in

LOVELOVE OMGOMG CryCry

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, ധീരജ് സിങ് മിന്നിളങ്ങി…

Dheeraj Singh [File Imge]

ഇന്ത്യൻ ഫുട്ബോൾ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സീനിയർ ടീം എത്രയോ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ ജൂനിയർ ടീം മുകളിൽനിന്നും മുകളിലേക്ക് കുതിച്ചുയരുകയാണ്. ഏഷ്യയിലെ കരുത്തന്മാർ മുന്നിൽ വിചാരിക്കാതെ പിടിച്ചു നൽകുവാൻ ഇന്ത്യയുടെ ചുണക്കുട്ടികൾക്ക് കഴിയുന്നു എന്നത് ഇന്ത്യയുടെ ഫുട്ബോൾ ഭാവി സുരക്ഷിതമാണ് എന്നതിൻറെ തെളിവ് തന്നെയാണ്.

അണ്ടർ 16 ലോകകപ്പിൽ ഇന്ത്യൻ ഗോൾവലക്ക് കീഴിലും, ISL-ൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്തിനും കരുത്തോടെ കാവൽനിന്ന ധീരജ് സിംഗ് എന്ന ഗോൾകീപ്പർ ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമായി വളരും എന്നത് ഉറപ്പ് തന്നെയാണെന്ന് ഇന്നത്തെ മത്സരം വീണ്ടും തെളിയിച്ചു. ഇന്ത്യൻ ഫുട്ബോളിലെ മാനുവൽ ന്യൂയറും ഒളിവർ ഖാനും ലെവ് യാഷിനും എല്ലാം നമ്മുടെ സ്വന്തം ധീരജ് തന്നെയാണ്.

Dheeraj Singh [File Imge]

അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യൻ ഇന്ന് കിർഗിസ്ഥാന് എതിരെ ഗോൾ രഹിത സമനില നേടിയ ഇന്ത്യയെ ആവേശ വിജയത്തിലേക്ക് നയിച്ചത് ധീരജ് സിംഗ് എന്ന ഗോൾ കീപ്പറുടെ വ്യക്തിഗത മികവ് തന്നെയാണ്.
എതിരാളികളുടെ രണ്ട് പെനാൽറ്റി കിക്കുകൾ ആണ് ധീരജ് എന്ന ധീരൻ തടഞ്ഞിട്ടത്.

ഇന്ത്യയും കിർഗിസ്താനും 4 പോയിന്റുമായി നിൽക്കുന്നതിനാൽ ഇരു ടീമുകളിൽ ആര് രണ്ടാം സ്ഥാനം എടുക്കും എന്ന് തീരുമാനിക്കാൻ പെനാൾട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു. ഗോൾ ഡിഫറൻസും, അടിച്ച ഗോളും വഴങ്ങിയ ഗോളും ഒക്കെ തുല്യമായതിനാൽ ആണ് അപൂർവ്വമായ രീതിയിൽ പെനാൾട്ടിയിലൂടെ രണ്ടാം സ്ഥാനം നിർണയിച്ചത്.

പെനാൾട്ടി ഷൂട്ടൗട്ട് ഇന്ത്യ 4-3ന് ജയിച്ച് രണ്ടാം സ്ഥാനം ഉറപ്പിച്ചു. എന്നാൽ ഗ്രൂപ്പിലെ നാലാം സ്ഥാനക്കാർക്ക് എതിരെയുള്ള പോയിന്റ് കൂട്ടില്ല എന്നതിനാൽ ഇന്ത്യക്ക് മികച്ച രണ്ടാം സ്ഥാനക്കാരായി ഫൈനൽ റൗണ്ടിന് യോഗ്യത നേടാനും ആവില്ല.

ചെകുത്താന്മാരുടെ രക്ഷകൻ വീണ്ടും അവതരിച്ചു, അടിച്ചും അടിപ്പിച്ചും സർവ്വം ക്രിസ്ത്യാനോ മയം…

ഒലെയുടെ ജീവവായു നുനൊയുടെ കാള കൂടം…