in

LOVELOVE OMGOMG LOLLOL AngryAngry CryCry

സാവി ബാഴ്‍സലോണയിലേക്ക് ഈ 6 താരങ്ങളെ എത്തിക്കും…

Xavi needs six mens in Barcelona

പ്രതിസന്ധികളുടെ നടുക്കടലിൽ നിന്നും പുതിയ പ്രതീക്ഷയുടെ തീരങ്ങൾ തേടി പാലായനം തുടങ്ങുകയാണ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. നിലവിലെ പരിശീലകനെ പുറത്താക്കിയ ശേഷം കാറ്റലോണിയൻ ക്ലബ്ബ് പ്രതീക്ഷയോടെ നോക്കുന്നത് തങ്ങളുടെ പഴയ ഇതിഹാസമായ സാവിയെ തന്നെയാണ്.

ടീമിൻറെ മൊത്തത്തിലുള്ള അടിസ്ഥാന ഘടന പോലും ഇപ്പോൾ തകർന്നു തരിപ്പണമായിരിക്കുകയാണ് ഇനി ഏത് പരിശീലകൻ വന്നാലും അത്ര വേഗത്തിൽ ഒരു പുനരുദ്ധാരണം ബാഴ്സലോണയിൽ സാധ്യമല്ല എന്ന യാഥാർത്ഥ്യം മറക്കുവാൻ കഴിയില്ല. അതുകൊണ്ട് ടീം പരാജയപ്പെട്ടാൽ പോലും ആരാധകർക്ക് തള്ളിക്കളയാൻ കഴിയാത്ത ഒരു പരിശീലകനെയാണ് ബാഴ്സലോണ അന്വേഷിക്കുന്നത്.

Xavi needs six mens in Barcelona

തങ്ങളുടെ ഇതിഹാസതാരം ആയ സാവിയിലേക്ക് ബാഴ്സലോണയുടെ കണ്ണുകൾ എത്തിയതിനു പിന്നിലും കാരണം മറ്റൊന്നുമല്ല. അദ്ദേഹം ബാഴ്സലോണ യിലേക്ക് തിരികെ വരുമ്പോൾ ബാഴ്സയെ പുനരുദ്ധരിക്കാൻ വേണ്ടി അദ്ദേഹം ഒരു കൂട്ടം താരങ്ങളെ കൂടി എത്തിക്കുന്നു. ബാഴ്സലോണ ഇതിഹാസം തൻറെ പഴയ കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുന്ന 6 താരങ്ങൾ ഇവരൊക്കെയാണ്.

ആടിയുലയുന്ന പ്രതിരോധം ശക്തിപ്പെടുത്താൻ സേവില്ലയുടെ സെൻറർ ബാക്ക് ജൂൾസ് കൗണ്ടയെ ആയിരിക്കും സാവി ആദ്യമെത്തിക്കുന്നത്. ഒരു വർഷത്തിനപ്പുറം കരാർ തീരുന്ന മഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൻറെ ഉറുഗ്വായ് താരമായ കവാനി ആയിരിക്കും മറ്റൊരാൾ. അതിനു പുറമെ ജർമൻ പ്രതിരോധനിര താരം അന്തോണിയോ റുഡിഗറും അദ്ദേഹത്തിൻറെ പ്രധാന താൽപര്യ താരങ്ങളിൽ ഉൾപ്പെട്ടവരാണ്.

പിന്നെ ഡാനി ഓൽമോ, റഹിം സ്റ്റെർലിങ്, കിങ്സ്‌ലി കൂമാൻ എന്നിവരുടെ മേലുള്ള താൽപ്പര്യം ഇതിനോടകം തന്നെ അദ്ദേഹവും കാറ്റലോണിയൻ ക്ലബ്ബും പലതവണ പ്രകടമാക്കിയത് ആണ്. അതുകൊണ്ടുതന്നെ ഇവർക്കുവേണ്ടി വളരെ കാര്യമായ ശ്രമങ്ങൾ തന്നെ സ്പാനിഷ് ക്ലബ്ബിൻറെ ഭാഗത്തുനിന്ന് ഉണ്ടാകും.

ഈ വീഡിയോ കാണാതെ പോയാൽ ക്രിക്കറ്റ് പ്രേമികൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആയിരിക്കും…

ബംഗ്ലാദേശിന് വീണ്ടും തിരിച്ചടി, സൂപ്പർതാരം പരിക്കേറ്റ് പുറത്ത്…