്നെയാണ് ഇന്നും അദ്ദേഹത്തിന് ആരാധക പിന്തുണ ലഭിക്കാനുള്ള കാരണം. ഇപ്പോഴിതാ യുവിയുടെ ആരാധകർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ആരാധകരുടെ സ്വന്തം യൂവി. ആരാധകരുടെ അഭ്യര്‍ഥന പ്രകാരം ഫെബ്രുവരിയില്‍ പിച്ചില്‍ തിരിച്ചെത്താനാകും എന്നാണ് പ്രതീക്ഷയെന്ന് മുപ്പത്തിയൊമ്പതുകാരനായ യുവി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. അതായത് അടുത്ത വർഷം യുവി ക്രിക്കറ്റ് ലോകത്തേക്ക് വീണ്ടുമെത്തുമെന്നർത്ഥം.

എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയിലാണോ ടി20 ലീഗുകളിലേക്കാണോ യുവ്‌രാജ് സിംഗിന്‍റെ തിരിച്ചുവരവ് എന്ന് വ്യക്തമല്ല. 

അതേ സമയം 2019 ജൂണിലാണ് യുവി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 17 വര്‍ഷം നീണ്ട കരിയറിന് ഒരു വാര്‍ത്താസമ്മേളനത്തിലൂടെ വിരാമമിടുകയായിരുന്നു യുവരാജ്. വിരമിക്കലിന് ശേഷം ബിസിസിഐ അനുമതിയോടെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ യുവി കളിച്ചിരുന്നു. ഈ വര്‍ഷത്തെ റോഡ് സേഫ്‌റ്റി ടി20 സിരീസിലും താരം പങ്കെടുത്തിരുന്നു.

ഏതായാലും യുവിയുടെ തിരിച്ചു വരവ് പ്രഖ്യാപനത്തിൽ ആഹ്‌ളാദത്തിലാണ് ആരാധകർ.

പാരിസിലെ ജീവിതം തന്റെ ഫാമിലിയെ മാറ്റിമറിച്ചെന്ന് മെസ്സി…

വീണ്ടും രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാൾഡോ, അധിക സമയത്ത് തകർപ്പൻ ഗോളുമായി രാജാവ് നിറഞ്ഞു കളിച്ചു…