in

LOVELOVE CryCry OMGOMG LOLLOL AngryAngry

PSG യിൽ മെസ്സി അനുഭവിക്കുന്ന പ്രശ്നം തന്നോട് തുറന്നു പറഞ്ഞെന്നു സുവാരസിന്റെ വെളിപ്പെടുത്തൽ…

ഇരുവരും തമ്മിൽ ഇപ്പോഴും ഹാർദ്ദമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് എല്ലാ ദിവസങ്ങളിലും ഇരുവരും ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും ഉറുഗ്വായ് താരം പറഞ്ഞു. എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിനിടയിൽ ഫ്രഞ്ച് ക്ലബ്ബിൽ നിലവിൽ താൻ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയെപ്പറ്റി അദ്ദേഹം വെളിപ്പെടുത്തൽ നടത്തി.

SUAREZ ON MESSI

ഒരുകാലത്ത് കളിക്കളത്തിലെ തെമ്മാടി കൂടിയായിരുന്നു ലൂയിസ് സുവാരസ് എന്ന ഉറുഗ്വായ് താരം, എന്നാൽ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ എഫ് സിയിലേക്ക് വന്നതിനുശേഷം അദ്ദേഹത്തിൻറെ സ്വഭാവം ആകെ മാറി. കളിക്കളത്തിൽ എന്നും ബാഡ് ബോയ് ഇമേജ്‌ മാത്രം സൃഷ്ടിച്ചിരുന്ന സുവാരസ് അതോടെ നല്ലപിള്ള ആയി മാറി. അദ്ദേഹത്തിൻറെ ഈ പരിവർത്തനത്തിന് പിന്നിൽ അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തായ ലയണൽ മെസ്സി ആണെന്നാണ് പരക്കെയുള്ള സംസാരം.

കരിയറിന്റെ തുടക്കം മുതൽ തന്നെ അധികം ആരോടും ഇടപെടാതെ വേറിട്ട് നിൽക്കാൻ ആഗ്രഹിക്കുന്ന സുവാരസ് എന്ന താരത്തിന് വേറിട്ട ഒരു മുഖമായിരുന്നു ബാഴ്സലോണയിൽ എത്തിയതിനുശേഷം ഫുട്ബോൾ ലോകം കണ്ടത്. ആരുമായും പൊരുത്തപ്പെടാൻ മടിക്കുന്ന സുവാരസ് ലയണൽ മെസ്സി എന്ന ബാഴ്സലോണ ഇതിഹാസവുമായി സൃഷ്ടിച്ച അടുപ്പം ഫുട്ബോൾ ലോകത്തിനെ മുഴുവൻ അമ്പരപ്പിച്ചു.

SUAREZ ON MESSI

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ വരുത്തിയ ഘടനാപരമായ മാറ്റങ്ങളുടെ ഭാഗമായി ഉറുഗ്വായ് താരമായ ലൂയിസ് സുവാരസ് പുറത്താക്കിയതിനെതിരെ ലയണൽ മെസ്സി പ്രതികരിച്ചിരുന്നു. ഒരിക്കലും ബാഴ്സലോണയ്ക്ക് എതിരായി ശബ്ദം ഉയർത്താത്ത അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു പ്രതികരണം ഉണ്ടായത് ഏവരെയും അമ്പരപ്പിക്കുന്ന മറ്റൊരു സംഭവമായിരുന്നു.

ലയണൽ മെസ്സി ബാഴ്സലോണയോട് വിട പറയുവാൻ ഇത് പരോക്ഷമായ ഒരു കാരണമാണ് എന്നുവരെ വ്യാഖ്യാനിക്കുന്നവരുണ്ട്. സുവാരസ് ബാഴ്സലോണ വിട്ടശേഷം മറ്റൊരു സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ്ലേക്ക് കുടിയേറി. എന്നാൽ മെസ്സി നേരെ പോയത് ഫ്രഞ്ചു
ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് ആണ്. ഇരുവരും തമ്മിൽ ഇപ്പോഴും ഹാർദ്ദമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് എല്ലാ ദിവസങ്ങളിലും ഇരുവരും ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും ഉറുഗ്വായ് കാര്യം വെളിപ്പെടുത്തി.

എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിനിടയിൽ ഫ്രഞ്ച് ക്ലബ്ബിൽ നിലവിൽ താൻ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയെപ്പറ്റി അദ്ദേഹം വെളിപ്പെടുത്തൽ നടത്തി. പാരീസിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ അർജൻറീന താരം വല്ലാതെ ബുദ്ധിമുട്ടുകയാണ്. ശക്തമായ തണുപ്പും ഹിമപാതവും താരത്തിന് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് കഴിഞ്ഞാൽ മെസ്സി വീണ്ടും പഴയ ഫോമിൽ എത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തുളച്ചുകയറുന്ന തണുപ്പ് തന്നെയാണ് പാരീസിൽ ലയണൽ മെസ്സി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഇന്ത്യൻ t20 ക്രിക്കറ്റിന്റെ യുവരാജാവ് ഭാഗം -2

ക്രിസ്ത്യാനോയുമായുള്ള മത്സരത്തിനെപ്പറ്റിയുള്ള ചോദ്യത്തിന് മെസ്സിയുടെ മറുപടിയിങ്ങനെ…