in

LOVELOVE

ഈ വീഡിയോ കാണാതെ പോയാൽ ക്രിക്കറ്റ് പ്രേമികൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആയിരിക്കും…

Rizwan Magical Reflection

കളിക്കളത്തിലെ അസുലഭ നിമിഷങ്ങൾ ഏവരെയും അമ്പരപ്പിക്കുന്ന ഒന്ന് തന്നെയാണ്. ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിൽ നമുക്ക് ഓർത്തിരിക്കുന്ന നിരവധി നിമിഷങ്ങൾ സമ്മാനിക്കപ്പെട്ടിരുന്നു. എന്നാൽ അതൊന്നും ഒന്നുമല്ല ഈ വീഡിയോയുടെ മുന്നിൽ.

ഒരു മനുഷ്യനാൽ ഇത്രമാത്രം ആവർത്തനം സാധ്യമാകുമോ എന്ന് നാം അമ്പരന്നു പോകുന്ന തരത്തിൽ ഒരു വീഡിയോ ആണ് ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കൂടി പങ്കു വച്ചത്.

Rizwan Magical Reflection

ലോകകപ്പിലെ ചരിത്രത്തിലിതുവരെ ഇന്ത്യയുടെ മുന്നിൽ പരാജയം മാത്രം അറിഞ്ഞിട്ടുള്ള പാകിസ്ഥാൻ, ഇന്ത്യയെ തച്ചുതകർത്ത വിജയമായിരുന്നു കഴിഞ്ഞ മത്സരത്തിൽ നേടിയത്. അതിനുവേണ്ടി എത്രമാത്രം ഗൃഹപാഠം അവർ ചെയ്തിട്ടുണ്ട് എന്ന് തെളിവു കൂടിയാണ് ഈ വീഡിയോ.

പാകിസ്ഥാന് വേണ്ടി ഇന്ത്യയ്ക്കെതിരെ അർദ്ധശതകം നേടി അവരെ വിജയത്തിലേക്ക് നയിച്ച മുഹമ്മദ് റിസ്വാൻ വളരെ മനോഹരമായ ഒരു ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. അത് അദ്ദേഹം വളരെയധികം ഗൃഹപാഠം ചെയ്തു തന്നെയാണ് നമുക്കായി അവതരിപ്പിച്ചത്. കടുകുമണി വ്യത്യാസം പോലും ഇല്ലാത്ത അദ്ദേഹത്തിൻറെ പരിശീലന വീഡിയോയും മത്സരത്തിൽ അദ്ദേഹം സൃഷ്ടിച്ച മനോഹര ഷോട്ടുകളും തമ്മിലുള്ള കാർബൺ കോപ്പി വീഡിയോ ആണ് ഐസിസി പങ്കുവെച്ചത്.

മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാകും ഈ ക്ലിപ്പ്….എങ്കിലും കാണാത്തവർക്ക് ആയി ഷെയർ ചെയ്യുന്നു….☺️ശരിക്കും വണ്ടർ അടിച്ചു പോയി ഈ ക്ലിപ്പ് കണ്ടപ്പോൾ…?

ഒലെയുടെ ജീവവായു നുനൊയുടെ കാള കൂടം…

സാവി ബാഴ്‍സലോണയിലേക്ക് ഈ 6 താരങ്ങളെ എത്തിക്കും…