in

ഒലെയുടെ ജീവവായു നുനൊയുടെ കാള കൂടം…

Manchester United [Sportskreeda]

ഒലെയുടെ ചെകുത്താൻമാർ ടോട്ടൻഹാമിനെ തകർത്തെറിഞ്ഞു, സ്ഥിരം ഫോർമേഷൻ ആയ 4-2-3-1 നു പകരം മൂന്ന് ഡിഫെൻഡേഴ്സിനെ പിന്നിൽ അണിനിരത്തിയും മുന്നേറ്റത്തിൽ സ്ഥിരം റൊണാൾഡോക്ക് ഒപ്പം എഡിസൺ കവാനി എന്ന എനെർജിറ്റിക് പ്ലെയറേയും അണി നിരത്തി 3-4-1-2 എന്ന ശൈലി മാറ്റം കണ്ടപ്പോൾ തന്നെ ഏതൊരു യുണൈറ്റഡ് ആരാധകനും ഒരൽപം അമിത പ്രതീക്ഷകൾ വച്ച് പുലർത്തിയിട്ടുണ്ടാകണം.

ഗോളുകൾ കണ്ടെത്താൻ ശ്രമിക്കുന്ന യുണൈറ്റഡ് നിരക്ക് ആദ്യ പകുതിയിൽ വിനയായതു സ്വന്തം പിഴവുകൾ തന്നെയാണ്. യുണൈറ്റഡ് മുന്നേറ്റങ്ങൾ ആദ്യ പകുതിയുടെ 39ആം മിനിറ്റ് വരെ തടഞ്ഞു നിർത്തിയ ടോട്ടൻഹാം പ്രതിരോധം പിളർത്തി ബ്രൂണോ ഫെർനാഡ്സ് നൽകിയ പന്തു ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രതിഭയ്ക്ക് കോട്ടം തട്ടിയില്ല എന്ന് ആവർത്തിച്ചു ഉറപ്പിക്കും വിധം ഹ്യൂഗോ ലോറിസിനെ മറികടന്നു വലയിലെത്തിച്ചു മത്സരം യുണൈറ്റഡ് വരുതിയിലാക്കി.

Cristiano Ronaldo and Cavani for Manchester United


രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റോണോ വീണ്ടും ടോട്ടൻഹാം വല നിറച്ചെങ്കിലും ഓഫ്‌സൈഡ് കോളിൽ കുടുങ്ങി. എന്നാൽ കളം നിറഞ്ഞു കളിച്ച റൊണാൾഡോയെയും കവാനിയെയും ബ്രൂണോയും ടോട്ടൻഹാം പ്രതിരോധത്തിന് വിള്ളൽ വീഴ്ത്താൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. അതിന്റെ ഫലമെന്നോണം 64ആം മിനുട്ടിൽ ടോട്ടൻഹാം പ്രതിരോധത്തെ ഔട്ക്ലാസ്സ്‌ ക്ലാസ് ചെയ്ത് റോണോ നൽകിയ പന്തു എഡിസൺ കവാനി അതിലും മനോഹരമായി വലയിലെത്തിച്ചു യുണൈറ്റഡിന്റെ ലീഡ് ഉയർത്തി.

ഗോളുകൾ കണ്ടെത്തുന്ന മുന്നേറ്റ നിര പ്രശംസകൾ അർഹിക്കുന്നു എങ്കിലും പ്രതിരോധത്തിൽ നിറഞ്ഞു കളിച്ച ആരോൺ വാൻ ബിസാക്ക എന്ന യുവ പ്രതിരോധ നിര താരത്തിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഗോളെന്നുറച്ച മുന്നേറ്റം പോലും തടഞ്ഞു ബിസാക്കയും ഇന്നത്തെ യുണൈറ്റഡിന്റെ വിജയത്തിൽ നിർണായകമായി. ഹാരി കൈനിന്റെ ഫോം ഇല്ലായ്മയും ഒരു പരിധി വരെ ചെകുത്താൻമ്മാർക്ക് ഇന്നു ഉപകാരപ്പെട്ടു.

Manchester United [Sportskreeda]

മത്സരത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് ഒലെ വരുത്തിയ ചെയ്ജുകളും മത്സരത്തിൽ നിർണായകമായി ബ്രൂണൊക്ക് പകരം എത്തിയ മാറ്റിച്ചു നൽകിയ സുന്ദര അസ്സിസ്റ്റിൽ നിന്നും റോണോക്ക് പകരം കളത്തിലിറങ്ങിയ റാഷ്‌ഫോർഡ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ടോട്ടൻഹാം വല തുളച്ചു യുണൈറ്റഡിന്റെ ലീഡ് മൂന്നാക്കി ഉയർത്തി.

മാഞ്ചെസ്‌റിനെ പോലെ തന്നെ ടോട്ടൻഹാം മാനേജർ നുനൊയുടെ രക്തത്തിനായി ദാഹിച്ച ആരാധകർ ഇനി അടങ്ങി ഇരിക്കില്ല എന്നുറപ്പ്, മത്സരം പരാജയപ്പെട്ടതിലും നാണക്കേട് ഒരു ഷോട്ടുപോലും ഓൺ ടാർഗെറ്റിൽ എത്തിക്കാൻ ആയില്ല എന്നതിനാവും. തന്ത്രങ്ങളുടെ അപരാപ്തത മൂലം യുണൈറ്റഡിൽ ഒറ്റപ്പെട്ട ഒലെ ഗുണ്ണാർ സോൽചെയർക്ക് ജീവ വായു നൽകുന്ന വിജയം ആയി ഇന്നത്തേത്. അത് അദ്ദേഹത്തിന്റെ മത്സര ശേഷമുള്ള പ്രതികരണത്തിൽ നിന്നും വ്യക്തം.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, ധീരജ് സിങ് മിന്നിളങ്ങി…

ഈ വീഡിയോ കാണാതെ പോയാൽ ക്രിക്കറ്റ് പ്രേമികൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആയിരിക്കും…