in ,

LOVELOVE OMGOMG LOLLOL CryCry

കരിയർ ഗോൾനേട്ടം 800 കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

അഞ്ചു ബാലൻ ഡി ഓർ അവാർഡ് ഉൾപ്പടെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾ കൈവശമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീം, സ്പോർട്ടിങ് സിപി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്‌, യുവന്റസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് തന്റെ കരിയറിലുടനീളം ബൂട്ടണിഞ്ഞിട്ടുള്ളത്…

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 800-ാം ഗോൾ നേടി. നിലവിൽ ലോകഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച No.1 ഗോൾ സ്കോററാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ വെച്ച് നടന്ന ലീഗ് മത്സരത്തിൽ ആഴ്സനലിനെ 2-3 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുന്ന ഇരട്ടഗോളുകൾ തന്നെയാണ് യുണൈറ്റഡിന് വിലപ്പെട്ട മൂന്നു പോയന്റുകൾ സമ്മാനിക്കുന്നത്. ഇരട്ടഗോൾ നേട്ടത്തോടെ തന്റെ കരിയർ ഗോളുകളുടെ എണ്ണം 801 ആക്കി ഉയർത്താനും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞു.

ഈ വർഷം തന്നെ ഇറാന്റെ അലി ദേയിയെ മറികടന്നു കൊണ്ട് അന്തരാഷ്ട്ര പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയിരുന്നു. 109 ഗോളുകളുള്ള അലി ദേയിയെ മറികടന്ന റൊണാൾഡോയുടെ അന്താരാഷ്ട്ര ഗോൾ നേട്ടം നിലവിൽ 115-ലെത്തി നിൽക്കുകയാണ്.

അഞ്ചു ബാലൻ ഡി ഓർ അവാർഡ് ഉൾപ്പടെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾ കൈവശമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീം, സ്പോർട്ടിങ് സിപി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്‌, യുവന്റസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് തന്റെ കരിയറിലുടനീളം ബൂട്ടണിഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന താരത്തിന്റെ വിശ്വരൂപം കണ്ട റയൽ മാഡ്രിഡ് എന്ന ക്ലബ്ബിന് വേണ്ടിയാണ് അദ്ദേഹം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്, 450 ഗോളുകളാണ് മാഡ്രിഡിന്റെ തൂവെള്ള ജേഴ്സിയണിഞ്ഞു കൊണ്ട് റൊണാൾഡോ നേടിയത്. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 115ഗോളുകൾ, പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 130ഗോളുകൾ, ഇറ്റാലിയൻ കരുത്തരായ യുവന്റസിനൊപ്പം 101ഗോളുകൾ, സ്‌പോർട്ടിംഗ് സിപിയിൽ 5 ഗോളുകൾ എന്നിങ്ങനെയാണ് CR7-നെ CR800 ആക്കിയ ഗോളുകളുടെ കണക്ക്.

അയാളിലെ ഐ പി ൽ താരം- ഭാഗം 1

PSG യിലേക്ക് തിരികെയെത്താൻ PSG പ്രസിഡന്റിനെ താൻ വിളിച്ചെന്ന് വെളിപ്പെടുത്തി ഇബ്രാഹിമോവിച്ച്