in , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിച്ച രണ്ട് താരങ്ങളുടെ ട്രാൻസ്ഫർ പരാജയപെട്ടു..

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിച്ച രണ്ട് താരങ്ങളുടെ ട്രാൻസ്ഫർ പരാജയപെട്ടു.വസ്ക്‌സിന് പുറമെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരു യുവ താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സിൽ നിന്ന് റാഞ്ചി എഫ് സി ഗോവ. നമുക്ക് വാർത്തയുടെ വിശദാംശങ്ങളിലേക്ക് കടക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിച്ച രണ്ട് താരങ്ങളുടെ ട്രാൻസ്ഫർ പരാജയപെട്ടു.വസ്ക്‌സിന് പുറമെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരു യുവ താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സിൽ നിന്ന് റാഞ്ചി എഫ് സി ഗോവ. നമുക്ക് വാർത്തയുടെ വിശദാംശങ്ങളിലേക്ക്  കടക്കാം.

എന്നും ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഏതൊക്കെ താരങ്ങളെത്തിയെന്ന് അറിയാൻ വേണ്ടി തന്നെയാണ്. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിനെ പറ്റിയുള്ള ഒരു ട്രാൻസ്ഫർ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ആഗ്രഹിച്ച രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ കഴിഞ്ഞില്ല എന്നതാണ് ആ വാർത്ത.

പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷയിൽ നിന്നും ജംഷഡ്പൂരിൽ നിന്നും രണ്ട് യുവ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നു. ജംഷഡ്പൂരിൽ നിന്ന് പ്രതിരോധ നിര നരേന്ദ്ര ഗാഹലോട്ടാണ് ഇതിൽ ആദ്യത്തേത്.

കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ് സി യെ ഷിൽഡ് ജേതാക്കളാക്കി മാറ്റിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഗാഹലോട്ട്. സെന്റർ ബാക്കായ താരം ലെഫ്റ്റ് ബാക്കും കളിക്കും. നിലവിൽ താരം ഒഡിഷ എഫ് സി യിലേക്ക് ചേക്കേറും എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച മറ്റൊരു താരമാണ് ഒഡിഷ എഫ് സി യുടെ യുവ ഗോൾ കീപ്പർ അർഷദീപ് സിംഗ്.കഴിഞ്ഞ സീസണിൽ ഒഡിഷ എഫ് സി ക്ക് വേണ്ടി ഗംഭീര പ്രകടനമാണ് ഈ യുവ ഗോൾ കീപ്പർ നടത്തിയത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം എഫ് സി ഗോവയിലേക്ക് ചേക്കേറും എന്ന് കരുതുന്നു

വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ പരിശീലകൻ ISL updates India football coach Igor Stimac

സഞ്ജുവിന്റെ രാജസ്ഥാൻ പടിക്കൽ കലം ഉടക്കുമോ??