in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ നെയ്മറും, യുണൈറ്റഡ് ഞെട്ടിക്കുന്നു

വളരെ നിർണായകമായ മാറ്റങ്ങൾക്ക് അവർ തയ്യാറെടുക്കുകയാണ്. വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന ട്രാൻസ്ഫറുകൾ നടത്തുവാനാണ് പ്രീമിയർ ലീഗ് വമ്പന്മാർ തയ്യാറെടുക്കുന്നത്.

neymar to manchester united

കഴിഞ്ഞ തോൽവിയോടെ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യിൽ നിർണായകമായ മാറ്റങ്ങൾ വന്നുകഴിഞ്ഞു. നിലവിലെ പരിശീലകൻ ആയ ഒലെ ടീമിൽ നിന്ന് പുറത്തായി, അദ്ദേഹത്തിന് പകരക്കാരനായി ക്ലബ്ബിൻറെ മറ്റൊരു ഇതിഹാസമായ കാരിക്ക് ചുമതലയേറ്റു. ചില വമ്പൻ സൈനിങ്ങുകൾ നടത്തിയിട്ടു പോലും നേരിട്ട സമീപകാല പരാജയങ്ങൾ മാനേജ്മെൻറ്നെ ഇരുത്തി ചിന്തിച്ചിപ്പിട്ടുണ്ട്.

അതുകൊണ്ടുതന്നെ വളരെ നിർണായകമായ മാറ്റങ്ങൾക്ക് അവർ തയ്യാറെടുക്കുകയാണ്. വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന ട്രാൻസ്ഫറുകൾ നടത്തുവാനാണ് പ്രീമിയർ ലീഗ് വമ്പന്മാർ തയ്യാറെടുക്കുന്നത്. ഇനി ഒരു സ്ഥിരം പരിശീലകനെ കണ്ടെത്തണം അതിനു പുറമേ ചില താരങ്ങളെ കൂടി അനിവാര്യമായി എത്തിക്കേണ്ടതുണ്ട്.

neymar to manchester united

അടുത്തിടെ ഫുട്ബോൾ ലോകത്തെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോയെ തങ്ങളുടെ തറവാട്ടിലേക്ക് മടക്കിവെച്ച് എത്തിച്ച ഓൾഡ് ട്രാഫോഡിലെ ചുവന്ന ചെകുത്താന്മാർ വീണ്ടും ലക്ഷ്യം വെക്കുന്നത് വമ്പൻ താരത്തിനെ തന്നെയാണ്.

ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ധീരമായ ശ്രമം നടത്തുമെന്ന്
കറ്റാലൻ പ്രസിദ്ധീകരണമായ എൽ നാഷണൽ റിപ്പോർട്ട് ചെയ്തു, PSG കളിക്കാരനെ സൈൻ ചെയ്യാൻ ശ്രമിക്കുന്നതിലൂടെ ക്ലബ്ബിനെ ചുറ്റിപ്പറ്റിയുള്ള സമീപകാല നെഗറ്റീവ് പബ്ലിസിറ്റി അവസാനിപ്പിക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

ബ്രസീലിയൻ താരം നേരത്തെ സ്പാനിഷ് ലീഗിൽ കളിക്കുന്ന സമയത്ത് തനിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുവാനുള്ള താല്പര്യം വ്യക്തമാക്കിയിരുന്നു.
ലോകത്തെ മികച്ച താരങ്ങൾ എല്ലാം അവരുടെ മികവ് തെളിയിക്കുന്നത് പ്രീമിയർലീഗിൽ ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. താരത്തിൻറെ ആ താൽപര്യം മുതലെടുക്കുവാൻ തന്നെയാണ് ചുവന്ന ചെകുത്താന്മാർ തയാറെടുക്കുന്നത്.

ഫിഫ ദി ബെസ്റ്റ് മെൻസ് അവാർഡ് 2021- നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രസിദ്ധീകരിച്ചു…??

കനലു കെട്ടിട്ടില്ല ചികയാൻ നിന്നാൽ പൊള്ളും, ചെകുത്താന്മാർ വീണ്ടും വീര്യത്തിലേക്ക്…