in

അയാളിലെ ഐ പി ൽ താരം- ഭാഗം 1

യുവരാജ് സിംഗ്, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ. ഇന്നേക്ക് പതിനൊനം നാൾ തന്റെ നാൽപതാം ജന്മദിനം ആഘോഷിക്കാൻ അയാൾ തയ്യാർ എടുക്കുമ്പോൾ അദ്ദേഹത്തിന്റെ ആരാധകൻ നിലയിൽ എന്റെ തൂലിക നിശബദമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. യുവിയും അയാൾ കടന്നു പോയ ക്രിക്കറ്റ്‌ ജീവിതവും തന്റെ വ്യക്തി ജീവിതവും അടങ്ങുന്ന ഒരു പരമ്പര ഇവിടെ ആരംഭിക്കുകയാണ്.ലോകക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഇടകയ്യൻ ബാറ്റസ്മാന്മാരിൽ ഒരാളായ യുവിയുടെ ഐ പി ൽ കരിയറിലേക്ക് ഒള്ള എത്തിനോട്ടമാണ് ആദ്യത്തെ അദ്ധ്യായം.

Yuvi IPL Story

യുവരാജ് സിംഗിന്റെ ഐ പി ൽ കരിയർ അത്ര മികച്ചതു ഒന്നുമായിരുന്നില്ല. പക്ഷെ ഏതൊരു ആരാധകനെയും ത്രസിപ്പിക്കുന്ന ഒരു കൂട്ടം ഓർമ്മകൾ അയാൾ നൽകിട്ടുണ്ട്. പ്രഥമ ഐ പി ൽ സീസണിൽ പ്രീതി സിന്റ പൊന്നും വില കൊടുത്തു അന്നത്തെ ഗ്ലാമർ താരമായിരുന്നു യുവിയെ കിങ്സ് ഇലവൻ പഞ്ചാബിന്റെ തട്ടകത്തിൽ എത്തിച്ചു . ആദ്യത്തെ സീസണിൽ അത്ര മികച്ച നിമിഷങ്ങൾ ഒന്നും അയാൾ ആരാധകർക്ക് സമ്മാനിച്ചിരുന്നില്ല. എങ്കിലും ഐ പി ലിൽ ഫിഫ്റ്റി നേടിയ ആദ്യത്തെ ക്യാപ്റ്റൻ എന്നാ റെക്കോർഡ് നേടി ചരിത്രതാളുകളിൽ അയാൾ ഇടം നേടി. തുടർന്ന് അതെ സീസണിൽ തന്നെ തന്റെ ക്യാപ്റ്റൻസി മികവ് കൊണ്ടു ടീമിനെ സെമിയിലേക്ക് എത്തിച്ചു.

അവിടെ ധോണിയുടെ ചെന്നൈ വിലങ്ങുതടി ആയെങ്കിലും തനിക്ക് ക്യാപ്റ്റൻസിയും വഴങ്ങുമെന്ന് യുവി തെളിയിച്ചിരുന്നു. സെമിയിലേക്ക് കടന്നു ചെല്ലാൻ ഒള്ള നിർണായക ചവിട്ട് പടിയായ മുംബൈക്ക് എതിരെയുള്ള മത്സരത്തിന്റെ അവസാനത്തെ പന്തിൽ ഒരു റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം പഞ്ചാബ് സ്വന്തമാക്കിയപ്പോൾ 1992 ലോകകപ്പിൽ ഇൻസിയെ പുറത്താക്കിയ ജോണ്ടിയെ ഓർമിക്കുന്ന വിധത്തിൽ മിഡ് ഓഫിൽ നിന്ന് പന്തുമായി ഓടി നോൺ സ്ട്രൈക്ക് എൻഡിലെ സ്റ്റമ്പ് പിഴുത യുവി പ്രഥമ ഐ പി ൽ സീസണിലെ അവിസ്മരണീയ കാഴ്ചകളിൽ ഒന്നായിരുന്നു

Yuvi IPL Story

. തുടർന്ന് വന്ന രണ്ടാം സീസണിലും യുവി തന്നെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. പല ലോകോത്തര ബൗളർമാരും ഐ പി ലിൽ പല റെക്കോർഡുകളും നേടിയിട്ട് ഉണ്ടെങ്കിലും ഇന്നേ വരെ ഒരു ബൗളേർ പോലും നേടാത്ത കിടിലൻ റെക്കോർഡ് കൂടി സ്വന്തമാക്കിയാണ് യുവിയും പഞ്ചാബും സീസൺ അവസാനിപ്പിച്ചത്.ഒരു ഐ പി ൽ സീസണിൽ രണ്ട് ഹാട്ട്രിക്ക് നേടിയ ഒരേ ഒരു താരം എന്നാ അതെ റെക്കോർഡ്. മൂന്നാമത്തെ സീസൺ പഞ്ചാബിനും യുവിക്കും വളരെ മോശം സീസണായിരുന്നു.

ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ അയാൾക്ക് ഒന്നും ചെയ്യാൻ കഴിയാതെ പോയപ്പോൾ പോയിന്റ് ടേബിളിൽ അവസാന സ്ഥാനകാരായി പഞ്ചാബ് മാറി. എങ്കിലും ചെന്നൈക്ക് എതിരെ മുരളിയെ നേരിട്ട് പഞ്ചാബിനെ വിജയിപ്പിച്ച സൂപ്പർ ഓവർ ഓരോ യുവി ആരാധകന്റെയും നല്ല ഓർമ്മകളാണ്.

തുടർന്ന് വന്ന മെഗാ ലേലത്തിൽ പുതിയ ടീമായ പൂനെ വാരിയർസ് ഇന്ത്യയുടെ ക്യാപ്റ്റനായി കൂടുമാറ്റം. കാൻസർ എന്നാ മഹാമാരികാരണം പൂനെക്ക് വേണ്ടി ആദ്യത്തെ സീസണിൽ കളിക്കളത്തിൽ ഇറങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഒടുവിൽ കാൻസറിന് തോൽപിച്ചു 2012 സീസണിൽ തിരകെ 22 വാരായിലേക്ക്. പക്ഷെ ഐ പി ലിലെ തന്റെ മോശം ഫോം തുടർന്നപ്പോൾ പൂനെ വാരിയർസ് ഇന്ത്യ എണ്ണം തികയ്ക്കാൻ വരുന്ന ഒരു കൂട്ടം താരങ്ങളായി മാറി.മൂന്നു സീസൺ ശേഷം ടീം ഐ പി ലിൽ നിന്ന് പിന്മാറിയപ്പോൾ റെക്കോർഡ് തുകക്ക് കോഹ്ലിയുടെ ബാംഗ്ലൂരിലേക്ക്. തുടരും…

മാർക്ക്‌ ബൗച്ചർ എന്ന ഇതിഹാസ വിക്കറ്റ് കീപ്പർ

കരിയർ ഗോൾനേട്ടം 800 കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ