in

മെസ്സിയെ പിൻവലിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം PSG പരിശീലകൻ വെളിപ്പെടുത്തി…

Lionel Messi and Mauricio Pochettino

രണ്ടു പതിറ്റാണ്ടുകാലം നീണ്ട ബാഴ്സലോണ വാസത്തിനുശേഷം ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമനിൽ എത്തിയതിനുശേഷം അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. അവിടെ ഇതുവരെയും അദ്ദേഹത്തിന് തന്റെ പ്രതിഭയുടെ പൂർണത പ്രകടിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇതു മൂലം അദ്ദേഹം വല്ലാതെ അസ്വസ്ഥനാണ്.

ഇതുവരെയും ലീഗ് 1-മായി മെസ്സി പൊരുത്തപ്പെടാത്തത് താരത്തിനും പരിശീലകർക്കും മാത്രമല്ല തലവേദനയായത് ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകരെയും ഇത് വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ന് ഏതുവിധേനയും മെസ്സിയെ കൊണ്ട് ഒരു ഗോൾ എങ്കിലും അടിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആവണം അദ്ദേഹത്തിനു സെൻറർ ഫോർവേഡ് പൊസിഷനിൽ ഇറക്കിയത്.

Lionel Messi and Mauricio Pochettino

എന്നാൽ പാഴായിപ്പോയ ആ നീക്കം കൂടുതൽ തലവേദനകൾ ആണ് സൃഷ്ടിച്ചത്. മെസ്സി ഉള്ളപ്പോൾ ഒരു ഗോളിന് പിന്നിൽ നിന്ന ഫ്രഞ്ച് ക്ലബ് മെസ്സി തിരികെ കയറിയപ്പോൾ രണ്ടു ഗോൾ തിരിച്ചടിച്ചു കൊണ്ട് അവിസ്മരണീയമായ വിജയം സ്വന്തമാക്കിയിരുന്നു. എംബാപ്പെയുടെ അഭാവത്തിൽ സെന്റർ ഫോർവേഡായി ലയണൽ മെസി വന്നപ്പോൾ പിഎസ്ജിയുടെ ആക്രമണത്തിന് മൂർച്ച പോരായിരുന്നു.

കളിക്കളത്തിൽ ഉണ്ടായിരുന്ന മെസ്സിയെ പിൻവലിച്ച് പുതിയ കളിക്കാരെ ഇറക്കിയശേഷം പിന്നിൽ നിന്നും തിരിച്ചടിച്ചു പി എസ് ജി വിജയിച്ചത് മെസ്സിക്ക് വളരെ വലിയ തോതിലുള്ള വിമർശനങ്ങൾ ലഭിക്കുന്നതിന് കാരണമായിരുന്നു. എന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് താൻ ആ സാഹചര്യത്തിൽ മെസ്സിയെ പിൻവലിച്ചത് എന്നതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് പി എസ് ജി പരിശീലകൻ.

ചാമ്പ്യൻസ് ലീഗിൽ ഇനി തങ്ങൾക്ക് വരാനിരിക്കുന്നത് വളരെ നിർണായകമായ പോരാട്ടങ്ങളാണ്, നിലവിൽ മെസ്സിക്ക് നേരിയ ഒരു പരിക്കും ഉണ്ട്. അതുകൊണ്ട് ഒരു മുൻകരുതൽ എന്ന നിലക്കാണ് അദ്ദേഹം മെസ്സിയെ പിൻവലിച്ചത്. മെസിയുടെ പരിക്ക് രൂക്ഷമായാൽ കൂടുതൽ മത്സരങ്ങൾ നഷ്ടപ്പെടുന്നതുമൂലം തങ്ങളുടെ ചിരകാല സ്വപ്നമായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ മെസ്സിക്ക് കളിക്കാൻ കഴിയില്ല അതുകൊണ്ടുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി മാത്രമാണ് മെസ്സിയെ പിൻവലിച്ചത്.

ഫൈനലിന് മുമ്പേ മറ്റൊരു ഫൈനൽ, തോൽക്കുന്നവർ പുറത്തേക്ക്‌…

ചെകുത്താന്മാരുടെ രക്ഷകൻ വീണ്ടും അവതരിച്ചു, അടിച്ചും അടിപ്പിച്ചും സർവ്വം ക്രിസ്ത്യാനോ മയം…