in ,

സഞ്ജുവിന്റെ രാജസ്ഥാൻ പടിക്കൽ കലം ഉടക്കുമോ??

ഇന്ത്യൻ പ്രീമിയർ ലീഗിൽ അപരാചിത കുതിപ് നടത്തി മുന്നേറുകയായിരുന്നു സഞ്ജുവിന്റെ രാജസ്ഥാൻ. സീസണിൽ മികച്ച പ്രകടനമായി തുടങ്ങിയെങ്കിലും ഇപ്പോൾ ടീം മോശം ഫോമിലാണ്.അവസാന അഞ്ചു കളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ അപരാചിത കുതിപ് നടത്തി മുന്നേറുകയായിരുന്നു സഞ്ജുവിന്റെ രാജസ്ഥാൻ. സീസണിൽ മികച്ച പ്രകടനമായി തുടങ്ങിയെങ്കിലും ഇപ്പോൾ ടീം മോശം ഫോമിലാണ്.അവസാന അഞ്ചു കളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചത്.

പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമാകും രാജസ്ഥാൻ എന്ന് കരുതപ്പെട്ടതാണ്. പക്ഷെ സഞ്ജുവിന്റെ ടീമിന് ഇന്നത്തെ മത്സരം വിജയിച്ചു ഇല്ലെങ്കിൽ  പ്ലേ ഓഫ്‌ പ്രതീക്ഷകൾക്ക് വലിയ തിരച്ചടിയാകും. നിലവിൽ ഗുജറാത്ത്‌ ടൈറ്റൻസ് മാത്രമാണ് പ്ലേ ഓഫ്‌ ഉറപ്പിച്ചിട്ടുള്ളത്.

മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ലീഗിൽ നിന്ന് ഇത് വരെ പുറത്തായ ടീമുകൾ. നിലവിൽ 12 കളികളിൽ നിന്ന് 14 പോയിന്റുമായി ടീം മൂന്നാമതാണ്. രാജസ്ഥാന്റെ അടുത്ത രണ്ട് മത്സരങ്ങൾ ലക്ക്നൗ സൂപ്പർ ജയന്റ്സും ചെന്നൈ സൂപ്പർ കിങ്സുമായിട്ടാണ്.

16 പോയിന്റാണ് പ്ലേ ഓഫ്‌ യോഗ്യത നേടാനുള്ള പോയിന്റായി കണക്കപെടുന്നത്. നിലവിൽ 14 പോയിന്റാണ് രാജസ്ഥാൻ ഉള്ളത്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം ജയിച്ചു നില ഭദ്രമാക്കാൻ തന്നെയാകും രാജസ്ഥാൻ ശ്രമിക്കുക. പക്ഷെ ഇത് അത്ര എളുപ്പമല്ല.

ലക്കനൗ സൂപ്പർ ജയന്റ്സിനും 16 പോയിന്റാണ് ഉള്ളത്. ഇന്നത്തെ മത്സരം ജയിച്ചു പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ തന്നെയാകും രാഹുലും സംഘവും ഇറങ്ങുന്നത്.റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ്,പഞ്ചാബ് കിങ്‌സ് എന്നീ ടീമുകൾക്കും 16 പോയിന്റ് നേടാൻ സാധ്യതയേറെ ഉള്ളതിനാൽ സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് വിജയം നിർണായകമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിച്ച രണ്ട് താരങ്ങളുടെ ട്രാൻസ്ഫർ പരാജയപെട്ടു..

ബാഴ്സയ്ക്കും ലെവൻഡോവ്സ്കിക്കും ബയേണിന്റെ ഭീഷണി