in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

വീണ്ടും രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാൾഡോ, അധിക സമയത്ത് തകർപ്പൻ ഗോളുമായി രാജാവ് നിറഞ്ഞു കളിച്ചു…

ആദ്യം കളി കൈവിട്ടു പോയിരുന്നു, എന്നാൽ പതുക്കെ മത്സരത്തിന്റെ താളം വീണ്ടെടുത്ത ചെകുത്താൻമ്മാർ അറ്റ്ലാന്റ പ്രതിരോധത്തെ ഔട്ക്ലാസ്സ് ചെയ്ത ചടുല നീക്കത്തിനൊടുവിൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്രൂണോ നൽകിയ ബാക് ഹീൽ അസ്സിസ്റ്റിൽ നിന്നും റൊണാൾഡോ യുണൈറ്റഡിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.

Cristiano Ronaldo Fire

തിരിച്ചടിച്ചു സമനിലയുമായി ചെകുത്താൻപ്പട , ചാമ്പ്യൻസ് ലീഗ് രാജാവ് ഗോളടി തുടർന്നപ്പോൾ ബെർഗ്ഗാമോ സ്റ്റേഡിയത്തിൽ ചെകുത്താൻമ്മാർക്ക് സമനില. പ്രീമിയർ ലീഗിൽ ടോട്ടൻഹാം യുണൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകർത്തു വിട്ട ഫോർമേഷന്റെ ചുവട് പിടിച്ചു മൂന്നു ഡിഫെൻഡേഴ്‌സുമായി തന്നെയാണ് അറ്റലാന്റായെ നേരിടാൻ ഇറങ്ങിയത്.

എന്നാൽ 38ആം മിനുട്ടിൽ പ്രതിരോധ നിരയുടെ കരുത്തൻ റാഫേൽ വരാൻ പരിക്കേറ്റ്‌ പുറത്തു പോയത് യുണൈറ്റഡ് പ്രതിരോധത്തെ ആടി ഉലച്ചു. പക്ഷെ എറിക് ബെയ്‌ലി തനിക്ക് കിട്ടിയ അവസരം മുതലെടുത്തു മികച്ച പ്രകടനം തന്നെ പുറത്തെടുത്തു, നിർണായകമായ അറ്റലാന്റയുടെ മുന്നേറ്റങ്ങൾക്ക് പോലും വിലങ്ങു തടിയായി നില കൊണ്ടു.

Cristiano Ronaldo [Manchester United]

തുടക്കം മുതൽ യുണൈറ്റഡ് നു സമ്മർദ്ദം നൽകിയ അറ്റ്ലാന്റ മുന്നേറ്റ നിര അർഹിച്ച ലീഡ് മത്സരത്തിന്റെ 12ആം മിനുട്ടിൽ ഇലിസിച്ചിന്റെ ഗോളിലൂടെ കണ്ടെത്തി. പതുക്കെ മത്സരത്തിന്റെ താളം വീണ്ടെടുത്ത ചെകുത്താൻമ്മാർ അറ്റ്ലാന്റ പ്രതിരോധത്തെ ഔട്ക്ലാസ്സ് ചെയ്ത ചടുല നീക്കത്തിനൊടുവിൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്രൂണോ നൽകിയ ബാക് ഹീൽ അസ്സിസ്റ്റിൽ നിന്നും റൊണാൾഡോ യുണൈറ്റഡിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.

രണ്ടാം പകുതിയുടെ 56ആം മിനുട്ടിൽ ഹാരി മഗ്യുരിന്റെ പിഴവ് മുതലെടുത്തു ഡുവൻ സപാറ്റ അറ്റലാന്റായെ വീണ്ടും മുന്നിലെത്തിച്ചു. ആക്രമണത്തിന് മൂർച്ച കൂട്ടാൻ എഡിസൺ കവാനി നേമാന്യ മാറ്റിച്ചു സാഞ്ചോ ഡോണി വാൻ ഡി ബീക്‌ എന്നിവരെ ഒലെ കളത്തിലിറക്കി. രണ്ടാം പകുതിയുടെ സിംഹഭാഗവും പന്തു വരുതിയിലാക്കിയ യുണൈറ്റഡ് ഇഞ്ചുറി ടൈമിൽ റൊണാൾഡോയുടെ ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ സമനില ഗോൾ കണ്ടെത്തി നഷ്ടപ്പെട്ട പോയിന്റ് തിരിച്ചു പിടിച്ചു പ്രീ ക്വാർട്ടർ സാധ്യത സജീവമാക്കി.

ആ വെടിക്കെട്ടുകൾ വീണ്ടും; ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ച് യുവരാജ് സിംഗ്…

അയാൾ കൂടെയുള്ളടത്തോളം കാലം ചെകുത്താന്മാരേ ഭയക്കണം…