in

ബംഗ്ലാദേശിന് വീണ്ടും തിരിച്ചടി, സൂപ്പർതാരം പരിക്കേറ്റ് പുറത്ത്…

Bangladesh

ക്വാളിഫയർ കളിച്ച് സൂപ്പർ ടൊൽവിലേക്ക് ക്വാളിഫൈ ആയ ശേഷം ഒരു മത്സരം പോലും ജയിക്കാനാവാതെ കഷ്ടപ്പെടുകയാണ് ബംഗ്ലാദേശ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ആശ്വാസ വിജയങ്ങൾ തേടുന്ന ബംഗ്ലാദേശിന് വൻ തിരിച്ചടിയായി ഷാകിബ് അൽ ഹസൻ പരിക്കേറ്റ് പുറത്തായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

മൂന്ന് ഫോർമാറ്റിലും ബംഗ്ലാദേശിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഷാകിബ് അൽ ഹസൻ. 2019 ലോകകപ്പിൽ മിന്നും പ്രകടനം നടത്തിയ ഷാകിബ് ഇത്തവണ ക്വാളിഫയർ മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ ഗ്രൂപ്പിലേക്ക് കടന്നപ്പോൾ അയാൾക്ക് ടീമിനായി വിജയം കണ്ടെത്താൻ ആയില്ല.

Bangladesh

ഹാംസ്ട്രിങിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടി ആയത് എന്ന് പ്രമുഖ ബംഗ്ലാദേശ് ക്രിക്കറ്റ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിനിടയാണ് ടിട്വന്റി ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായി ഷാകിബ് മാറിയത്. നിലവിൽ ടിട്വന്റിയിലെ ഒന്നാം നമ്പർ ഓൾറൗണ്ടറാണ് ഷാകിബ്.

സ്കോട്ലന്റിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി ടൂർണമെന്റ് ആരംഭിച്ച ബംഗ്ലാദേശ് ഒമാനേയും പപുവ ന്യൂ ഗിനിയയേയും പരാജയപ്പെടുത്തി ആണ് സൂപ്പർ ടൊൽവിലേക്ക് യോഗ്യത നേടിയത്. എന്നാൽ മരണഗ്രൂപ്പിൽ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം കണ്ടെത്താൻ ബംഗ്ലാദേശിന് ആയില്ല. ഗ്രൂപ്പിൽ താരതമ്യേന ദുർബലരായ ശ്രീലങ്കയോട് അഞ്ച് വിക്കറ്റ് പരാജയം ഏറ്റുവാങ്ങി യാണ് തുടങ്ങിയത്.

പിന്നീട് ഇംഗ്ലണ്ടിനോട് വൻ തോൽവിയും വഴങ്ങിയിരുന്നു. മൂന്നാം മത്സരത്തില്‍ വെസ്റ്റ് ഇൻഡീസിനോട് ജയിക്കും എന്ന് തോന്നിച്ച ശേഷമാണ് മുഹമ്മദുള്ളയും സംഘവും പരാജയം ഏറ്റുവാങ്ങി പുറത്തായത്. യോഗ്യത ഉറപ്പിക്കാൻ എത്തുന്ന സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും ആണ് ബംഗ്ലാദേശിന്റെ ഇനിയുള്ള എതിരാളികള്‍. രണ്ട് ജയിച്ച് മാനം കാക്കേണ്ട അവസ്ഥയിൽ ഷാകിബിന്റെ അഭാവം വലിയ തിരിച്ചടി ആണ്.

സാവി ബാഴ്‍സലോണയിലേക്ക് ഈ 6 താരങ്ങളെ എത്തിക്കും…

ടിട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിൽ ഒരാൾ, അസ്ഗർ അഫ്ഗാൻ വിരമിച്ചു…