in

LOVELOVE

മാർക്ക്‌ ബൗച്ചർ എന്ന ഇതിഹാസ വിക്കറ്റ് കീപ്പർ

മാർക്ക്‌ ബൗച്ചർ!ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ. 1976 ഡിസംബർ 3 ന്ന് ജനിച്ച ഈ ഇതിഹാസ വിക്കറ്റ് കീപ്പറുടെ ക്രിക്കറ്റ്‌ ജീവിതത്തിലേക്ക് നമുക്ക് ഒന്ന് കടന്നു ചെല്ലാം.

Mark Boucher

1997 ൽ പാക്കിസ്ഥാൻ എതിരെ നടന്ന ടെസ്റ്റ്‌ മത്സരത്തിലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.തുടർന്ന് 75 ടെസ്റ്റ്‌ മത്സരങ്ങൾ തുടർച്ചയായി കളിച്ചു റെക്കോർഡ് ഇട്ടു.500 ടെസ്റ്റ് ക്യാചുകൾ നേടിയ ബൗച്ചർ 147 ടെസ്റ്റിൽ ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി വിക്കറ്റിന്റെ പുറകിൽ സ്ഥിരസാനിധ്യമായി ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ഏകദിന കരിയർ വളരെ മനോഹരമായിരുന്നു. പ്രതിഭകൾ ഏറെ ഉണ്ടായിരുന്ന ദക്ഷിണ ആഫ്രിക്കൻ ബാറ്റിംഗ് നിരയിൽ ബൗച്ചർ എന്നാ ബാറ്റർക്ക് ഒരിക്കലും വെള്ളി വെളിച്ചത്തിന്റെ അകമ്പടി ലഭിച്ചിരുന്നില്ല. ക്രിക്കറ്റ്‌ ലോകം കണ്ട ഏറ്റവും മികച്ച ഏകദിന മത്സരം മനസിലേക്ക് കടന്നു വരുകയാണ്.434 എന്ന മാന്ത്രിക സംഖ്യ ദക്ഷിണ ആഫ്രിക്ക മറികടന്നപ്പോൾ അയാൾ നേടിയ ഫിഫ്റ്റി നിർണായകം തന്നെയായിരുന്നു

Mark Boucher

467 അന്താരാഷ്ട്ര മൽസരങ്ങൾ,953 ക്യാചുകൾ,46 സ്റ്റമ്പ്പിങ്,999 വിക്കറ്റ് കീപിങ്‌ ഡിസ്മിസ്സൽസ്.ഇതിലും നന്നായി അയാളിലെ വിക്കറ്റ് കീപ്പറേ വിശദീകരിക്കേണ്ടതില്ലല്ലോ.ദൈവം ക്രൂരനാണോ എന്ന് തോന്നിയത് ബൗച്ചറന്റെയും ബ്രാഡ് മാൻന്റെയും കാര്യത്തിൽ മാത്രമായിരുന്നു. ഒരേ ഒരു ഡിസ്മിസ്സൽ അകലെ ഒരു നാഴികക്കല്ല് അയാൾക്ക് വേണ്ടി കാത്തിരിക്കുമ്പോൾ എന്തിനായിരുന്നു കാലം അയാളോട് ക്രൂരമായി പെരുമാറിയത്.

എന്തിന് വേണ്ടിയായിരുന്നു ഒരു പരീശീലന മത്സരത്തിൽ ബയ്ൽസ് കണ്ണിൽ തട്ടി അയാളെ ക്രിക്കറ്റിൽ നിന്ന് എന്നേക്കുമായി വിരമിപ്പിച്ചത്. വിധിയുടെ ക്രൂരമായ വിനോദത്തിൽ അയാൾക്ക് നഷ്ടപെട്ടത് ഒരു റെക്കോർഡ് മാത്രമായിരുന്നു. പക്ഷെ ക്രിക്കറ്റ്‌ ആരാധകർക്കു നഷ്ടപ്പെട്ടത് ഒരു അംഗത്തിന് കൂടി ബാല്യം ഉണ്ടായിരുന്ന ഒരു ഇതിഹാസത്തെ ആയിരുന്നു.

ഇന്ന് അയാൾ മറ്റൊരു ദൗത്യത്തിലാണ്. കളിച്ചു കൊണ്ടിരുന്ന കാലത്ത് ദക്ഷിണ ആഫ്രിക്കയുടെ ട്രോഫി ക്യാബിനറ്റിലേക്ക് എത്തിക്കാൻ സാധിക്കാതെ പോയ കിരീടങ്ങൾക്ക് വേണ്ടി ബാവുമയും കൂട്ടരും ഇറങ്ങുമ്പോൾ തന്ത്രം ഓതി കൊണ്ട് പരീശീലക വേഷത്തിൽ മാർക്ക്‌ ബൗച്ചർ എന്നാ പരിശീലകനും ഉണ്ടാകും എന്ന് പ്രത്യാശിച്ചു കൊണ്ട് നിർത്തുന്നു

മെസ്സിയും റോണോയുമല്ല..!! എക്കാലത്തെയും മികച്ച താരം ബ്രസീലിയൻ സൂപ്പർ താരമെന്ന് ഇബ്രാഹിമോവിച്ച്..

അയാളിലെ ഐ പി ൽ താരം- ഭാഗം 1