in

LOVELOVE LOLLOL OMGOMG AngryAngry CryCry

മെസ്സിയും റോണോയുമല്ല..!! എക്കാലത്തെയും മികച്ച താരം ബ്രസീലിയൻ സൂപ്പർ താരമെന്ന് ഇബ്രാഹിമോവിച്ച്..

തന്റെ കരിയറിൽ ഇൽ ഫെനോമെനോൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന റൊണാൾഡോ നസാരിയോ, കായിക ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ബ്രസീലിനൊപ്പം രണ്ട് ഫിഫ ലോകകപ്പ് നേടിയ റൊണാൾഡോ നസാരിയോ രണ്ട് ബാലൻ ഡി ഓർ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

Zlatan Ibrahimovic [France Football]

ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളായാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ എക്കാലത്തെയും മികച്ച താരങ്ങളല്ലെന്നും അത് മറ്റൊരു താരമാണെന്നും അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്.

എങ്കിലും, ക്രിസ്റ്റ്യാനോ or മെസ്സി ആരാണ് മികച്ചത് എന്ന ചോദ്യത്തിന് ഇബ്രാഹിമോവിച്ച് മറുപടി പറഞ്ഞു. ഇരുവരും വളരെ ശക്തരാണെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരം ലയണൽ മെസ്സിയാണെന്നുമാണ് അദ്ദേഹം കൊറിയർ ഡെല്ല സെറയോട് സംസാരിക്കുമ്പോൾ പറഞ്ഞത്.

Zlatan Ibrahimovic [France Football]

എന്നിരുന്നാലും, ഈ രണ്ട് സൂപ്പർതാരങ്ങളിൽ ആരും എക്കാലത്തെയും മികച്ചവർ എന്ന് വിളിക്കപ്പെടുന്നതിന് അർഹരാണെന്ന് സ്വീഡിഷ്‌ ഇതിഹാസമായ ഇബ്രാഹിമോവിച്ച് കരുതുന്നില്ല. കാരണം അദ്ദേഹത്തിന്റെ വീക്ഷണത്തിൽ എക്കാലത്തെയും മികച്ച താരം ഒരു ബ്രസീലിയൻ ഇതിഹാസമാണ്.

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ ആണെന്ന് ഇബ്രാഹിമോവിച്ച് പറഞ്ഞു : “റൊണാൾഡോ ദ ഫിനോമെനോൻ ആണ് എക്കാലത്തെയും മികച്ച താരം, കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തെ അനുകരിച്ചിരുന്നു.”

തന്റെ കരിയറിൽ ഇൽ ഫെനോമെനോൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന റൊണാൾഡോ നസാരിയോ, കായിക ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ബ്രസീലിനൊപ്പം രണ്ട് ഫിഫ ലോകകപ്പ് നേടിയ റൊണാൾഡോ നസാരിയോ രണ്ട് ബാലൻ ഡി ഓർ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 414 ഗോളുകൾ നേടിയ റൊണാൾഡോ നസാരിയോ തന്റെ കരിയറിൽ റയൽ മാഡ്രിഡ്‌, ബാഴ്‌സലോണ, ഇന്റർ മിലാൻ, എസി മിലാൻ തുടങ്ങിയ നിരവധി മുൻനിര ക്ലബ്ബുകൾക്കായി കളിച്ചു, ഒടുവിൽ 2011-ലാണ് അദ്ദേഹം കായികരംഗത്ത് നിന്ന് വിരമിക്കുന്നത്.

മെസ്സിയുടെ ബാലൻ ഡി ഓർ വിമർശനങ്ങൾക്കെതിരെ മറുപടി നൽകി ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ ഇൻ ചീഫ്

മാർക്ക്‌ ബൗച്ചർ എന്ന ഇതിഹാസ വിക്കറ്റ് കീപ്പർ