in

ചെകുത്താന്മാരുടെ രക്ഷകൻ വീണ്ടും അവതരിച്ചു, അടിച്ചും അടിപ്പിച്ചും സർവ്വം ക്രിസ്ത്യാനോ മയം…

Cristiano Ronaldo and Cavani for Manchester United

ഈ മനുഷ്യന് പകരംവയ്ക്കാൻ ലോക ഫുട്ബോളിൽ മറ്റൊന്നുമില്ല, അടിക്കാനും അടിപ്പിക്കാനും താൻ തുനിഞ്ഞിറങ്ങിയാൽ തനിക്ക് പകരം വയ്ക്കുവാൻ ആരുമില്ലെന്ന് ഓരോ മത്സരം കഴിയുമ്പോഴും ക്രിസ്ത്യാനോ റൊണാൾഡോ എന്ന ചുവന്ന ചെകുത്താൻ അടിവരയിട്ടു പറഞ്ഞു കൊണ്ടിരിക്കുന്നു. പ്രതിസന്ധിയിൽ ആടിയുലയുന്ന ചെകുത്താൻ കോട്ടയിലേക്ക് അവരുടെ രക്ഷകനായി തന്നെയാണ് ക്രിസ്ത്യാനോ റൊണാൾഡോ രണ്ടാമതും അവതരിച്ചിരിക്കുന്നത്.

തന്നെ താൻ ആക്കിമാറ്റിയ ചെകുത്താൻ കോട്ടയിലേക്ക് മടങ്ങിയെത്തുമ്പോൾ തന്നെ അവരെ ദീർഘകാലമായി മയങ്ങിക്കിടക്കുന്ന മൃതിയിൽ നിന്നും ജീവാമൃതം നൽകി പുനർജനിപ്പിക്കുന്നു ഉള്ളത് ദൗത്യം അവൻ ഏറ്റെടുത്തിരുന്നു അതവൻറെ ദൃഢനിശ്ചയ മായ മാറി അവൻറെ സിരകളെ ചൂടുപിടിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Cristiano Ronaldo and Cavani for Manchester United

തൻറെ അടുത്ത സുഹൃത്ത് കൂടിയായ പരിശീലകൻ ഒലെ ഗുണ്ണർ സോൾഷ്യർ ഒരു ചില പദവിയിൽ നിന്ന് പുറത്താക്കപ്പെടുന്ന അതിനെ ഓർക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം അനിവാര്യം ആയിരുന്നു. അത് പിടിച്ചു വാങ്ങി കൊടുക്കുവാൻ ക്രിസ്ത്യാനോ റൊണാൾഡോയെ പോലെ വിശ്വസ്തനായ മറ്റൊരാൾ ഇന്ന് ലോക ഫുട്ബോളിൽ ഇല്ല ആ വിശ്വാസം ക്രിസ്ത്യാനോ റൊണാൾഡോ ഇന്നും കാത്തുസൂക്ഷിച്ചു.

വെറും ഒരു ഗോൾ സ്കോർ എന്ന നിലയിൽ മാത്രമല്ലായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ ഇന്ന് തന്റെ പ്രതിഭ തെളിയിച്ചത്. കളിക്കളത്തിൽ ഉടനീളം നിറഞ്ഞു കളിക്കുന്ന താരമായിരുന്നു ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്തിനേറെ പറയുന്നു ഡിഫൻസീവ് ലൈനിൽ വരെ പോയി പന്ത് എടുത്തു കൊണ്ടുവന്ന് ആക്രമണം നയിച്ചു ടീമിനെ ഗോൾ അടിപ്പിച്ചിക്കുവാനും അടിക്കുവാനും ക്രിസ്ത്യാനോ റൊണാൾഡോ ഇന്ന് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.

Cristiano Ronaldo Fire

ചെകുത്താൻമാർക്ക് വേണ്ടി ഗോൾ വേട്ടയ്ക്ക് തുടക്കംകുറിച്ചതും ക്രിസ്ത്യാനോ തന്നെയായിരുന്നു. 38 ആം മിനിറ്റിൽ അസാധ്യമായ ആംഗിളിൽ നിന്നും വളരെ മനോഹരമായ ഒരു ഫിനിഷ് റൊണാൾഡോ നടത്തി. രണ്ടാം ഗോളിന് അസിസ്റ്റ് നൽകിയതും ക്രിസ്ത്യാനോ റൊണാൾഡോ ആയിരുന്നു മധ്യനിരയിൽ നിന്നും പന്തുമായി മുന്നിലേക്ക് കയറിയ ക്രിസ്ത്യാനോ റൊണാൾഡോ എഡിസൺ കവാനിക്ക് പന്ത് മറിച്ചു നൽകി യപ്പോൾ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് അടിച്ചു വിടേണ്ട ജോലി മാത്രമേ അദേഹത്തിന് ഉണ്ടായിരുന്നുള്ളൂ.

ടീമിൻറെ വിജയമുറപ്പിച്ച ശേഷം മടങ്ങിയ ക്രിസ്റ്റ്യാനോയ്ക്ക് പകരം എത്തിയ റാഷ്ഫോഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മൂന്നാമത്തെ ഗോളും കൂടി നേടി ടോട്ടനം വധം പൂർത്തിയാക്കി.

മെസ്സിയെ പിൻവലിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം PSG പരിശീലകൻ വെളിപ്പെടുത്തി…

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, ധീരജ് സിങ് മിന്നിളങ്ങി…